social issues

എം കെപ്രേംനാഥ് അന്തരിച്ചു,വടകര മുൻ എം.എൽ എ

വടകരയിലെ മുൻ എം എൽ എ യും സോഷ്യലിസ്റ്റ് നേതാവുമായ എം കെപ്രേംനാഥ് അന്തരിച്ചു. അൽപ സമയം മുൻപ് കോഴിക്കോട് ബേബി മെമ്മോറിൽ ഹോസ്പിറ്റൽ ആയിരുന്നു അന്ത്യം . കഴിഞ്ഞ ദിവസം ആരോഗ്യനില ഗുരുതരാവസ്ഥയിലായിരുന്നതിനാൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത് . വടകര ബാറിലെ അഭിഭാഷകനാണ് .മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചു. 74 വയസ്സായിരുന്നു. 2006 മുതല്‍ 2011 വരെ വടകര എംഎല്‍എയായിരുന്നു.

നിലവില്‍ എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

ഇന്നലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായിരുന്നു. ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് പ്രേംനാഥ് പൊതുപ്രവര്‍ത്തന രംഗത്തെത്തുന്നത്. പിന്നീട് ജനതാദളിനൊപ്പം അടിയുറച്ചു നിന്നു.എംപി വീരേന്ദ്രകുമാറിനൊപ്പം നിന്ന പ്രേംനാഥ് ഇടക്കാലത്ത്, പിണങ്ങി ജെഡിഎസിലേക്ക് പോയെങ്കിലും വീണ്ടും എല്‍ജെഡിയില്‍ തിരികെയെത്തി. വടകര റൂറല്‍ ബാങ്ക് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഭാര്യ ടി.ഇ പ്രഭ കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് അന്തരിച്ചത്. മണ്ണാർക്കാട് തച്ചം കോട്ട് ചെറുവാണി കുടുംബാംഗമാണ്. മകൾ : ഡോ. പ്രിയ പ്രേംനാഥ് ( ദുബൈ). മരുമകൻ : കിരൺ കൃഷ്ണ ( ദുബൈ).

Karma News Editorial

Recent Posts

പുതുവൈപ്പ് ബീച്ചിലെ അപകടം, ചികിത്സയിലിരുന്ന രണ്ടുപേർകൂടി മരിച്ചു

കൊല്ലി: പുതുവൈപ്പ് ബീച്ചിലുണ്ടായ അപകടത്തിൽ മരണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ഏളംകുളം സ്വദേശി ആൽവിൻ (19)…

23 mins ago

അക്ഷയതൃതീയയിൽ രാംലല്ലക്കായി പൂനെയിൽ നിന്നും 11000 ഹാപ്പ്സ് മാമ്പഴങ്ങൾ

അക്ഷയ ത്രിതീയ ദിനത്തിൽ ഫലസമൃദ്ധിയോടെ അയോധ്യയിലെ ബാലക രാമൻ രാംലല്ലക്കായി പൂനെയിൽ നിന്നും എത്തിയത് 11000 മാമ്പഴങ്ങൾ. ആരാധനക്ക് ശേഷം…

29 mins ago

ഇന്തോനേഷ്യയിൽ ദുരന്തം വിതച്ച് മിന്നൽ പ്രളയം, 37 മരണം, നിരവധിപേരെ കാണാനില്ല

കനത്ത മഴയിൽ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 37 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ…

49 mins ago

കാര്‍ നിയന്ത്രണം അപകടം, നടി പവിത്ര ജയറാം അന്തരിച്ചു

കന്നഡ ടെലിവിഷന്‍ താരം പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപം ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. ഷൂട്ട് കഴിഞ്ഞ്…

1 hour ago

മാദ്ധ്യമ പ്രവർത്തകയുടെ വീട് അടിച്ചു തകർത്ത് ഗുണ്ടകൾ, സംഭവം ആലുവയിൽ, 4 പേർ അറസ്റ്റിൽ

എറണാകുളം : മാദ്ധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്ത സംഭവത്തിൽ നാല് പേർ പിടിയിൽ. ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട ജ്യോതിഷ്, രഞ്ജിത്ത്,…

1 hour ago

പൊന്നാനിയില്‍ ബോട്ടും കപ്പലും കൂട്ടിയിടിച്ചുണ്ടായ അപകടം; കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

പൊന്നാനിയില്‍ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുള്ള അപകടത്തിൽ കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ സലാം, ഗഫൂര്‍ എന്നിവരുടെ മൃതദേഹമാണ്…

2 hours ago