topnews

എം എ യൂസഫലി ഇഡിക്ക് മുന്നിൽ ഹാജരാകില്ല

പ്രവാസി വ്യവസായി എം എ യൂസഫലി ഇന്ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകില്ല. എം എ യൂസഫലിക്ക് ഇന്ന് ഹാജരാകാൻ ഇ ഡി നോട്ടീസ് നല്കി എന്നത് വ്യാജമായ വാർത്തകൾ ആണ്‌ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രവാസി വ്യവസായി എം എ യൂസഫലി ഇന്ന് കൊച്ചി ഇ ഡി ഓഫീസിൽ ഹാജരാകില്ല. എം എ യൂസഫലിക്ക് ഇന്ന് ഹാജരാകാൻ ഇ ഡി നോട്ടീസ് നല്കി എന്നത് വ്യാജമായ വാർത്തകൾ ആണ്‌ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് എം എ യൂസഫലിക്ക് പുതിയ നോട്ടീസുകൾ നല്കിയിട്ടില്ലെന്ന് ഇ ഡി അറിയിച്ചു. മാർച്ച് 16 ഇന്ന് എം എ യൂസഫലി ഇ ഡിക്ക് മുമ്പാകെ ഹാജരാകാൻ സമൻസ് അയച്ചു എന്നായിരുന്നു നിരവധി മാധ്യമങ്ങളിലേ പ്രചാരണം. ഇതുമായി ബന്ധപ്പെട്ട് ഇ ഡി ഓഫീസിൽ യുസഫലി വരുന്നതും കാത്ത് ഇന്ന് രാവിലെ തന്നെ പല മാധ്യമ പ്രവർത്തകരും നിലയുറപ്പിച്ചിരിക്കുകയാണ്‌

മാർച്ച് 16നു എം എ യൂസഫലിയെ ഇ ഡി വിളിപ്പിച്ച നോട്ടീസ് പല മാധ്യമങ്ങളും പുറത്ത് വിട്ടിരുന്നു. എന്നാൽ ഇത് മുമ്പ് എ ഡി അയച്ച് കത്തിലെ തിയതി തിരുത്തി ആരോ ഫേയ്ക്കായ നോട്ടീസ് പ്രചരിപ്പിക്കുകയായിരുന്നു. മാർച്ച് 16നു ഒരു നോട്ടീസും അയച്ചിട്ടില്ലെന്ന് ഇ ഡി അധികൃതർ വ്യക്തമാക്കുന്നു.

എം എ യൂദഫലിയെ വീണ്ടും വിളിപ്പിക്കുന്നത് സംബന്ധിച്ച് നിലവിൽ തീരുമാനം ഒന്നും ആയിട്ടില്ല. നിലവിലുള്ള മണി ലോണ്ടറിങ്ങ് കേസിലും ലൈഫ് മിഷൻ അഴിമതിയിലും എം എ യൂസഫലിയുടെ മൊഴി കേസ് അന്വേഷണത്തിനു വളരെ സഹായകരമാകും എന്ന നിലപാടിലാണ്‌ ഇ ഡി നോട്ടീസ് അയച്ചിരിക്കുന്നത്. എം എ യൂസഫലി രാജ്യദ്രോഹ കേസിലെ പ്രതികൾക്ക് എതിരായ നിലപാടുകാരനാണ്‌. അതിനാൽ തന്നെ എം എ യൂസഫലിയുടെ മൊഴി നിർണ്ണായകമാകും എന്നും ഇ ഡി വിലയിരുത്തുന്നു. ലൈഫ് മിഷൻ ധാരണാ പത്രം ഒപ്പിടുന്ന തിരുവനന്തപുരത്ത് നടനൻ ചടങ്ങിൽ യു എ ഇ സർക്കാരിന്റെ പ്രതിനിധിയായിട്ട് യൂസഫലിയാണ്‌ പങ്കെടുത്തത്. അബുദാബി ചേമ്പർ ഓഫ് കൊമേഴ്സ് വൈസ് പ്രസിഡന്റ് എന്ന നിലയിലും, ബോർഡ് അംഗമായ ഏക ഇന്ത്യക്കാരൻ എന്ന നിലയിലും ഇന്ത്യയിലേക്കുള്ള യു എ ഇ സർക്കാരിന്റെ എല്ലാ ഔദ്യോഗിക സംഘത്തിലും എം എ യൂസഫലി ഉണ്ടായിരിക്കും. ആ നിലയ്ക്ക് മാത്രമാണ്‌ യു എ ഇ സർക്കാരിന്റെ റെഡ് ക്രസന്റ് ചാരിറ്റി സംഘടന കേരളത്ത്തിലെ പ്രളയത്തില്പെട്ടവർക്ക് വീട് നല്കാൻ തയ്യാറാക്കിയ പദ്ധതിയുടെ ചടങ്ങിൽ യൂസഫലി എത്തിയതും. ലൈഫ് മിഷൻ ചർച്ചകളിലും, പദ്ധതി രൂപീകരണത്തിലും ഒന്നും എം എ യൂസഫലി പങ്കെടുത്തിട്ടില്ല. ധാരണാ പത്രം ഒപ്പിടുന്ന ചടങ്ങിൽ ക്ഷണിതാവും യു എ ഇ സർക്കാരിന്റെ പ്രതിനിധിയുമായി പങ്കെടുക്കുകയായിരുന്നു. ചടങ്ങിൽ പങ്കെടുത്തു എന്ന കാരണത്താൽ കേസ് അന്വേഷണത്തിനു യൂസഫലിയുടെ മൊഴി ആവശ്യമാണ്‌ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഇ ഡി

എം എ യൂസഫലി രാജ്യത്തിനു പുറത്തും യു എ ഇ പൗരനും ആണ്‌. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചാണ്‌ യു എ ഇ പൗരത്വം സ്വീകരിച്ചത്. മാത്രമല്ല യു എ ഇയിൽ പൗരത്വം ഇന്നുവരെ ലഭിച്ച 5 ഇന്ത്യക്കാരിൽ ഒരാളാണ്‌ ഇദ്ദേഹം. അതിനാൽ തന്നെ എം എ യൂസഫലിയെ ഇന്ത്യയിലേക്ക് സമൻസ് അയച്ച് വിളിപ്പിക്കുന്നതിനു നിയമപരമായ വിഷയങ്ങൾ ഇ ഡി ഇപ്പോൾ ചർച്ച ചെയ്യുകയാണ്‌. ചിലപ്പോൾ യു എ ഇ ഇന്ത്യൻ എംബസി വഴി എം എ യൂസഫലിക്ക് സമൻസ് നല്കേണ്ടിവരും. ഇ ഡി ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്താൽ അബുദാബിയിലെ അദ്ദേഹത്തിന്റെ ആസ്ഥാനത്ത് ചെല്ലുന്നതും ആലോചനയിലാണ്‌.ഒരു വിദേശ പൗരത്വം ഉള്ള ആൾക്ക് സമൻസ് അയച്ച് മൊഴി എടുക്കാൻ വിളിപ്പിക്കുന്ന നടപടി ക്രമങ്ങൾ എം എ യൂസഫലിയുടെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്നാണ്‌ ഇപ്പോൾ പുറത്ത് വരുന്നത്.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

21 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

32 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

50 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

54 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

2 hours ago