നടൻ സുധീറിനെക്കുറിച്ച് പ്രൊഡ്യൂസർ എംഎ നിഷാദ് പങ്കുവഎച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കാലങ്ങളായി താനും സുധീറും തമ്മിലുള്ള സുഹൃത്ത് ബന്ധത്തെ കുറിച്ച് എത്തിയതായിരുന്നു നിഷാദ്. ഒപ്പം സംഘടനാരംഗത്ത് ശോഭിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടേ എന്നും പറയുന്നു. അമ്മ” സംഘടനയുടെ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച എക്സിക്ക്യൂട്ടിവ് അംഗം സുധീറാണ്…എല്ലാവരേയും ഒരുപോലെ കാണാനുളള സ്വഭാവ സവിശേഷത ,അദ്ദേഹത്തിനുളളത് കൊണ്ട് തന്നെയാണ്,ഒരു വലിയ വിജയം സുധീറിന് ലഭിച്ചത്.
കുറിപ്പിന്റെ പൂർണ്ണരൂപം
സുധീറും,ഞാനും…മലയാള സിനിമയിലെ എണ്ണം പറഞ്ഞ നടന്മാരിൽ ഒരാളായിരുന്നു,യശ്ശശരീരനായ ശ്രീ കരമന ജനാർദ്ദനൻ നായർ..സ്വാഭാവിക അഭിനയം കൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ,നൽകിയ നടൻ…കരമന എന്ന നടനെ അങ്ങനെ തന്നെ വിശേഷിപ്പിക്കണം..ഞാൻ ഇന്നിതെഴുതുന്നത് ,അദ്ദേഹത്തിന്റ്റെ മകൻ സുധീർ കരമനയേ കുറിച്ചാണ്… സിനിമ രംഗത്തെ എന്റ്റെ ചുരുക്കം നല്ല സുഹൃത്തുക്കളിൽ ഒരാൾ…അല്ലെങ്കിൽ എനിക്ക് ഏറ്റവും അടുപ്പമുളള ചലച്ചിത്ര,കലാകാരന്മാരിൽ ഒരാൾ…കരമന ജനാർദ്ദനൻ സാറും,എന്റ്റെ പിതാവും,നല്ല സുഹൃത്തുക്കളായത്കൊ ണ്ടാകാം,ആ സൗഹൃദം ഞങ്ങൾ ഇരുവരിലേക്കും പകർന്ന്
കിട്ടിയത്…സുഖത്തിലും,ദുഖത്തിലും,ഉയർച്ചയിലുംതാഴ്ച്ചയിലും,നമ്മളോടൊപ്പം നിൽക്കുന്നവരാണല്ലോ നമ്മുടെ നല്ല സുഹൃത്ത്…സുധീർ അങ്ങനെയാണ് ..
അധ്യാപകനായും,നടനായും,സുഹൃത്തായും ആത്മാർത്ഥതയോടെയുളള സമീപനം,അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു… ഞാൻ സംവിധാനം ചെയ്ത ആയുധം മുതൽ തെളിവ് വരെ ഒട്ടുമിക്ക ചിത്രങ്ങളിലും സുധീറുണ്ടായിരുന്നു…ഇപ്പോൾ ക്യാമറയുടെ പിന്നിൽ നിന്നും,മുന്നിലേക്ക് ഒരു നടനായി ഞാൻ നിൽക്കുമ്പോളും സുധീർ കൂടെയുണ്ട്. സുജിത് എസ് നായർ,മധുപാലിന്റ്റെ തിരക്കഥയിൽ,സംവിധാനം ചെയ്ത വാക്ക്
എന്ന ചിത്രത്തിന് ശേഷം,ഞങ്ങൾ വീണ്ടും ഒരുമിച്ചു..ഡി ഗ്രൂപ്പിന്റ്റെ ബാനറിൽ ഡാർവിൻ ക്രൂസ് നിർമ്മിച്ച്,മുഹാദ് വെമ്പായം തിരക്കഥ രചിച്ച്,കെ സതീഷ് സംവിധാനം ചെയ്ത ”ടൂ മെൻ” എന്ന പുതിയ ചിത്രത്തിൽ. ദുബായിൽ രണ്ട് ദിവസത്തെ ഷൂട്ടിംഗിന്, തിരക്കുകൾക്കിടയിലും,ഓടി വന്നത്,
ഞാനുളളത് കൊണ്ട് മാത്രമാണെന്നും എനിക്കറിയാം…അതാണ് സൗഹൃദത്തിന്റ്റെ സൗന്ദര്യം …”അമ്മ” സംഘടനയുടെ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച എക്സിക്ക്യൂട്ടിവ് അംഗം സുധീറാണ്…എല്ലാവരേയും ഒരുപോലെ കാണാനുളള സ്വഭാവ സവിശേഷത ,അദ്ദേഹത്തിനുളളത് കൊണ്ട് തന്നെയാണ്,ഒരു വലിയ വിജയം സുധീറിന് ലഭിച്ചത്…പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ !!!! മലയാള സിനിമയിൽ ഇനിയും നല്ല നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ അദ്ദേഹത്തിന് കഴിയട്ടെ എന്നാശംസിക്കുന്നതോടൊപ്പം, സംഘടനാരംഗത്തും,സുധീറിന് ശോഭിക്കാൻ കഴിയട്ടെ…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…