kerala

മധുകൊലക്കേസിൽ വിചാരണ ഇന്നുമുതൽ, പ്രതികൾ നേരിട്ടും അല്ലാതേയും സാക്ഷികളെ സ്വാധീനിച്ചെന്ന് പ്രോസിക്യൂഷൻ

അട്ടപ്പാടി മധുവധക്കേസില്‍ ഇന്നു മുതല്‍ വിചാരണ പുനഃരാരംഭിക്കും. പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതോടെ കേസിലെ വിചാരണ നീളുകയായിരുന്നു. ആഗസ്റ്റ് 31 നകം വിചാരണ പൂര്‍ത്തിയാക്കണം എന്നായിരുന്നു നിര്‍ദേശം. നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാന്‍ ആണ് തീരുമാനം.

പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നെങ്കിലും ഹൈക്കോടതി താത്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്. ഇതില്‍ അന്തിമ തീരുമാനം വന്നതിന് ശേഷം വിചാരണ മതിയെന്ന് കോടതി തീരുമാനിച്ചാല്‍ കേസിലെ നടപടികള്‍ ഇനിയും നീളും. ആകെ 122 സാക്ഷികളാണ് കേസിലുള്ളത്. ഇതില്‍ ഇതുവരെ 13 സാക്ഷികള്‍ കൂറുമാറിയിട്ടുണ്ട്. സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്

കൂട്ട കൂറുമാറ്റത്തില്‍ കോടതിയുടെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും സമുഹത്തില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. കൂറുമാറ്റം നടത്തിയ സാക്ഷികളെ വിളിച്ചുവരുത്തി വീണ്ടും വിചാരണ നടത്താന്‍ സിആര്‍പിസി 311സെക്ഷന്‍ പ്രകാരം വിചാരണക്കോടതിക്ക് സാധിക്കും. മധുവിന്റെ കേസില്‍ ഇതിനുള്ള സാഹചര്യവുമുണ്ട്. നിയമത്തിലെ 165-ാം വകുപ്പ് പ്രകാരം വിചാരണ നടത്തുന്ന ജഡ്ജിക്ക് സാക്ഷികളോട് നേരിട്ട് ചോദ്യമുന്നയിക്കുകയും ചെയ്യാം. എന്നാല്‍ ഇതിന് ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ നിര്‍ദ്ദേശം വേണമെന്നുള്ളതാണ് പ്രധാനം.

2018 ഫെബ്രുവരി 22നാണ് മോഷ്ടാവെന്നാരോപിച്ച് ആദിവാസിയായ മധുവിനെ ജനക്കൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചുകൊണ്ടായിരുന്നു മര്‍ദ്ദനം. ഇതിന് ശേഷം അവശനായ മധുവിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്. മധുവിന്റെ ഭാണ്ഡം പരിശോധിച്ചപ്പോള്‍ പൊലീസിനു ലഭിച്ചത് കുറച്ച് അരിയും മുളകും പയറും മാത്രമായിരുന്നു. മധുവിന്റെ കൊലപാതകത്തിനെതിരെ വലിയ രീതിയിലുള്ള ജനരോഷമാണ് അന്നുയര്‍ന്നത്.

2018 മെയ് മാസത്തില്‍ തന്നെ 300 പേജുകളുള്ള കുറ്റപത്രം മണ്ണാര്‍ക്കാട്ടെ എസ്‌സി, എസ്ടി പ്രത്യേക കോടതിയില്‍ എത്തി. എന്നാല്‍ കേസില്‍ ഹാജരായ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ അലവന്‍സുകളോ സൗകര്യങ്ങളോ അനുവദിക്കാത്തത് കാരണം പിന്മാറുകയായിരുന്നു. 2022 ഏപ്രില്‍ 28ന് കേസിന്റെ വിചാരണ ആരംഭിച്ചു. മധുവിനെ മര്‍ദ്ദിച്ചത് കണ്ടെന്ന് മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിനല്‍കിയ പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനാന്നൊം സാക്ഷി ചന്ദ്രന്‍ എന്നിവര്‍ മൊഴിമാറ്റിപ്പറയുകയായിരുന്നു. അതിനു പിന്നാലെ മധുവിന്റെ ബന്ധുക്കളടക്കം കൂറുമാറുന്ന കാഴ്ചകള്‍ക്കും കോടതി വേദിയായി.

Karma News Network

Recent Posts

ഡ്രൈ ഡേയിൽ അനധികൃത മദ്യ വിൽപ്പന, യുവാവ് പിടിയിൽ

തൃശൂർ: ഡ്രൈ ഡേയും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം മുൻ നിർ‍ത്തിയും അനധികൃത വിൽപ്പന നടത്താൻ സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത…

6 hours ago

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചു, മുന്നേറ്റം പ്രവചനങ്ങളെ തകർത്ത്

ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി​ നി​ലനി​ർത്തി​ കഴി​ഞ്ഞ സാമ്പത്തി​ക വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം…

7 hours ago

അശ്ലീല പരാമർശ വിവാദം, ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം

നടൻ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിൻ്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞു. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല…

7 hours ago

ബിജെപി 400 കടക്കും, മോദിയുടെ അടുത്ത ലക്ഷ്യം ഇനി നടപ്പാകും

ബിജെപി 400 കടക്കും. അങ്ങിനെ വന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം. എതിരാളികൾ ഭയന്നത് സംഭവിക്കും. ഭരണഘടനാ ഭേദഗതിയിൽ കാത്ത് നില്ക്കില്ല.…

8 hours ago

ചൈനയിൽ വൻ ഭൂചലനം,നാശ നഷ്ടങ്ങൾ പുറത്ത് വരാതിരിക്കാൻ കർശന നിയന്ത്രണം

ചൈനയിൽ ഭൂകമ്പം.സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ലാസയിൽ നിന്ന് 670 കിലോമീറ്റർ (415 മൈൽ) വടക്ക് പടിഞ്ഞാറായിരുന്നു…

8 hours ago

ഡൽഹിയിൽ ബിജെപി മുന്നേറും, മുഴുവൻ സീറ്റുകളും നേടിയേക്കാം

ഡൽഹിയിലും ബിജെപി മുന്നേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ സഖ്യം പരാജയപ്പെട്ടാൽ നിലവിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ്…

8 hours ago