topnews

എന്‍എസ്എസുമായി തര്‍ക്കത്തിനില്ല; ഇടതുപക്ഷത്തിന്റേതു വിശ്വാസസംരക്ഷണ നിലപാട്: എം.എ. ബേബി

ശബരിമല വിഷയത്തില്‍ എന്‍എസ്എസുമായി തര്‍ക്കത്തിനില്ലെന്നും എന്നാൽ ഏതു വിഷയത്തിലും ചർച്ചയാവാമെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് എം.എ. ബേബി. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷ൦ സ്വീകരിച്ചിട്ടുള്ളത്. എന്‍എസ്എസ് പൊതുവില്‍ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആ നിലപാട് ഉപേക്ഷിച്ച് ഏതെങ്കിലും മുന്നണിയെ പിന്താങ്ങും എന്ന് എന്‍എസ്എസ് ഇതുവരെ പറഞ്ഞിട്ടില്ല. അതുകൊണ്ട് തര്‍ക്കമില്ല. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ഇടത് മുന്നണി ഒരു വീഴ്ചയും വരുത്തിയില്ലെന്നും എം.എ. ബേബി പറഞ്ഞു.

ചില കാര്യങ്ങളില്‍ വിശ്വാസികളുടെ താത്പര്യങ്ങള്‍ വേണ്ടത്ര ചിലര്‍ കാത്തുസൂക്ഷിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പക്ഷേ, വ്യക്തികളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതില്‍ ഇടത് മുന്നണി ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്നു യാതൊരു സങ്കോചവും കൂടാതെ പറയാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Karma News Editorial

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

29 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

30 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

51 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

1 hour ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

1 hour ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago