Categories: keralamainstories

ക്യാമ്പില്‍ ഗര്‍ഭനിരോധന ഉറയും കൊടുക്കണം: പ്രളയക്കെടുതിക്കിടെ അശ്ലീല കമന്റിട്ട ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു

സലാല: പ്രളയ ദുരിതത്തില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ അതിനിടയിലും സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷവും, പരിഹാസവും, മോശം കമന്റുകളും പ്രചരിപ്പിക്കുന്നവരുണ്ട്. അത്തരത്തില്‍ ഫെയ്‌സ്ബുക്കില്‍ അശ്ലീല കമന്റിട്ട് കുപ്രസിദ്ധനായ യുവാവിനെ അദ്ദേഹം ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തില്‍ നിന്ന് ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു. ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി രാഹുല്‍ സിപി പുത്തലാത്തിനെയാണ് പിരിച്ചു വിട്ടതായി ലുലു ഗ്രൂപ്പ് അറിയിച്ചത്.

ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് സാനിട്ടറി നാപ്കിന്‍ വേണമെന്ന പോസ്റ്റിനു താഴെ, നാപ്കിനുകള്‍ക്കൊപ്പം ഗര്‍ഭനിരോധന ഉറകളും അയയ്ക്കണമെന്നാണ് യുവാവ് കമന്റിട്ടത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമായിരുന്നു. സംഭവം വിവാദമായതോടെ താന്‍ മദ്യലഹരിയില്‍ ചെയ്തതാണെന്ന് യുവാവ് പറഞ്ഞു. പക്ഷേ ലുലു ഗ്രൂപ്പിന്റെ പേജില്‍ രാഹുലിനെ പിരിച്ചു വിടണമെന്നാവശ്യം ശക്തമായതോടെ ജീവനക്കാരനെ പിരിച്ചു വിട്ടതായി അധികൃതര്‍ അറിയിക്കുകയായിരുന്നു.

കേരളത്തില്‍ പ്രളയം ദുരിതം വിതച്ചപ്പോള്‍ അവഹേളനപരമായ കമന്റുകളിട്ടത് അംഗീകരിക്കാനാവില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ലുലു ഗ്രൂപ്പ് ഒരിക്കലും അംഗീകരിക്കില്ല. മാത്രമല്ല തങ്ങളുടെ സംസ്‌കാരത്തിനും മൂല്യത്തിനും ചേര്‍ന്നതുമല്ല. പ്രളയത്തിലകപ്പെട്ടവരെ സഹായിക്കാനാണ് ലുലു ഗ്രൂപ്പും തങ്ങളുടെ സിഎംഡി യൂസഫലിയും ശ്രമിക്കുന്നതെന്നും കമ്പനി പറഞ്ഞു.

Karma News Network

Recent Posts

മാളവികയെ നവനീതിന് കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും

നടൻ ജയറാമിന്റെയും പാർവ്വതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ്…

13 mins ago

മേയർ ആര്യ രാജേന്ദ്രന്റെ പരാതി, ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ സൈബർ അധിക്ഷേപം നടത്തിയ പ്രതി പിടിയിൽ. മേയറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് പ്രതി മോശം…

35 mins ago

ഭാര്യ നല്ല കൃഷിക്കാരി, പച്ചക്കറിയും മീനും കൃഷി ചെയ്ത് പാവങ്ങൾക്ക് നൽകും- ഡോ സി വി ആനന്ദ ബോസ്

കേരള ​ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ രാഷ്ട്രീയ നേതാവ് മാത്രമല്ല ഒരു രാജ്യ നയതന്ത്രഞ്ജൻ കൂടിയാണെന്ന് ബം​ഗാൾ ഗവർണ്ണർ ഡോ…

59 mins ago

ഭർത്താവിനും കുഞ്ഞിനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി ഇടിച്ചു, യുവതിക്ക് ദാരുണാന്ത്യം

ഭർത്താവിനും ആറ് വയസുകാരനായ മകനുമൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതി ചരക്കുലോറിയിടിച്ച് മരിച്ചു. ഭർത്താവും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചെങ്ങമനാട്…

2 hours ago

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നു, യുവതിയും സംഘവും അറസ്റ്റില്‍

കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി അടക്കം നാല് പ്രതികള്‍ പൊലീസ് പിടിയിലായി.…

10 hours ago

സിദ്ധാർത്ഥിന്റെ മരണം, സിബിഐ അന്വേഷണം വൈകിയതിന് കാരണക്കാരായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്പെൻഷനിലായ ഉദ്യോ​ഗസ്ഥരെ തിരിച്ചെടുത്ത് സർക്കാർ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ…

11 hours ago