ട്വന്റി ട്വന്റി കിഴക്കമ്പലം മോഡല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി മോഡല്‍ കൊല്ലത്തും ഉരുത്തിരിഞ്ഞ് എത്തുകയാണ്. ഇതിന്റെ അമരക്കാരനാവാന്‍ എം കെ സലിമിന് ക്ഷണം ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ 65-ാം വയസില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ ആറ് മാസമായി സംസ്ഥാനത്ത് രണ്ട് മുന്നണികളെയും മാറി മാറി പരീക്ഷിച്ച് വരികയാണ്. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ഇടതും വലതും ചേര്‍ന്ന് ഒരു വിചാരം ഉണ്ടാക്കി എടുത്തു. അവര്‍ അല്ലാതെ മറ്റാരും ഭരിക്കാനില്ലെന്ന്. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. ഏവരെയും വഴിയാധാരമാക്കുകയാണ് ഇരു പാര്‍ട്ടികളും ചെയ്യുന്നത്. അഡ്ജസ്റ്റ്മെന്റ് ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. അഞ്ച് വര്‍ഷം ഇടതെങ്കില്‍ അഞ്ച് വര്‍ഷം വലത്. പൊന്മുട്ടയിടുന്ന താറാവിനെ പോലാണ് ഇവര്‍ ഭരണത്തെ കാണുന്നത്.
ട്വന്റിട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇടത്പക്ഷത്തിനും ഒന്നും ചെയ്യാന്‍ ആവുന്നില്ല. നോക്കി നില്‍ക്കാനേ കഴിയൂ. കേരളത്തിലുടനീളം ഇത്തരം പാര്‍ട്ടി എത്തണം. പ്രവര്‍ത്തനം വേണം. അടുത്ത ഒരു 25 വര്‍ഷം ഇടതും വലതും ഭരിച്ചാല്‍ കേരളത്തില്‍ വൃദ്ധ ദമ്പതികള്‍ മാത്രമേ കാണൂ. അതിനൊരു ഉദാഹരണമാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്നത്. പിഎസ് സി എഴുതി അര്‍ഹതപ്പെട്ടവര്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ ഒരു യോഗ്യതയുമില്ലാത്തവര്‍ ജോലിയില്‍ കയറിക്കൂടുന്നു. ഇത് എവിടെ ചെന്ന് നിക്കും. ഇങ്ങനെ പോയാല്‍ ഒരു ചെറുപ്പക്കാര്‍ പോലും 25 വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തില്‍ കാണത്തില്ല. കേരളത്തില്‍ ഒരു വ്യവസായം പോലും വരുന്നില്ല. -എംകെ സലിം പറഞ്ഞു.
വീഡിയോ സ്റ്റോറി കാണാം,
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…