national

ബൈക്കിന്റെ ഫ്യൂവൽ ടാങ്കിൽ ഇരുന്ന് യുവാവിനെ കെട്ടിപ്പിടിച്ച് യുവതി, നടുറോഡിൽ കമിതാക്കളുടെ അഭ്യാസപ്രകടനം

ഡൽഹി : റോഡ് ശ്രദ്ധയോടെ വാഹനം ഓടിക്കാനുള്ളതാണെന്ന ബോധം യുവാക്കൾക്ക് നഷ്ടപ്പെട്ടോ എന്നാണ് സംശയം. അഭ്യാസപ്രകടനങ്ങൾ നടത്താൻ ഉള്ള ഇടമായാണ് പലരും നിരത്തുകളെ കാണുന്നത്. ഇത്തരത്തിൽ നിരവധി അപകടങ്ങളും സംഭവിക്കാറുണ്ട്. ചിലരൊക്കെ പോലീസിന്റെ വലയിൽ കുടുങ്ങുകയും ചെയ്യും. ഇരുചക്ര വാഹനങ്ങളിലാണ് ഇത്തരം അഭ്യാസപ്രകടനങ്ങൾ പതിവായി നടക്കാറുള്ളത്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ വലിയ ചർച്ചയായിരിക്കുകയാണ്. ദില്ലിയിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന്റെ ഫ്യൂവൽ ടാങ്കിൽ, യുവാവിന് അഭിമുഖമായി കെട്ടിപ്പിടിച്ചാണ് യുവതി ഇരിക്കുന്നത്. ജൂലൈ 16 ന് ദില്ലിയിലെ മംഗോൾപുരിയിലെ ഔട്ടർ റിംഗ് റോഡ് മേൽപ്പാലത്തിലാണ് സംഭവം.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ ഇരുവരുടെയും നിരുത്തരവാദപരമായ പെരുമാറ്റത്തിനോട് പലരും വിമർശനം ഉന്നയിക്കുന്നുണ്ട്. ഇതിനിടെ ദില്ലി ട്രാഫിക്ക് പൊലീസും പ്രതികരണവുമായി രം​ഗത്ത് വന്നു. ”നന്ദി, ഡൽഹി ട്രാഫിക് പൊലീസ് സെന്റിനൽ ആപ്പിൽ ഇത്തരം ട്രാഫിക് ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു” എന്നാണ് അധികൃതർ കുറിച്ചത്.

ഇത്തരത്തിലുള്ള വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ അത് പിന്നീട് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുമെന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു. ഇത്തരം പ്രവർത്തികളിലൂടെ ഇവരുടെ ജീവൻ മാത്രമല്ല, റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരുടെ ജീവനും ഭീഷണിയുയര്‍ത്തുകയാണ്.

Karma News Network

Recent Posts

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

10 seconds ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

9 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

23 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

44 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

58 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

1 hour ago