columns

എം വി ഗോവിന്ദൻ ലണ്ടനിൽ മുണ്ടൂരി കോട്ടും സ്യൂട്ടും ശ്യാമളയും ഒപ്പം

എം വി ഗോവിന്ദന്റെ താത്വികമായ ഭാഷയിൽ പറഞ്ഞാൽ ലണ്ടൻ മുതലാളിത്തത്തിന്റെ ഈറ്റില്ലമാണ്. കമ്മ്യൂണിസ്റ്റുകളോട് അത്രയ്ക്ക് മമത ഇല്ലാത്ത നാട്. പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എം വി ഗോവിന്ദൻ ആദ്യമായി ലണ്ടനിൽ എത്തിയിരിക്കയാണ്. അതുകൊണ്ട് തന്നെ കുറച്ചു പവറോടു കൂടി തന്നെയാണ് അദ്ദേഹം എത്തിയത്.

നാട്ടിൽ പൊതുവേ ഷർട്ടും മുണ്ടും ധരിക്കുന്ന സാധാരണക്കാരനായ നേതാവ് ലണ്ടനിൽ എത്തിയപ്പോൾ അൽപ്പമൊന്നു മാറി. വസ്ത്രധാരണം ഒന്നു മാറ്റിപ്പിടുക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത്. സാധാരണ വേഷത്തിൽ നിന്നും വ്യത്യസ്തനായി ഷർട്ട് ‘ടക്ക് ഇൻ’ ചെയ്ത് വിമാനത്താവളത്തിൽ എത്തിയ ചിത്രം എം. വി. ഗോവിന്ദൻ തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. യുകെയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നതും അൽപ്പം സ്റ്റൈലിഷായി തന്നെയാണ്.ഇതെല്ലാം നോക്കി കാണ്ട് സഖാവിന്റെ സകല നുണകളും അറിയുന്ന ഒരാൾ മുകളിൽ ഉണ്ട്. സാക്ഷാൽ ഇ കെ നായനാർ!!

യു.കെയിൽ അപ്പം വില്ക്കാൻ എം വി ഗോവിന്ദൻ എത്തി….. ഇത് ബ്രിട്ടനിലേ ഏറ്റവും പുതിയ ട്രോളുകൾ. സി പി എം സിക്രട്ടറി ആയ ശേഷം ആദ്യമായാണ്‌ ജീവിത കാലം മുഴുവൻ തെറി പറഞ്ഞ ബ്രിട്ടൻ എന്ന ബൂർഷാ രാജ്യത്തേക്ക് ഈ തൊഴിലാളി നേതാവിന്റെ വരവ്. ഈഡി തൊറുത്ത് മുതലാളിയായ തൊഴിലാളി നേതാവ് ബ്രിട്ടനിൽ നിന്നും ചിരിച്ച് മറിഞ്ഞുള്ള ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്‌.

യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകളിൽ ഒന്നായ സമീക്ഷയുടെ ആറാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം. വി.ഗോവിന്ദൻ ലണ്ടനിൽ എത്തിയത്. പീറ്റർബറോയിൽ വച്ചാണ് ദേശീയ സമ്മേളനം.സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എം. വി. ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവരും ലണ്ടനിൽ എത്തി.

മെയ്‌ 17 നു യുകെയിലെത്തിയ എം വി ഗോവിന്ദൻ 18 ന് വെയിൽസ് സന്ദർശിച്ചു. 19 നു കാൾമാർക്‌സിന്റെ ഓർമകൾ ഉറങ്ങുന്ന ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ സ്മരണാഞ്ജലി അർപ്പിച്ചു. ഇവിടെ കറുത്ത കോട്ടു ധരിച്ചു എത്തിയ അദ്ദേഹത്തിന് മാർക്‌സിസ്റ്റ് ആചാര്യനെ കണ്ടപ്പോൾ അൽ്പ്പം വിപ്ലവം തുടിക്കുകയും ചെയ്തു. പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എം വി ഗോവിന്ദന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.

