kerala

12 കോടിയുടെ ഒന്നാം സമ്മാനം ഉറപ്പിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ തളര്‍ന്നിരുന്നു

കണ്ണൂര്‍; മാലൂര്‍, പുരളിമല കുറിച്യ കോളനിയിലെ താമസക്കാരനായ പെരുന്നോന്‍ രാജനാണ് ഇത്തവണത്തെ ക്രിസ്മസ്. പുതുവത്സര ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ പന്ത്രണ്ട് കോടി രൂപ ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കില്‍ ഏല്‍പിച്ചു.

കൂലിപ്പണിക്കാരനായ രാജന്‍ ഇടയ്ക്കിടെ ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ട്. പക്ഷേ ഭാഗ്യദേവത ഇതുവരെ കനിഞ്ഞിരുന്നില്ല. പ്രതിക്ഷയില്ലാതെയാണ് ക്രിസ്മസ്- പുതുവത്സര ബംപറും എടുത്തത്.കണ്ണൂര്‍, കൂത്തുപറമ്ബിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്ന് ടിക്കറ്റ് വാങ്ങി. കൂത്തുപറമ്ബില്‍ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഇന്നലെ വൈകീട്ടോടെ അറിഞ്ഞിരുന്നെങ്കിലും രാജന്‍ ഫലം നോക്കിയില്ല.

സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനം സ്വന്തമാക്കിയ ആ ഭാഗ്യവാന് നിസാര സ്വപ്‌നങ്ങള്‍ മാത്രം. അടച്ചുറപ്പുള്ള ഒരു വീട്ടില്‍ അന്തിയുറങ്ങുക, ഒപ്പം മകളുടെ വിവാഹത്തിനായി ബാങ്കില്‍ നിന്നെടുത്ത ഏഴ് ലക്ഷം രൂപ അടച്ചുതീര്‍ക്കുക. ലഭിക്കുന്ന പണത്തില്‍ ഒരു വിഹിതം പാവങ്ങളെ സഹായിക്കാനായി മാറ്റി വെക്കണമെന്നും രാജന്‍ പറയുന്നു

രാവിലെ സമീപത്തെ ചായക്കടയിലെത്തി പത്രത്തില്‍ ഫലം നോക്കി, ഒന്നാം സമ്മാനം ഉറപ്പിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ തളര്‍ന്നിരുന്ന രാജനെ നാട്ടുകാരിടപെട്ട് ബാങ്കില്‍ എത്തിക്കുകയായിരുന്നു.

Karma News Network

Recent Posts

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

6 mins ago

മേയർ ആര്യക്കെതിരേ ക്രിമിനൽ കേസ് നില്ക്കും, ജയിലിൽ വിടാം- നിയമജ്ഞർ

കെ എസ് ആർടി സി ബസ് തടഞ്ഞുനിർത്തി കോപ്രായം കാണിച്ച മേയർക്കെതിരെ ക്രിമിനൽ കേസ് നിലനില്ക്കുമെന്ന് അഡ്വ മോഹൻകുമാർ. അദ്ദേഹത്തിൻറെ…

37 mins ago

Dalal Nandakumar ദല്ലാൾ നന്ദകുമാർ എന്തുകൊണ്ട് അറസ്റ്റിലാകുന്നില്ല ക്രൈമും ധർമ്മവും കച്ചവടമാക്കുന്നു, TG Nandakumar,

Dalal Nandakumar ദല്ലാൾ നന്ദകുമാർ TG Nandakumar കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും ദുഃഖകരമായ ഒരു അധ്യായമാണ് ദല്ലാൾരാഷ്ട്രീയമെന്ന് പാഢ്യാലഷാജി. കേരളത്തിലെ…

1 hour ago

ആഡംബര ബൈക്കിൽ അഭ്യാസം, ഇൻസ്റ്റയിൽ പോസ്റ്റ്, പോലീസ് പൊക്കിയകത്തിട്ടു

തിരുവനന്തപുരം : ഇരുചക്രവാഹനത്തിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തുന്നതും നടുറോഡിൽ ജീവൻ പൊലിയുന്നതും ഇന്ന് സ്ഥിരം വാർത്തയാണ്. യുവാക്കൾ ഇത്തരം അഭ്യാസപ്രകടനങ്ങളുടെ…

2 hours ago

എസ്എന്‍സി ലാവ്‌ലിന്‍ കേസ്,  ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല

എസ്‌എൻസി ലാവലിൻ കേസില്‍ ഇന്ന് വാദമില്ല. കേസ് സുപ്രീം കോടതി അന്തിമ വാദത്തിനായി ഇന്ന് ലിസ്റ്റു ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല. 113…

2 hours ago

കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം, 8 മരണം, ഇരുപതോളം വീടുകള്‍ക്ക് കേടുപാട്‌

ചെന്നൈ: തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയിലെ സ്‌ഫോടനത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു. തമിഴ്‌നാട്ടിൽ വിരുദുനഗര്‍ ജില്ലയിലെ കരിയപെട്ടിയിലാണ് സംഭവം. വെടിമരുന്ന് സൂക്ഷിച്ചിരുന്ന…

3 hours ago