kerala

അച്ഛനും അമ്മയും കുഞ്ഞനുജനും വിടപറഞ്ഞതറിയാതെ മാധവ്

കോഴിക്കോട് : നേപ്പാളിലെ ദാമനില്‍ റിസോര്‍ട്ടില്‍ മരിച്ച കോഴിക്കോട് സ്വദേശി രഞ്ജിത് കുമാറിന്റെയും ഇന്ദു ലക്ഷ്മിയുടെയും മൂത്തമകന്‍ മാധവിന്റെ വാക്കുകളാണ് ഏവരെയും സങ്കടത്തില്‍ ആഴ്ത്തുന്നത്. ബന്ധുവായ അനൂപിനോട് ആറ് വയസുകാരനായ മാധവ് പറഞ്ഞത് ”ഞാന്‍ നാട്ടിലേക്കു വരികയാണ്. അച്ഛനും അമ്മയുമെല്ലാം നാളെ വരും” എന്നായിരുന്നു. അച്ഛനുമമ്മയും ഭക്ഷ്യവിഷബാധയേറ്റ് നേപ്പാളിലെ ആശുപത്രിയിലാണെന്നാണ് മാധവിനോടു പറഞ്ഞിരിക്കുന്നത്. അവര്‍ക്കും കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയില്‍ ഉറങ്ങിയതിനാലാണ് മാധവ് ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്.

രഞ്ജിത്തിന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണു കുട്ടി നേപ്പാളില്‍നിന്നു ഡല്‍ഹിയിലെത്തിയത്. ഇന്ദുലക്ഷ്മിയുടെ സഹോദരീഭര്‍ത്താവ് അനീഷ് ശ്രീധര്‍ കരസേനയുടെ സിഗ്‌നല്‍ കോറില്‍ ഉദ്യോഗസ്ഥനാണ്. വിവരമറിഞ്ഞയുടന്‍ ന്യൂഡല്‍ഹിയിലെത്തിയ അനീഷ് അവിടെനിന്നു മാധവിനെ നാട്ടിലേക്ക് ഒപ്പം കൂട്ടി.

മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നതിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സാമ്ബത്തിക സഹായം നല്‍കാനാവില്ലെന്ന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു.. തുടര്‍ന്നാണ് മൃതദേഹം കൊണ്ടുവരുന്നതിനുള്ള ചിലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും ഓഫീസ് അറിയിച്ചത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള അനുമതി ലഭിക്കാത്തതാണ് സാമ്ബത്തിക സഹായം ചെയ്യാന്‍ എംബസി അധികൃതര്‍ക്ക് സാധിക്കാത്തത്. എംബസി ഉദ്യോഗസ്ഥര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ചര്‍ച്ച നടത്തുകയാണ്. ഏകദേശം പത്ത് ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിന് ആവശ്യമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി

മൃതദേഹത്തോട് വലിയ അനാദരവാണ് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മരിച്ച എട്ടുമലയാളികളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായിരുന്നു. എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ നാളെ നാട്ടിലേക്ക് എത്തിക്കാനാണ് ശ്രമം. കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്.

വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ എട്ടു പേരുടെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍നിന്ന് നാട്ടിലേക്ക് അയക്കും. എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ ഒരു വിമാനത്തില്‍ ഡല്‍ഹി വഴി നാട്ടിലേക്ക് എത്തിക്കാനും തീരുമാനമായിരുന്നു. നേരത്തെ രണ്ടു വിമാനങ്ങളിലാണ് മൃതദേഹങ്ങള്‍ കൊണ്ടുവരാനിരുന്നത്. എന്നാല്‍, പിന്നീട് ഒരുവിമാനത്തില്‍ തത്തെ കൊണ്ടുവരാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടു മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ ഇന്ദുലക്ഷ്മി, മകന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. അതേസമയം, അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രഞ്ജിത് കുമാറിന്റെ മകന്‍ മാധവ് ഇന്ന് വീട്ടിലെത്തും. തന്റെ ഉറ്റവരെ കാണമെന്ന വാശിയിലാണ് മാധവ്. മാതാപിതാക്കളുടെ വേര്‍പാട് കുട്ടി ഇനിയും അറിഞ്ഞിട്ടില്ല. തന്നെയും കാത്ത് അച്ഛനും അമ്മയും അനിയനും വീട്ടില്‍ കാത്തിരിപ്പുണ്ടാകുമെന്നാണ് കുട്ടി കരുതുന്നത്. പെട്ടെന്ന് ഒരുആവശ്യം വന്നതുകൊണ്ട് മോനോട് പറയാതെ അവര്‍ പെട്ടെന്ന് പോയെന്നാണ് മാധവിനോട് ബന്ധുക്കള്‍ പറഞ്ഞത്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

5 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

6 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

6 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

7 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

7 hours ago