ഇവിടെ കറുത്ത കോട്ടു ധരിച്ചു എത്തിയ അദ്ദേഹത്തിന് മാർക്‌സിസ്റ്റ് ആചാര്യനെ കണ്ടപ്പോൾ അൽ്പ്പം വിപ്ലവം തുടിക്കുകയും ചെയ്തു. പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എം വി ഗോവിന്ദന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകളിൽ ഒന്നായ സമീക്ഷയുടെ ആറാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം. വി.ഗോവിന്ദൻ ലണ്ടനിൽ എത്തിയത്.

ചിത്രങ്ങളിൽ കാണുന്നത് അനുസരിച്ച് പി കെ ശ്യാമള. അതായത് സാജനെ കൊന്ന് അതിൽ പങ്കില്ലെന്ന് പറഞ്ഞ് കൈ കഴുകിയ പ്രവാസി സ്നേഹിയായ ആന്തൂർ മുനിസിപാലിറ്റി ചെയർ പേഴ്സൺ ശ്യാമള ഇപ്പോൾ ഭർത്താവ് ഗോവിന്ദന്റെ കൂടെ അവധിയിൽ ആണ്‌. ബൂർഷാസിയുടെ രാജ്യത്തേ സുഖത്തിൽ ആറാടുന്നു.

.

Main Desk

Recent Posts

ടിപി വധത്തിന് 13 വയസ്, വർഷങ്ങൾ പിന്നിടുമ്പോഴും പുറത്തുവരാതെ ഗൂഢാലോചന

ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്നേയ്ക്ക് 12 വർഷം. ഒഞ്ചിയത്ത് ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ…

2 mins ago

വാതുറന്നാൽ മാമാട്ടിക്ക് ഇംഗ്ലീഷ് വർത്തമാനം, ക്യൂട്ട്നെസിൽ ആരാധക മനം കീഴടക്കി മാമാട്ടി

കാവ്യയും മീനാക്ഷിയും സാരി ചുറ്റിയും, മഹാലക്ഷ്മി പാവാടയും ബ്ലൗസും അണിഞ്ഞുമാണ് മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയത്. ദിലീപ് കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ…

30 mins ago

വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി, ദമ്പതികൾ ഉൾപ്പടെ മൂന്ന് മരണം

കൊല്ലം : വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. യുവതി​​യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ…

39 mins ago

നടന്നത് അതിക്രൂര കൊലപാതകം, കുഞ്ഞിന്റെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി, വായിൽ തുണി തിരുകി, യുവതിയുടെ മൊഴി

നവജാതശിശുവിന്റെ മരണത്തിൽ പുറത്തുവരുന്നത് അതിക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ…

1 hour ago

കാവ്യ തടി കുറയ്ക്കണം, ഇപ്പോൾ കാണുമ്പോൾ അമ്മച്ചി ലുക്ക്, മാളവികയുടെ വിവാഹത്തിനെത്തിയ കാവ്യ മാധവനെ കണ്ട് ആരാധകർ

ജയറാം-പാർവതി മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപ് കുടുംബസമേതം എത്തിയിരുന്നു. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദിലീപ്…

1 hour ago

കുഞ്ഞിനെ വലിച്ചെറിഞ്ഞ അമ്മയുടെ അവകാശങ്ങളെ കുറിച്ചാണ് ഡി .സി .പി ക്ക് കൂടുതൽ ശുഷ്കാന്തി, എന്തൊരു നാടാണിത്? എന്തൊരു തരം പോലീസാണ് ഈ നാട്ടിലുള്ളത്? അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

നവജാതശിശുവിൻ്റെ മൃതശരീരം റോഡിൽ വലിച്ചെറിഞ്ഞതായി കാണപ്പെട്ടത് സംബന്ധിക്കുന്ന കേസിൻ്റെ അന്വേഷണത്തിനായി ഫ്ലാറ്റിനകത്തേക്ക് കയറിപോയ കൊച്ചി ഡി.സി.പി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട്…

2 hours ago