Categories: kerala

കുട്ടിക്കാലം മുതലുള്ള പരിചയം പ്രണയത്തിലേക്ക്, ഞങ്ങളുടേത് പ്രണയവിവാഹം- മധു ബാലകൃഷ്ണൻ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്. 2000ങ്ങളുടെ തുടക്കം മുതൽ മലയാള സിനിമയിൽ സജീവമായി കേൾക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റേത്. അടുത്തിടെയായി ഒരു മ്യൂസിക് റിയാലിറ്റി ഷോയിലെ ജഡ്ജ് ആയി മധു ടി.വി. പ്രേക്ഷരുടെ മുന്നിലേക്ക് എല്ലാ ദിവസവും അതിഥിയായി എത്തുന്നുണ്ട്. കേരള, തമിഴ്‍നാട് സർക്കാരിൽ നിന്നും മികച്ച ഗായകനുള്ള പുരസ്കാരങ്ങൾ നേടിയിട്ടുള്ള ​ഗായകൻ കൂടിയാണ് മധു ബാലകൃഷ്ണൻ.

ഇപ്പോളിതാ പ്രണയത്തെക്കുറിച്ച് പറയുകയാണ് മധു ബാലകൃഷ്ണൻ. ചെറുപ്പം മുതലേ അറിയാം. ഞങ്ങള്‍ ബന്ധുക്കള്‍ കൂടിയാണ്. ദിവ്യയുടെ കസിന്‍സൊക്കെ എന്റെ സുഹൃത്തുക്കളുമാണ്. ഇവരുടെ തറവാട്ടില്‍ പോയി ക്രിക്കറ്റ് കളിക്കുമായിരുന്നു. ആ സമയത്ത് അപ്പുറത്ത് നിന്ന് ഷട്ടില്‍ കളിക്കുന്നുണ്ടാകും ദിവ്യ. മറൂണ്‍ കളര്‍ പാവടയും വെള്ള ടോപ്പും കണ്ണടയുമൊക്കെ വച്ച്. അതൊക്കെ എനിക്ക് ഓര്‍മ്മയുണ്ട്. പക്ഷെ അന്നൊന്നും ഞങ്ങള്‍ക്കിടയില്‍ പ്രേമമൊന്നുമില്ല. ഞങ്ങള്‍ ഒരേ ഗുരുനാഥന്റെ ശിഷ്യരുമായിരുന്നു പാട്ടില്‍. പക്ഷെ ഒരുമിച്ച് പാട്ട് പഠിച്ചിട്ടുമില്ലായിരുന്നു. പലരും അങ്ങനെ തെറ്റിദ്ധരിച്ചിട്ടുണ്ട്.

കല്യാണത്തിന് ഒന്നര രണ്ട് കൊല്ലം മുമ്പാണ് ഞങ്ങള്‍ പ്രണയിച്ചു തുടങ്ങുന്നത്. രണ്ടു പേര്‍ക്കും പ്രണയം തോന്നുകയായിരുന്നു. ഞാന്‍ ഒരു റിയാലിറ്റി ഷോ ചെയ്തിരുന്നു. ഞാന്‍ തന്നെ അവതാരകനും വിധികര്‍ത്താവുമായ ഷോ ആയിരുന്നു. രാഗതരംഗം എന്ന പേരില്‍ സൂര്യ ടിവിയിലായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്. ശനിയും ഞായറുമായിരുന്നു സംപ്രേക്ഷണം. ആ സമയത്ത് അത് കഴിയുമ്പോള്‍ വൈകുന്നേരം ദിവ്യയും ശ്രീശാന്തും സ്ഥിരമായി വിളിച്ച് അതിന്റെ നല്ലതും വിമര്‍ശനവുമൊക്കെ പറയുമായിരുന്നുവെന്നും ഗായകന്‍ പറയുന്നു.

അങ്ങനെ അത് സ്ഥിരമായി. ചില ദിവസം ഇവരുടെ കോള്‍ കണ്ടില്ലെങ്കില്‍ അവരെന്താണ് വിളിക്കാത്തത് എന്നാകും ചിന്ത. ചിലപ്പോള്‍ ഗോപു മാത്രമായിരിക്കും വിളിക്കുക. അപ്പോള്‍ ശ്ശേ ദിവ്യ എന്താണ് വിളിക്കാത്തത് എന്നാകും ചിന്ത. അങ്ങനെ തോന്നിത്തുടങ്ങി. പിന്നെ ദിവ്യയെ ഇടയ്ക്ക് ഇടയ്ക്ക വിളിക്കും. അങ്ങനെ പ്രേമം മൊട്ടിട്ടു. തളിര്‍ത്തു. വിടര്‍ന്ന് ഇവിടെ വരെ എത്തിയെന്നും മധു ബാലകൃഷ്ണന്‍ പറുയുന്നു.

അധികം സംസാരിക്കുകയുമൊന്നുമില്ലായിരുന്നു അന്ന്. പാട്ടിനോടുള്ള ഇഷ്ടവും ആളുടെ ശാന്ത സ്വഭാവവുമൊക്കെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും മധു ചേട്ടനോട് അന്ന് ആരാധനയായിരുന്നു എന്നാണ് ദിവ്യ പറയുന്നത്. ഒതുങ്ങിയ സ്വഭവമാണ്. എല്ലാവരോടും ചിരിക്കും. 24 മണിക്കൂറും ചിരിയാണ്. കല്യാണം കഴിച്ചപ്പോഴാണ് മനസിലാക്കുന്നത് ഉറക്കത്തിലും ചിരിക്കുമെന്ന്. ഉറക്കത്തില്‍ സംസാരിക്കുകയും ചിരിക്കുകയും ചിലപ്പോള്‍ പേടിച്ച് ഒച്ചയിടുകയും ചെയ്യും. സ്വപ്‌നാടനം മാത്രം ഇതുവരെ ഉണ്ടായിട്ടില്ല. ഒരു തവണ ചവിട്ടും കിട്ടിയിട്ടുണ്ട്, ഒരു തവണ കഴുത്തില്‍ ഞെക്കിപ്പിടിക്കുകയും ചെയ്തിട്ടുണ്ടെന്നും മധു ദിവ്യയെക്കുറിച്ച് തമാശരൂപേണ പറയുന്നുണ്ട്.

ഒരു ഗായകനെ വിവാഹം കഴിക്കും എന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല. ഉടനെ ഒരു സായിപ്പിനെ വിവാഹം കഴിക്കണം എന്നായിരുന്നു ഇവള്‍ക്ക് എന്ന് മധു ബാലകൃഷ്ണന്‍ കൗണ്ടര്‍ അടിക്കുന്നുണ്ട്. ഒരു സയന്റിസ്റ്റ് ആകാന്‍ ആയിരുന്നു തനിക്ക് ഇഷ്ടം, എന്നാല്‍ പ്രണയത്തിന്റെ പുറത്ത് ആ ആഗ്രഹം വേണ്ടെന്ന് വച്ചു.

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

9 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

42 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago