topnews

എം കെ കണ്ണൻ സത്യം പറയുന്നില്ല, ഡൽഹിയിലേക്ക് കൊണ്ടുപോകും

കരുവന്നൂർ ബാങ്ക് കൊള്ള നടത്താൻ നേതൃത്വത്തിൽ ഉണ്ടായിരുന്ന നേതാവ് എം കെ കണ്ണൻ സത്യം പറയുന്നില്ല.എങ്ങിനെ ഇത്ര വലിയ ബാങ്ക് കൊള്ള നടത്തി. കരുവന്നൂർ കൊള്ളയ്ക്ക് നേതൃത്വം നല്കിയ എം കെ കണ്ണൻ എന്ന സി.പി.എം നേതാവ് മൊഴിയുന്നില്ല. ഇ ഡി ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉടക്ക് വർത്തമാനം പറയുന്നു. ഇ ഡിയോട് തിരിച്ച് ചോദ്യം ചോദിക്കുന്നു. അതായത് ആകെ കലിപ്പിലാണ്‌ എം കെ കണ്ണൻ. ഇ ഡി മര്യാദയ്ക്ക് ചോദിച്ചിട്ടും എം കെ കണ്ണൻ ഉത്തരം നല്കാതെ ഒഴിഞ്ഞ് മാറി.

അതിനാൽ തന്നെ കേരലത്തിലെ പി എഫ് ഐ ക്കാരുടെ മുതിർന്ന നേതാക്കളേ റെയ്ഡ് നടത്തി വിമാനത്തിൽ ദില്ലിയിൽ എത്തിച്ച പോലെ ഇ ഡിയുടെ ദില്ലി ആസ്ഥാനത്തേക്ക് എം കെ കണ്ണനേ കൊണ്ടുപോകുമോ? കണ്ണനേ ഇ ഡി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്ത് സത്യം പറയിപ്പിക്കാനുള്ള സാധ്യത തള്ളാനാവില്ല. ദില്ലിയിൽ ആകുമ്പോൾ പാർട്ടിയുടേയും പോലീസിന്റെയും കവചം ഇല്ല. കേരളത്തേക്കാൾ സമ്മർദ്ദം ഉണ്ടാക്കാനും ഇ ഡിക്ക് കഴിയും.

എം കെ കണ്ണനു അറിയാം കൊള്ള നടത്തിയതും പണം പോയ എല്ലാ വഴികളും. എന്നാൽ കേഡർ പാർട്ടി ആയതിനാൽ കണ്ണൻ എല്ലാം കേഡർ രീതിയിൽ ഒളിപ്പിക്കുകയാണ്‌. ഇതിനെല്ലാം കേഡർ സംവിധാനത്തിൽ നിന്നും പാർട്ടി ക്യാമ്പിൽ നിന്നും കൃത്യമായ പരിശീലനം വരെ കിട്ടിയിരിക്കാം.കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റ് കൂടിയായ എം കെ കണ്ണന്റെ കൈയ്യിൽ കേരല ബാങ്ക് ഇനി എത്ര സുരക്ഷിതം ആയിരിക്കും എന്നും ചോദ്യം ഉയരുന്നു.

എം കെ കണ്ണൻ അറിയാതെ കരുവന്നൂർ ബാങ്കിൽ ഒരിലയനക്കം പോലും ഉണ്ടാവില്ല. കരുവന്നൂരിലെ സൂത്രധാരൻ എം കെ കണ്ണനു ഇപ്പോൾ 300 കോടിയുടെ ആസ്തി ഉള്ളതായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഒരു ആരോപണം എന്ന രീതിയിൽ കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു..ആരോപണം ഗുരുതരമാണ്‌.

ഇ ഡി വരും എന്ന് മാസങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു.അതിനാൽ തന്നെ സി.പി.എം പാർട്ടി അതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് നേതാക്കൾക്ക് നല്കിയിരുന്നു. അതായത് ഇ ഡിക്ക് മുന്നിൽ പിടിച്ച് നില്ക്കണം എന്നും ധൈര്യമായി ഇരുന്നോളൂ..ഇ ഡി ഒരു ചുക്കും ചെയ്യില്ല എന്നും ഒക്കെ ഉപദേശം നല്കിയിരിക്കാം. ഇ ഡിക്ക് ലോക്കപ്പില്ല, ലാത്തിയില്ല, മൂന്നാം മുറയില്ല, പിന്നെ എന്തിനു ഭയക്കണം എന്ന നിലപാടാണ്‌ നേതാക്കൾക്ക്

ഇപ്പോൾ എം കെ കണ്ണനുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് ഫേസ്ബുക്ക് പേജിൽ വന്ന ഒരു കമന്റ് വായിക്കാം.. മഹേഷ് ഗംഗാധരൻ എന്ന പ്രേക്ഷകൻ പറയുന്നത് എം കെ കണ്ണനു എങ്ങിനെ ഇതൊക്കെ സാധിച്ചു…. ഒരു തുള്ളി ചോര വീഴ്ത്താതെ ഒരു ആയുധം പോലും ഇല്ലാതെ ബാങ്ക് കൊള്ളയടിച്ച ലോകത്തിലെ ആദ്യത്തെ കൊള്ളത്തലവൻ എന്നാണ്‌ പറയുന്നത്. മറ്റൊരാൾ പറയുന്നത് ഈ കൊള്ള നടത്താൻ സംസ്ഥാനത്തേ 50000ത്തോളം പോലീസ് സന്നാഹത്തേ പൊലും നോക്കു കുത്തികളായി ഉപയോഗിച്ചു എന്നാണ്‌. ഇത്ര നാൾ ആയിട്ടും 300കോടി രൂപ കടത്തിയവർക്കെതിരെ പെറ്റി കേസ് പൊലും എടുത്തിട്ടില്ല എന്നും കേരളം കൊള്ളക്കാർക്ക് അഭയം തേടാനുള്ള സുന്ദരമായ ഇടമാക്കി മാറ്റി എന്നും കുറിക്കുന്നു

Karma News Network

Recent Posts

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

2 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

20 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

47 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

1 hour ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

10 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago