entertainment

പേളി തെറ്റായ തീരുമാനം എടുത്തോ എന്ന് ഞാന്‍ പേടിച്ചിരുന്നു, മാണി പോള്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി.ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിലെ ആദ്യ സീസണിലെ മത്സരാര്‍ത്ഥി ആയിരുന്നു പേളി.മറ്റൊരു മത്സരാര്‍ത്ഥിയായിരുന്ന ശ്രീനിഷുമായി ഷോയ്ക്കിടെ പേളി പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു.ബിഗ്ബോസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു പേളി-ശ്രീനിഷ് പ്രണയം.ഇരുവരും പലപ്പോഴും വാര്‍ത്തകളിലും ഗോസിപ് കോളങ്ങളിലും നിറയുകയും ചെയ്തിരുന്നു.ഇപ്പോള്‍ പേളിയുടെ ബിഗ്‌ബോസിലെ നാളുകളെ കുറിച്ചും പേളി-ശ്രീനിഷ് പ്രണയം ആദ്യമായി അറിഞ്ഞതിനെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് പേളിയുടെ അച്ഛന്‍ മാണി പോള്‍.ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മാണി പോളിന്റെ വാക്കുകള്‍ ഇങ്ങനെ,പേളി ശ്രീനിഷ് പ്രണയം ബിഗ് ബോസിനകത്തെ ഒരു സ്റ്റോറി ലൈന്‍ ആണെന്നാണ് താനാദ്യം കരുതിയത്.പേളി ബിഗ് ബോസില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ബിഗ് ബോസ് കണ്ടിരുന്നില്ല.നെഗറ്റീവ് ചിന്തകളില്‍ നിന്നും കണ്ണീര്‍ സീരിയലുകളില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് ഞാനെല്ലാവരോടും പറയുന്നത്.അതുകൊണ്ട് തന്നെ ബിഗ് ബോസ് കണ്ടിരുന്നില്ല.പോളിയ്ക്ക് വോട്ടും ചെയ്തിരുന്നില്ല.ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാന്‍ ഉള്ള സ്വാതന്ത്ര്യം മുന്‍പു തന്നെ പേളിയ്ക്ക് നല്‍കിയിരുന്നു.

പേളി അവിടെ തെറ്റായ തീരുമാനം എടുത്തോ എന്ന് ഞാന്‍ പേടിച്ചിരുന്നു.ഷോയ്ക്ക് അകത്തെ പേളിയുടെ മാനസികാവസ്ഥ ശരിയല്ലായിരുന്നു.ഏറിപ്പോയാല്‍ മൂന്നാഴ്ച നില്‍ക്കും എന്ന കണക്കുക്കൂട്ടലില്‍ പോയതായിരുന്നു പേളി.മൂന്നാഴ്ചയ്ക്കുള്ള ഡ്രസ്സുകളെ കൊണ്ടുപോയിരുന്നുമുള്ളൂ.പക്ഷേ അവസാനം വരെ നില്‍ക്കേണ്ടി വന്നു.ശ്രീനിഷിന്റെ ഫോട്ടോ ആദ്യം മകള്‍ കാണിച്ചു തന്നപ്പോള്‍ ബാഹുബലിയിലെ പയ്യനാണെന്നാണ് കരുതി.അഹങ്കാരിയായിരിക്കുമെന്ന് തോന്നി.എന്നാല്‍ ശ്രീനിഷ് വളരെ ടോളറന്റ് ആണ്.സിമ്പിള്‍ ബോയ്.പേളിക്ക് പറ്റിയ പയ്യനാണ്.അവര്‍ സത്യത്തില്‍ ഐഡിയല്‍ കപ്പിളാണ്.

Karma News Network

Recent Posts

ED ഇറങ്ങി എന്ന് കണ്ടപ്പോൾ ടർബോയുടെ കളക്ഷൻ സ്വിച്ച് ഇട്ടത് പോലെ നിന്നു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

6 mins ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

38 mins ago

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

59 mins ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

2 hours ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

2 hours ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

2 hours ago