topnews

ആഹാരം കഴിക്കില്ല, ചോദ്യങ്ങള്‍ക്ക് ഉത്തരവുമില്ല, കസ്റ്റഡിയില്‍ പുതിയ തന്ത്രവുമായി എം ശിവശങ്കര്‍

കൊച്ചി:മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തില്‍ ആയിരിക്കുകയാണ്.വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ ഇഡി കുടുക്കിയത്.രണ്ട് ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് മുന്നില്‍ ഒന്നും പറയാന്‍ ശിവശങ്കര്‍ തയ്യാറാകുന്നില്ല.ഇഡി ഉദ്യോഗസ്ഥര്‍ പലകുറി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും മനസ് തുറക്കാന്‍ എം ശിവശങ്കര്‍ തയ്യാറായിട്ടില്ല.ശിവശങ്കര്‍ മനസ് തുറന്നാല്‍ പല ഉന്നതരും കുടുങ്ങുമെന്ന് കരുതുന്നവര്‍ അന്വേഷണസംഘത്തില്‍ തന്നെയുണ്ട്.

എം ശിവശങ്കറിന്റെ കസ്റ്റഡി രണ്ട് ദിവസം പിന്നിട്ടു.നവംബര്‍ അഞ്ച് വരെ കസ്റ്റഡി അനുവദിച്ചിട്ടുണ്ട്.എന്നാല്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയുള്ള സമയത്ത് മാത്രമേ ശിവശങ്കറിനെ ചോദ്യം ചെയ്യാവൂ എന്ന് കോടതിയുടെ നിര്‍ദേശമുണ്ട്.തലങ്ങും വിലങ്ങുും പല തെളിവുകളും നിരത്തി പല വിധത്തില്‍ ചോദ്യം ചെയ്തിട്ടും ഒരക്ഷരം മിണ്ടാന്‍ ശിവശങ്കര്‍ തയ്യാറായിട്ടില്ല.ചോദ്യം ചെയ്യലില്‍ വിദഗ്ധരായവരെ ഒപ്പം കൂട്ടി കൂടുതല്‍ ഉദ്യോഗസ്ഥരുടെ സേവനം തേടാന്‍ ഒരുങ്ങുകയാണ് ഇഡിയുടെ കൊച്ചിയിലെ യൂണിറ്റ്.

കസ്റ്റഡിയില്‍ എടുത്ത ആദ്യ ദിവസം തന്നെ ഭക്ഷണം കഴിക്കാന്‍ ശിവശങ്കര്‍ തയ്യാറായില്ല.ഇത് അന്വേഷണ സംഘത്തെ സമ്മര്‍ദ്ദത്തില്‍ ആക്കുകയും ചെയ്തു.ഇന്നലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ ഡോക്ടറെ വിളിച്ചു വരുത്തി ആരോഗ്യ നില പരിശോധിച്ചു.തുടര്‍ന്നും നിസ്സഹകരിച്ചാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ(പിഎംഎല്‍എ)അഞ്ചാം വകുപ്പു പ്രകാരം സ്വത്തു മരവിപ്പിക്കല്‍ നടപടിയിലേക്ക് അന്വേഷണ സംഘം നീങ്ങിയേക്കാം.ശിവശങ്കറിന്റെ ബെനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഏതു സ്വത്തും അന്വേഷണം തീരുംവരെ മരവിപ്പിക്കാം.

Karma News Network

Recent Posts

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

22 seconds ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

5 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

കൊല്ലം: അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്.…

7 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

33 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

48 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago