kerala

ഭര്‍ത്താവിനെയും കാമുകിയെയും ഭാര്യ പിടികൂടിയ സംഭവത്തില്‍ വഴിത്തിരിവ്

കോട്ടയം: ഭാര്യയുടെ കണ്ണുവെട്ടിച്ച് കാമുകിയുടെ ഒപ്പം ലോഡ്ജില്‍ മുറിയെടുത്ത ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പിടികൂടിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവാവിന്റെ ഭാര്യയ്ക്ക് കാമുകിയുടെ ഒപ്പം മുറിയെടുത്ത വിവരം അറിയിച്ചത് ഭര്‍ത്താവിന്റെ കൂട്ടുകാരില്‍ ചിലരാണ്. ലോഡ്ജിന്റെ പേരും മുറിയുടെ നമ്പറും കൃത്യമായി സുഹൃത്തുക്കള്‍ യുവാവിന്റെ ഭാര്യയ്ക്ക് പറഞ്ഞു കൊടുത്തു. തുടര്‍ന്നാണ് ഇവര്‍ ലോഡ്ജില്‍ എത്തിയത്.

ലോഡ്ജിലെത്തിയ യുവതി ഭര്‍ത്താവിനെ അടിക്കുകയും കാമുകിയെ തള്ളിയിടാനും ശ്രമം നടത്തി. കോട്ടയം ഗാന്ധിനഗറിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ശനിയാഴ്ചയാണ് ഗാന്ധിനഗറിലെ ലോഡ്ജിലാണ് യുവാവും കാമുകിയും കൂടി മുറിയെടുത്തത്. ഭാര്യ എത്തി ബഹളമായതോടെ പ്രശ്നം കൂടുതല്‍ വഷളാകുമെന്ന് കണ്ടതോടെ ലോഡ്ജ് ജീവനക്കാര്‍ തന്നെ പോലീസിനെ അറിയിക്കുകയും ചെയ്തു.

പിന്നീട് പോലീസ് ലോഡ്ജില്‍ എത്തി ഇരുവരേയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, ഇരുവരും ഉഭയകക്ഷി സമ്മതപ്രകാരമായതിനാല്‍ ഇരുവര്‍ക്കെതിരേയും കേസെടുക്കാന്‍ സാധിച്ചില്ല. ഇതോടെ അനുനയിപ്പിച്ച് യുവതിയെ ബന്ധുവിനൊപ്പം പറഞ്ഞുവിട്ടു. ബന്ധുവിനൊപ്പം പുറത്തിറങ്ങിയ യുവതി ബസ്സിന് മുന്നിലേക്ക് ചാടാന്‍ ശ്രമിക്കുകയായിരുന്നു. ബന്ധു ഇടപെട്ടതിനാല്‍ അപകടമുണ്ടായില്ല. പിന്നീട് ഇവര്‍ തിരികെ പോകുകയും ചെയ്തു.

നേരത്തെ കൊല്ലത്ത് ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയതും കേസായിരുന്നു. വിവാഹം കഴിഞ്ഞ പതിനാറുകാരിയാണ് കാമുകനൊപ്പം താമസം തുടങ്ങിയത്. സംഭവത്തില്‍ ഭര്‍ത്താവും കാമുകനും പെണ്‍കുട്ടിയുടെ അമ്മയും പൊലീസ് കസ്റ്റഡിയിലായി. ഭര്‍ത്താവ് നല്‍കിയ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തേവലക്കര സ്വദേശിനിയായ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് ഇവരെ മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ വിവാഹം ഒരു മാസം മുന്‍പാണ് കോയിവിള സ്വദേശിയായ 30കാരനുമായി നടന്നത്. ഭര്‍ത്താവുമായി പിണങ്ങി ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി കാമുകനൊപ്പം പോയി. ഇതേതുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയെ വിട്ടുകിട്ടണമെന്നാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്.

മറ്റൊരു സംഭവത്തില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ടിക്ക്ടോക്കിലൂടെ പരിചയപ്പെട്ട പെണ്‍സുഹൃത്തിനൊപ്പം യുവതി ഒളിച്ചോടി. സഹോദരിയുടെ 25 പവന്‍ സ്വര്‍ണവുമായാണ് യുവതി സ്ഥലംവിട്ടത്. കഴിഞ്ഞ ദിവസം ശിവഗംഗ ദേവക്കോട്ടയിലാണ് സംഭവമുണ്ടായത്. സിങ്കപ്പൂരില്‍ ജോലി ചെയ്ത് വരികയായിരുന്ന ആരോഗ്യ ലിയോയുടെ ഭാര്യ വിനീത(19)യാണ് ടിക്ക് ടോക്ക് സുഹൃത്തായ തിരുപ്പൂര്‍ സ്വദേശിനി അഭിയുടെ കൂടെ ഒളിച്ചോടിയത്.

മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ജനുവരിയിലായിരുന്നു ലിയോയും വിനീതയും വിവാഹിതരായത്. രണ്ട് മാസത്തിനുള്ളില്‍ ജോലി ശരിയായി ലിയോ സിങ്കപ്പൂരിലേക്ക് പോയി. ഇതോടെ വീട്ടില്‍ തനിച്ചായ വിനീത നേരംപോക്കിനായിട്ടാണ് ടിക്ക് ടോക്ക് തുടങ്ങിയത്. ടിക്ക് ടോക്കിലൂടെ വിനീത അഭിയെ പരിചയപ്പെട്ടു. അഭി സ്ഥിരമായി വിനീതയെ കാണാനായി വീട്ടിലെത്തിയിരുന്നു.

ലിയോ വിദേശത്ത് നിന്നും അയച്ച പണവും വിനീതയുടെ 20 പവന്‍ സ്വര്‍ണവും ഇരുവരും ചേര്‍ന്ന് ധൂര്‍ത്തടിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ആര്‍ഭാട ജീവിതത്തിന്റെ വീഡിയോകളും ഇവര്‍ ടിക്ക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ലിയോ ഈ മാസം 19-ാം തീയതി നാട്ടിലെത്തി. എന്നാല്‍ വീട്ടില്‍ എത്തിയ ലിയോയെ വിനീത അവഗണിച്ചു. ഇതിനിടെ വിനീതയുടെ കൈയ്യില്‍ അഭിയുടെ ചിത്രം പച്ച കുത്തിയത് ലിയോ ചോദ്യം ചെയ്തു. മാത്രമല്ല താലിമാല അടക്കം ഒരു സ്വര്‍ണ്ണാഭരണവും വീട്ടിലില്ലെന്ന് ലിയോ മനസിലാക്കുകയും ഇത് ഇരുവര്‍ക്കുമിടയില്‍ അസ്വരസ്യം ഉണ്ടാകാന്‍ കാരണവുമായി. ഇതോടെ ലിയോ വിനീതയെ അവരുടെ വീട്ടിലേക്ക് തിരികെ അയച്ചു. പിന്നീട് അച്ഛനും അമ്മയും ഉപദേശിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. രണ്ട് ദിവസത്തിന് ശേഷം മുതിര്‍ന്ന സഹോദരിയുടെ 25 പവന്‍ സ്വര്‍ണ്ണവുമായി വിനീത അവിടെ നിന്നും മുങ്ങുകയായിരുന്നു.

Karma News Network

Recent Posts

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

12 mins ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

30 mins ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

1 hour ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

2 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

2 hours ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

2 hours ago