topnews

കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം, സിസ്റ്റര്‍ ലൂസി കളപ്പുര പറയുന്നു

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കോടതി കുറ്റ വിമുക്തനാക്കിയ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിസ്റ്റര്‍ ലൂസി കളപ്പുര. കോടതി മുറിക്കുളളില്‍വച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം എന്നാണ് സിസ്റ്ററിന്റെ പ്രതികരണം. ഫേസബുക്കിലാണ് ഇത്തരത്തില്‍ സിസ്റ്റര്‍ പ്രതികരിച്ചത്.

അതേസമയം ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് രിവലെയാണ് കോടതി കുറ്റ വിമുക്തനാക്കിയത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ബിഷപ്പിനെതിരെ ചുമത്തിയ കേസ് ഒന്നും നിലനില്‍ക്കില്ലെന്ന് കോടതി വിധിയില്‍ പറയുന്നു. ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പറഞ്ഞത്. എല്ലാ കുറ്റങ്ങളില്‍ നിന്നും നിങ്ങളെ വെറുതെ വിടുന്നു എന്ന് കോടതി ഫ്രാങ്കോ മുളക്കലിനോട് പറയുകയായിയരുന്നു. വിധികേട്ട് ബിഷപ് ഫ്രാങ്കോ പൊട്ടിക്കരയുകയായിരുന്നു.

കോടതിക്ക് പുറത്തെത്തിയ ബിഷപ്പ് സഹോദരനെയും ബന്ധുക്കളെയും കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതി എന്നായിരുന്നു ബിഷപ്പിന്റെ ആദ്യ പ്രതികരണം. രിവിലെ ഒമ്പതേമുക്കാലോടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലും കോടയിലില്‍ എത്തിയിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ പിന്‍വാതില്‍ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ എത്തിയത്. അതേസമയം കന്യാസ്ത്രീകള്‍ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്.

രാജ്യത്തെ കത്തോലിക്കാ സഭയെയും വിശ്വാസികളെയും ഒരുപോലെ പിടിച്ചു കുലുക്കിയ കേസ് ആയിരുന്നു ബിഷപ്പ് ഫ്രാങ്കോയുടേത്. കേസിനെയും അന്വേഷണത്തെയും പ്രതിരോധിക്കാന്‍ ബിഷപ്പ് പല നീക്കങ്ങള്‍ നടത്തിയെങ്കിലും ഇരയായ കന്യാസ്ത്രീ അടക്കം നിലപാടില്‍ ഉറച്ച് നിന്നിരുന്നു. ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായി വിചാരണ നേരിട്ട രാജ്യത്തെ ആദ്യത്തെ കത്തോലിക്കാ ബിഷപ്പാണ് ഫ്രാങ്കോ മുളയ്ക്കല്‍. ജലന്ധര്‍ രൂപതാസ്ഥാനത്ത് 2018 ഓഗസ്റ്റ് 13ന് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് നേരെ ഉപരോധമടക്കം കണ്ട കേസാണിത്.

Karma News Network

Recent Posts

ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും, പ്രതിഷ്ഠാ ദിനം 19ന്

പത്തനംതിട്ട : ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന്…

11 mins ago

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറും- മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ

ഇങ്ങിനെ പോയാൽ കേരളം കാശ്മീർ ആയി മാറുമെന്ന് മൂകാംബിക മേൽശാന്തി ബ്രഹ്മശ്രീ കെ.വി നരസിംഹ അഡിഗ കർമ ന്യൂസിനോട്. കേരളത്തിൽ…

13 mins ago

തലസ്ഥാനത്തെ അരുംകൊല, മുഴുവൻ പ്രതികളും പിടിയിൽ, റിമാൻഡ് ചെയ്തു

തിരുവനന്തപുരം : കരമന അഖിൽ കൊലപാതക്കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ആറാം പ്രതി തളിയൽ അരശുംമൂട് സ്വദേശി അഭിലാഷ്(35), അരശുംമൂട്…

29 mins ago

കെ കെ ശൈലജ എന്ന വിഗ്രഹം വീണുടയും, പ്രതീക്ഷകൾ എല്ലാം പാർട്ടി കൈവിട്ടു

വടകരയിൽ സി.പി.എമ്മിന്റെ അന്തിമ വിശകലനം വന്നു. കെ കെ ശൈലജക്ക് പ്രതീക്ഷക്ക് വക നൽകുന്നതല്ല. ജയിച്ചാൽ പരമാവധി ഒരു 1200നും…

48 mins ago

തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിൽ അടി, അഞ്ച് പേർക്ക് പരിക്ക്

കോഴിക്കോട് : ജയിൽ ഉദ്യോഗസ്ഥരും തടവുകാരും തമ്മിൽ ഏറ്റുമുട്ടി. . കോഴിക്കോട് ജില്ലാ ജയിലിലാണ് സംഭവം. അഞ്ച് പേർക്ക് പരിക്കേറ്റു.…

53 mins ago

ഏറെ ആലോചിച്ചെടുത്ത തീരുമാനം, 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് ജി വി പ്രകാശ് കുമാറും ഭാര്യയും

തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ വിവാഹ ജീവിതം അവസാനിപ്പിച്ചു. പരസ്പരമുള്ള…

1 hour ago