entertainment

സംഗീതത്തിന് മരണമില്ല.സംഗീതജ്ഞർക്കും,അവർ എന്നും ജീവിക്കും,അവരുടെ പാട്ടുകളിലൂടെ- എംഎ നിഷാദ്

മറുവാക്ക് കേൾക്കാൻ കാത്തു നില്കാതെ മലയാളികളുടെ പൂത്തുമ്പി ശ്രീ ജോൺസൻ മാഷ് മറഞ്ഞു പോയിട്ട് 9 വർഷം.മലയാള ചലച്ചിത്ര ഗാന മേഖലയിലേക്ക് ദേവരാജൻ മാഷിന്റെ കൈ പിടിച്ചു വന്നു ഗാനാസ്വാദകരെ ആസ്വാദനത്തിന്റെ പുതിയ തലത്തിലേക്ക് കൈ പിടിച്ചു ഉയർത്തിയ പ്രതിഭ.ഗിറ്റാറിന്റെ ഓരോ കമ്പികളിലും ഗാനങ്ങൾ ഒളുപ്പിച്ചു വെച്ച മാന്ത്രികൻ.കാലത്തിനു തോല്പിക്കാൻ കഴിയാത്ത അനേകം ഗാനങ്ങളും കുറെയേറെ പശ്ചാത്തല സംഗീതങ്ങളും നമുക്ക് സമ്മാനിച്ചിട്ടു ഒരു യാത്ര പോലും പറയാതെ നടന്നകന്ന മലയാളികളുടെ സ്വന്തം ജോൺസൻ മാഷിന്റെ ഓർമ്മ ദിനത്തിൽ എംഎ നിഷാദ് പങ്കുവെച്ച കുറിപ്പിങ്ങനെ

ഓർമ്മകളിൽ എന്നും.മലയാളത്തിന്റ്റെ സ്വന്തം സംഗീത സംവിധായകൻ ജോൺസൻ മാഷ് അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 9 വർഷങ്ങൾ.അദ്ദേഹവുമായി വ്യക്തിപരമായി എനിക്കൊരുപാട് അടുപ്പമുണ്ടായിരുന്നു ഞാനാദ്യം നിർമ്മിച്ച സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത്,മമ്മൂട്ടി,ശ്രീനിവാസൻ,തിലകൻ ചേട്ടനുൾപ്പടെയുളളവർ അഭിനയിച്ച ഒരാൾ മാത്രം എന്ന ചിത്രത്തിന്റ്റെ സംഗീത സംവിധായകൻ ജോൺസൻ മാഷായിരുന്നു.ചൈത്ര നിലാവിന്റ്റെ എന്നാരംഭിക്കുന്ന കൈതപ്രത്തിന്റ്റെ വരികൾക്ക്,മാഷിന്റ്റെ ഹാർമോണിയത്തിൽ അദ്ദേഹത്തിന്റ്റെ മാന്ത്രിക വിരലുകളാൽ പാട്ട് ചിട്ടപ്പെടുത്തിയത് ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു.

AVM റിക്കാർഡിംഗ് സ്റ്റുഡിയോയുടെ വരാന്തയിൽ,രാജാമണിചേട്ടനുമായി സിഗററ്റും വലിച്ച് നൊട്ടേഷൻസ് കൊടുക്കുന്ന ജോൺസൻ മാഷ്.അദ്ദേഹത്തെ ഞാൻ ആദ്യം കാണുന്നത് ആ വരാന്തയിലാണ്.സിനിമാക്കാരുടെ സ്ഥിരം ജാഡകളും,ഞാനെന്ന ഭാവവുമില്ലാത്ത ഒരു സാധാരണക്കാരനായ ഗ്രാമീണൺ.അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റ്റെ പാട്ടുകളിൽ ഗ്രാമത്തിന്റ്റെ നന്മയുടെ ശീലുകളും നാടൻ പാട്ടിന്റ്റെ താളവും,ഗൃഹാതുരത്വത്തിന്റ്റെ ലയവും കടന്ന് വരുന്നത്.മൗനത്തിൻ ഇടനാഴിയിൽ,നിൽപ്പൂ നീ ജനുമൃതികൾക്കകലേ,പവിഴം പോൽ പവിഴാധരം പോൽ,കണ്ണീർ പൂവിന്റ്റെ കവിളിൽ തലോടി,ദേവീ ആത്മരാഗം,മൈനാഗ പൊൻമുടിയിൽ,കുന്നിമണി ചെപ്പ് തുറന്ന് എണ്ണി നോക്കും നേരം.അങ്ങനെ എത്രയെത്ര ഗാനങ്ങൾ.എണ്ണിയാൽ തീരില്ല.സംഗീതത്തിന്  മരണമില്ല. സംഗീതജ്ഞർക്കും.അവർ എന്നും ജീവിക്കും,അവരുടെ പാട്ടുകളിലൂടെ.
ജോൺസൻ മാഷ് ഇന്നും നമ്മോടൊപ്പമുണ്ട്.

Karma News Network

Recent Posts

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

14 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago