entertainment

ദേഷ്യം വരുമ്പോൾ ലേഖ അലസമായി ഡാൻസു ചെയ്യും അപ്പോൾ ദേഷ്യം ഇരട്ടിക്കും; എംജി ശ്രീകുമാർ

നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകനാണ് എംജി ശ്രീകുമാര്‍. മലയാളം കൂടാതെ തമിഴ് ഹിന്ദി ഗാനരംഗത്തും ഹിറ്റ് ഗാനങ്ങള്‍ താരം ആലപിച്ചിട്ടുള്ള താരം മിനിസ്‌ക്രീനില്‍ അവതാരകനായും താരമെത്തുന്നുണ്ട്. സിനിമഗാനരംഗത്തും സ്റ്റേജ് ഷോകളിലെ തിരക്കുകള്‍ക്കിടയില്‍ തന്റെ ഭാര്യയോടൊപ്പം ചിലവഴിക്കാന്‍ സമയം കണ്ടെത്താന്‍ അദ്ദേഹം മറക്കാറില്ല. എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും തങ്ങള്‍ യാത്ര ചെയ്ത സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. . ശ്രീകുമാറിനോട് പ്രണയം തോന്നിയതിനെക്കുറിച്ച് ലേഖ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ

പാട്ടുകേട്ടാണ് അദ്ദേഹത്തോട് പ്രണയം തോന്നിയത്. പിന്നീടാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് അറിഞ്ഞത്. ചിത്രത്തിന്റെ സമയത്ത് തുടങ്ങിയ പ്രണയമാണ്. ആ ഇഷ്ടം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.മോഹന്‍ലാലിന്റെ ശബദ്ം തന്നെയാണ് ശ്രീകുമാറിനെന്നാണ് ആരാധകര്‍ പറയാറുള്ളത്. ശരിക്കും മോഹന്‍ലാലാണോ പാടുന്നതെന്ന സംശയം തോന്നാറുണ്ടെന്ന് പലരും പറഞ്ഞിരുന്നു.

ഭാര്യയോടൊപ്പം ചിലവഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന എംജി ശ്രീകുമാർ ലേഖയെക്കുറിച്ച് പറയുന്നതിങ്ങനെ. ദേഷ്യം വന്നാല്‍ ഇവള്‍ ഡാന്‍സ് ചെയ്യും. അത് കാണുമ്പോള്‍ എന്റെ ദേഷ്യം ഇരട്ടിക്കും. ആ ഡാന്‍സ് കണ്ടാല്‍ ചിരിയല്ല വരിക, വികൃതമായ രീതിയിലാണ് ഇവള്‍ ഡാന്‍സ് ചെയ്യുക. ഡാന്‍സ് പഠിക്കണമെന്നായിരുന്നു ഇവളുടെ ആഗ്രഹം, എന്തുകൊണ്ടോ അത് നടന്നില്ല.ഭരതനാട്യത്തിന്റെ ആദ്യത്തെ സ്റ്റപ്പൊക്കെ വികൃതമായ രീതിയില്‍ കാണിക്കും. അത് കാണിക്കുമ്പോള്‍ ദേഷ്യം കൂടുകയാണ് ചെയ്യാറുള്ളതെന്നും അദ്ദേഹം പറയുന്നു.ലേഖയുടെ നഖം കടിക്കുന്ന സ്വഭാവവും ഇഷ്ടമല്ലെന്നും താരം പറയുന്നു

പതിനാലു വര്‍ഷത്തെ ലിവിങ് ടുഗെദറിനു ശേഷമാണ് 2000 ജനുവരി 14നു കൊല്ലൂര്‍ മൂകാമ്പിക ക്ഷേത്രത്തില്‍ വച്ച്‌ ഇരുവരും വിവാഹിതരാകുന്നത്. ലേഖയുടെ രണ്ടാം വിവാഹമായിരുന്നു അത്. ആദ്യ വിവാഹത്തില്‍ ലേഖയ്ക്ക് ഒരു മകളുണ്ട്. എംജി ശ്രീകുമാറിനും ലേഖയ്ക്കും മക്കളില്ല. വളരെ സുന്ദരിയാണ് ലേഖ. 60 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും ചെറുപ്പമായിരിക്കുന്ന എംജി ശ്രീകുമാറും ഭാര്യയും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്വന്തമായി ഓണ്‍ലൈന്‍ ഡ്രസ് ഷോപ്പും ലേഖയ്ക്കുണ്ട്.

 

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

23 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

29 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

54 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago