entertainment

മമ്മൂട്ടിയുടെ 24 വര്‍ഷം പഴക്കമുള്ള ഷര്‍ട്ട് ഇന്നും അലമാരയില്‍ ഭദ്രം, എം എ നിഷാദ്

മലയാള സിനിമയിലെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. കാലങ്ങളായി മലയാളികളെ ആവേശത്തിലെത്തിക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ആരാളാണ് അദ്ദേഹം. മാത്രമല്ല മലയാള സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളും. പ്രായത്തെ വെല്ലുന്ന സൗന്ദര്യമാണ് മമ്മൂക്കയുടേത്. അനുഭവം പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മെഗാസ്റ്റാർ വെള്ളിത്തിരയിൽ എത്തിയത്. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് 1980 ൽ പുറത്തിറങ്ങിയ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇന്ന് എഴുപതാം ജന്മദിനം ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ കൊണ്ടു നിറക്കുകയാണ് സഹപ്രവർത്തകരും ആരാധകരും. ഇപ്പോള്‍ മമ്മൂട്ടിയുമായുള്ള ഓര്‍മ പങ്കുവെച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവും സംവിധായകവനും നടനുമായ എംഎ നിഷാദ്.

എഴുപത് വയസ്സ് പൂര്‍ത്തിയാകുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് അദ്ദേഹത്തെക്കുറിച്ച്‌ ബാല്യം മുതലുള്ള ഓര്‍മ്മകള്‍ എം.എ നിഷാദ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിങ്ങനെ

”മമ്മൂട്ടി സാർ @ 70”മലയാളത്തിന്റ്റെ മെഗാസ്റ്റാർ മമ്മൂട്ടി സാർ എഴുപതിന്റ്റെ നിറവിൽ… Age is only a number എന്ന ആംഗലേയ വാക്യം അന്വർത്ഥമാകുന്നത്,ഇദ്ദേഹത്തെ കാണുമ്പോളാണ്…മലയാളത്തിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങൾക്ക് തന്റ്റെ ശബ്ദ സൗകുമാര്യം കൊണ്ടും,കഠിനാധ്വാനം കൊണ്ടും,Method Acting എന്താണെന്ന് കാണിച്ചു തന്ന മമ്മൂട്ടി സാറിനെ നമ്മുക്ക് ഹോളിവുഡ് നടൻ മാർലോൻ ബ്രാണ്ടോ
(Marlon Brando) യോട് ഉപമിക്കാം…ഒരു വടക്കൻ വീര ഗാഥയും,വിധേയനും അഭിനയ വിദ്യാർത്ഥികൾക്ക് ഒരു പാഠ പുസ്തകമാക്കാം… ഞാൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത്

എന്റ്റെ ചെറിയ പ്രായത്തിൽ ആലുവ പാലസിൽ,ഇടിയും മിന്നലും എന്ന പ്രേംനസീർ ചിത്രത്തിന്റ്റെ ലൊക്കേഷനിൽ വെച്ചാണ്. എന്റ്റെ പിതാവ് അന്ന് ആലുവ Dysp ആയിരുന്നു…അദ്ദേഹമാണ് ആ ചിത്രത്തിന്റ്റെ സ്വിച്ച് ഔൺ നടത്തിയത്.പിന്നീട്,കാലങ്ങൾ കഴിഞ്ഞു,സംവിധാനം പഠിക്കാൻ നിർമ്മാതാവിന്റ്റെ മേലങ്കി ഞാൻ അണിഞ്ഞ ഒരാൾ മാത്രം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലെ നായകൻ മമ്മൂട്ടി സാറായിരുന്നു…കളിക്കളം എന്ന അവർ രണ്ട് പേരുടേയും സൂപ്പർ ഹിറ്റ് ചിത്രത്തിന്റ്റെ രണ്ടാം ഭാഗം ചെയ്യാനാണ് ഞങ്ങൾ തീരുമാനിച്ചതെങ്കിലും, അത് നടക്കാത്തത് കൊണ്ട്,ഒരാൾ മാത്രം സംഭവിച്ചു… മമ്മൂട്ടി സാറുമായി എനിക്ക് വലിയ അടുപ്പമൊന്നുമില്ല..ഞാൻ നിർമ്മിച്ച ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു, സംവിധാനം ചെയ്ത ചിത്രത്തിൽ ഒരു കാമിയോ റോളിലും അദ്ദേഹം സഹകരിച്ചു ദുബായിലെ ഞാൻ നടത്തിയ പ്രോഗ്രാമിലും അദ്ദേഹം പങ്കെടുത്തിരുന്നു.അദ്ദേഹം അഭിനയിച്ച കഥാപാത്രങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ എനിക്ക് പ്രത്യേക താൽപ്പര്യമാണ് അന്നും ഇന്നും… ഒരാൾ മാത്രത്തിൽ അദ്ദേഹം അഭിനയിക്കുന്ന സമയം….അന്ന് ഇന്നത്തെ പോലെ,ക്യാരവണും,ചുറ്റും വിദൂഷകരുമൊന്നും ഇല്ലായിരുന്നു… മമ്മുട്ടി സാർ,അമ്പേദ്ക്കറിന്റ്റെ സെറ്റിൽ നിന്നാണ് ഒരാൾ മാത്രത്തിൽ അഭിനയിക്കാൻ വന്നത്..നെറ്റിയുടെ ഒരു ഭാഗവും മീശയുമൊക്കെ വടിച്ചാണ് അദ്ദേഹം എത്തിയത്…അത് കൊണ്ട് തന്നെ വിഗ്ഗും വെപ്പ് മീശയും വെക്കേണ്ടി വന്നു..അത് പക്ഷെ നിർമ്മാതാക്കളായ ഞങ്ങൾക്ക് ചെറുതല്ലാത്ത വിഷമമുണ്ടാക്കി…കാരണം അദ്ദേഹത്തിന്റ്റെ മുടിയും മീശയും,ഒരു പ്രത്യേക അഴകാണല്ലോ..അന്നും ടച്ച് അപ്പ് മാനും,മേക്കപ്പുമൊക്കെജോർജ്ജായിരുന്നു…ഇന്ന് ജോർജ്ജ് നിർമ്മാതാവാണ്…അത് പോലെ അദ്ദേഹത്തിന്റ്റെ personal costumer തമിഴനായ ഏഴിമലയായിരുന്നു…ഏഴിമല പിന്നീട് തമിഴിൽ രണ്ട് സിനിമകൾ സംവിധാനം ചെയ്തു…അന്ന് ഞങ്ങളുടെ സെറ്റിലെ നിത്യ സന്ദർശകരായിരുന്നു ഇന്നത്തെ സംവിധായകരായ പ്രമോദ് പപ്പന്മാർ അവർ ഇന്നും മമ്മൂട്ടി സാറിന്റ്റെ സൗഹൃദ വലയത്തിലുളളവരാണ്…

ഒറ്റപ്പാലത്തിനടുത്ത് മണ്ണൂരിലെ ഷൂട്ടിംഗ് ലൊക്കേഷനിലെ വീടിന്റ്റെ മുറ്റത്തെ കൂറ്റൻ മാവിന്റ്റെ ചുവട്ടിൽ സംവിധായകൻ സത്യൻ അന്തിക്കാടിനൊപ്പം,മമ്മൂട്ടി സാറുൾപ്പടെയുളളവർ കൂടിയിരുന്ന് കഥകൾ പറയുന്നതും,തമാശകൾ പറയുന്നതുമെല്ലാം ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന നിറമുളള ഓർമ്മകളാണ്…അന്ന് ആ മരത്തണലിൽ കൂട്ടം കൂടിയിരുന്നവരിൽ, തിലകൻ ചേട്ടൻ, ശങ്കരാടി ചേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശ്രീനിവാസൻ,ലാലു അലക്സ്,മാമുക്കോയ സുധീഷ് ബാല താരമായ കാവ്യാ മാധവൻ
തുടങ്ങിയവരാണ്… മമ്മൂട്ടി സാറിനെ കാണാൻ,കൊച്ചിൻ ഹനീഫയും,തൊട്ടടുത്ത് കാരുണ്യം എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും മുരളി ചേട്ടനും ജയറാമും എത്തിയിരുന്നു…അന്നൊക്കെ ഒരു കൂട്ടായ്മയുടെ സുഖം അനുഭവിച്ചിരുന്നു ഒരാൾ മാത്രത്തിൽ മമ്മൂട്ടി സാർ ഉപയോഗിച്ച എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട ഷർട്ട് ഇന്നും ഞാൻ സൂക്ഷിച്ച് വെച്ചിട്ടുണ്ട്…ആദ്യ ചിത്രത്തിന്റ്റെ ഓർമ്മക്കായി.. അതിന്നും എന്റ്റെ അലമാരയിൽ ഭദ്രം… 24 വർഷത്തിന്റ്റെ പഴക്കം തോന്നില്ല ആ ഷർട്ടിന്… ഇന്നും അത് ചെറുപ്പമാണ് അതണിഞ്ഞ മെഗാസ്റ്റാറിനെ പോലെ.. മലയാളത്തിന്റ്റെ മെഗാ താരം മമ്മൂട്ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ

Karma News Network

Recent Posts

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

19 mins ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

51 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

1 hour ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

11 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago