entertainment

ഒരമ്മയെ ഇത്രയും സ്നേഹിക്കുന്ന മകൻ അതാണ് മോഹൻലാലിന്റെ ഏറ്റവും വലിയ സവിശേഷത

മലയാളികളുടെ നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിയൊന്നാം പിറന്നാൾ ആഘോഷമാണ്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംകൾ അറിയിച്ച് രംഗത്ത് എത്തുന്നത്. ഇക്കുറിയും ചെന്നൈയിലെ വീട്ടിലാണ് മോഹൻലാലിന്റെ പിറന്നാൾ ആഘോഷം. പോയവർഷത്തേത് പോലെ തന്നെ ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പമാണ് മോഹൻലാൽ ജന്മദിനം ആഘോഷിക്കുന്നത്. വലിയ ആഘോഷ പരിപാടികൾ ഒന്നും ഇല്ലെങ്കിലും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മോഹൻലാലിനൊപ്പം ഒത്തുകൂടും.ഒരമ്മയെ ഇത്രയും സ്‌നേഹിക്കുന്ന മകൻ. അതാണ് പരസ്യമായി പറയേണ്ട മോഹൻലാലിന്റെ ഏറ്റവും വലിയ സവിശേഷതയെന്നാണ് സംവിധായകൻ എംഎ നിഷാദ് പറയുന്നു

നിഷാദിന്റെ കുറിപ്പിങ്ങനെ

‘മോഹൻലാൽ ദിനം… ഇന്ന് മലയാളത്തിന്റ്റെ മഹാനടൻ, ശ്രീ മോഹൻലാലിന്റെ, ജന്മദിനമാണ്… മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ അഭിനയത്തിന്റെ, മായാജാലങ്ങളാൽ, വിസ്മയപ്പിച്ച അതുല്ല്യ കലാകാരൻ… തിരുവനന്തപുരം, എനിക്കെന്നും, പ്രിയപ്പെട്ട നഗരമാണ്… വല്ലാത്ത പോസിറ്റിവിറ്റി നൽകുന്ന നഗരം.. എന്റെ, ശൈശവം, ബാല്യം, കൗമാരം, യുവത്വമെല്ലാം, ആ നഗരത്തിന്റെ, ഗൃഹാതുരത്വം, ഓർമ്മകൾ ഉണർത്തുന്ന ഗതകാല സ്മരണകളാൽ സമ്പന്നമാണ്.. ആ ഔർമ്മകളിൽ, അന്നത്തെ വിദ്യാർത്ഥികളായ, ഞങ്ങൾ സുഹൃത്തുക്കൾക്ക്, ഒഴിച്ച് കൂടാനാകാത്ത രണ്ടേ രണ്ട് കാര്യം മാത്രം.. ഒന്ന്, SFI യുടെ നക്ഷത്രാങ്കിത സുപ്രപതാക കൈകളിലേന്തിയ മുദ്രാവാക്യങ്ങളും, രണ്ട്, മോഹൻ ലാൽ ചിത്രങ്ങളുടെ, റിലീസ് ദിനവും… രണ്ടും, ഞങ്ങൾക്ക് ആഘോഷങ്ങളായിരുന്നു… മലയാള സിനിമയിലെ ആണത്തമുളള അധോലോക നായകൻ വിൻസെന്റ ഗോമസ്, രാജാവിന്റെ മകനിലൂടെ പിറവി എടുക്കുന്നത്, എന്റെ മാർ ഇവാനിയോസ് കോളജ് കാലഘട്ടത്തിലാണ്… ഇന്നും, പ്രണയത്തിന്റെ, പുതിയ തലങ്ങൾ ശൃഷ്ടിച്ച, പത്മരാജനെന്ന അതുല്ല്യ പ്രതിഭയുടെ, തൂവാനതുമ്പികൾ എന്ന ചിത്രത്തിലെ, ക്ളാരയുടെ ജയകൃഷ്ണൻ അന്നോളം പറയാത്ത, പ്രണയത്തിന്റെ, കാമനയുടെ, പുതു ചരിത്രമെഴുതി.. Soul mate അഥവാ, ആത്മസൗഹൃദത്തിൽ പ്രണയത്തിന്റെ കാണാപ്പുറങ്ങളിൽ, ജയകൃഷ്ണൻ,എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മോഹൻലാൽ ഇന്നും നമ്മെ നൊസ്റ്റാൾജിയയിലേക്ക് കൊണ്ട് പോകുന്നു… സത്യൻ അന്തിക്കാട് ചിത്രങ്ങളിലൂടെ ലാളിത്യമാർന്ന കഥാപാത്രങ്ങൾക്ക് മോഹൻലാൽ മികവേകി..

നമ്മളിലൊരാളായി ഇന്നും, വെളളിത്തിരയിലും പുറത്തും തുടരുന്ന ആത്മ ബന്ധം.. മോഹൻലാൽ എന്നും സാധാരണക്കാരനാണ് അദ്ദേഹം സഹജീവികളോട് മാന്യമായി പെരുമാറുകയും കാരുണ്യമുളള വ്യക്തിയുമാണ്.. കഴിഞ്ഞ കോവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാത്രമല്ല താൻ തൊഴിലെടുക്കുന്ന,സിനിമ രംഗത്തെ സാധാരണ തൊഴിലാളികൾക്ക് സഹായ ഹസ്തവുമായി മുന്നിലുണ്ടായിരുന്നു.. കോവിഡ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കിയ സിനിമ രംഗത്തെ തന്റെ സഹപ്രവർത്തകരെ നേരിട്ട് വിളിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയ മറ്റൊരു വ്യക്തിയില്ല എന്നുളളതാണ് സത്യം.. അതൊക്കെയാണ് ലാൽ എന്ന മനുഷ്യനെ വ്യത്യസ്തനാക്കുന്നത്… ജാഡയുടേയും അഹങ്കാരത്തിന്റെയും പൊങ്ങച്ചത്തിന്റെയും, അസൂയയുടേയും കറുത്ത കണ്ണട ലാലിന്റ്റെ മുഖത്ത്നി ങ്ങൾ കാണില്ല… നിങ്ങളാരുമായിക്കോട്ടെ ലാലേട്ടാ എന്ന ഒറ്റ വിളിയിൽ നിങ്ങളോട് ഒരു പുഞ്ചിരി കൊണ്ടെങ്കിലും തിരിച്ച് അദ്ദേഹം സംവേദിച്ചിരിക്കും.. സ്വന്തം കഴിവിൽ വിശ്വാസമുളള നടനാണ് മോഹൻലാൽ കൂടെ അഭിനയിക്കുന്നവരേ,തന്നോടൊപ്പം ചേർത്ത് നിർത്തുന്ന നടൻ..

സംസ്ക്കാരവും, തറവാടിത്ത്വവും ഒരേപോലെ കാത്ത് സൂക്ഷിക്കുന്ന മനുഷ്യൻ.. മോഹൻലാലുമായി വളരെ വലിയ ബന്ധമൊന്നുമില്ല എനിക്ക്… പക്ഷെ എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിലൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു .. അതിലൊന്നാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്നും സ്വീകരിക്കുമ്പോൾ വേദിയിലെ ലാലേട്ടന്റെ സാന്നിധ്യം .. ഹരിപ്പാട്ടെ അദ്ദേഹത്തിന്റെ തീയെറ്റർ സമുച്ചയത്തിന്റ്റെ ഉത്ഘാടനത്തിന് ചെറിയാൻ കല്പകവാടിക്കൊപ്പം, എന്നേയും ക്ഷണിച്ചത്… കോവിഡ് എന്ന മഹാമാരി പിടിപെട്ട് ഞാൻ ആശുപത്രിയിൽ കിടക്കുമ്പോൾ ആന്റണി വഴി എന്റെ അസുഖ വിവരങ്ങൾ തിരക്കിയ മോഹൻലാലിനെ ഞാനെങ്ങനെമറക്കും.. ഞാൻ നിർമ്മിച്ചതും,സംവിധാനം ചെയ്ത ചിത്രങ്ങളിലുമായി മധു സാർ മുതൽ പുതു തലമുറയിലെ ഫഹദ് ഫാസിൽ വരെ ഏകദേശം നൂറ്റി അമ്പതോളം താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.. അവരിൽ എന്റെ അസുഖവിവരങ്ങൾ തിരക്കി വിളിച്ച വിരലിൽ എണ്ണാവുന്ന താരങ്ങളിൽ ഒരാളാണ് എന്റെ സിനിമകളിൽ അഭനയിക്കാത്ത മോഹൻലാൽ.. എന്റെ പിതാവും,ലാലേട്ടന്റെ അച്ഛൻ ശ്രീ വിശ്വനാഥൻ നായർസാറും സുഹൃത്തുക്കളായിരുന്നു. കൂടുതൽ കാലവും ജോലി ചെയ്തത് തിരുവനന്തപുരത്തും അത് കൊണ്ട് തന്നെ അനന്തപദ്മനാഭന്റെ നാടും മോഹൻലാലും, എനിക്കെന്നും പ്രിയപ്പെട്ടവ തന്നെ.. മോഹൻ ലാൽ എന്ന നടന്റെ അഭിനയ പാടവത്തെ പറ്റി ഒരുപാട് പറയേണ്ട കാര്യമില്ല. ലാൽ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കും എന്നിട്ട് അനായാസേന നമ്മളിലേക്ക് പകരും… നാച്ചുറൽ ആക്ടറാണദ്ദേഹം.. വാനപ്രസ്ഥവും, സദയവുമാണ് അതിന് വിപരീതമായി അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾ.. ഒരിക്കിൽ ഒരു മാധ്യമ സൂഹൃത്ത് എന്നോട് ചോദിച്ചു, മോഹൻലാലിന്റെ വിജയത്തിന്റെ രഹസ്യമെന്താണ് എന്ന്… ഞാൻ പറഞ്ഞു അതിൽ രഹസ്യമൊന്നുമില്ല.. അത് അദ്ദേഹത്തിന്റെ അർപ്പണ മനോഭാവവും ഗുരുത്വവുമാണ്…

എല്ലാത്തിനുമുപരി, അദ്ദേഹത്തിന്റെ അമ്മയുടെ അനുഗ്രഹമാണ്… ഒരമ്മയേ ഇത്രയും സ്നേഹിക്കുന്ന മകൻ…അതാണ് പരസ്യമായി പറയേണ്ട മോഹൻലാലിന്റെ ഏറ്റവും വലിയ സവിശേഷത.. മലയാള സിനിമയിൽ,ഇനിയും കരുത്തുളള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുളള അവസരവും ഭാഗ്യവും ലാലേട്ടനുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് കൊണ്ടും, പ്രാർത്ഥിച്ചുകൊണ്ടും അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.. പ്രിയ മോഹൻലാലിന് ജന്മദിനാശംസകൾ !!’

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

21 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

47 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

9 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

11 hours ago