kerala

മധു വധക്കേസ്; കൂറുമാറിയ സാക്ഷിയെ വനംവകുപ്പില്‍ നിന്നും പിരിച്ചുവിട്ടു

മണ്ണാര്‍ക്കാട്. അട്ടപ്പാടി മധു വധക്കേസില്‍ കൂറ് മാറിയ സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കുന്നു. മണ്ണാര്‍ക്കാട് എസ്സിഎസ്ടി കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. കേസിലെ 29-ാം സാക്ഷിയായിരുന്ന സുനില്‍ കുമാറാണ് ബുധനാഴ്ച കോടതിയില്‍ കൂറ് മാറിയത്. മധുവിനെ കേസിലെ പ്രതികള്‍ കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ ബുധനാഴ്ച കാണിച്ചിരുന്നു.

എന്നാല്‍ ഈ ദൃശ്യങ്ങള്‍ കാണുവാന്‍ കഴിയുന്നില്ലെന്ന് സുനില്‍കുമാര്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് കാഴ്ചശക്തി പരിശോധിക്കുവാന്‍ കോടതി ഉത്തരവിട്ടത്. മധുവിലെ മര്‍ദ്ദിച്ച് കൊണ്ടുവരുന്നവരുടെ ദൃശ്യം ബുധനാഴ്ച കോടതിയില്‍ കാണിച്ചിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷിയായിരുന്നു സുനില്‍കുമാര്‍.

സുനില്‍കുമാറിനെ വിഡിയോയില്‍ കാണാമല്ലോ എന്ന ചോദ്യത്തിന് തനിക്കത് കാണുവാന്‍ കഴിയിന്നില്ലെന്നായിരുന്നു സുനില്‍കുമാര്‍ പറഞ്ഞത്. എന്നാല്‍ മുമ്പ് താന്‍ പ്രതികള്‍ ചേര്‍ന്ന് മധുവിനെ പിടിച്ചുകൊണ്ട് വരുന്നത് കണ്ടു. കള്ളന്‍ എന്ന് ആക്രോശിച്ചു കൊണ്ടാണ് പിടിച്ച് കൊണ്ടുവന്നത് എന്നായിരുന്നു സുനില്‍കുമാര്‍ നല്‍കിയ മൊഴി.

മധു വധ കേസില്‍ നിന്നും കൂറ് മാറിയ സുനില്‍കുമാറിനെ ഇതോടെ വനംവകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടു. വനംവകുപ്പില്‍ സൈലന്റ് വാലി ഡിവിഷനിലെ താല്‍ക്കാലിക വാച്ചറായിരുന്നു സുനില്‍കുമാര്‍. ഇതോടെ മധു വധക്കേസില്‍ കൂറുമാറിയതിന് പിരിച്ച് വിട്ട വാച്ചര്‍മാരുടെ എണ്ണംനാലായി.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

5 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

5 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

21 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

30 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

31 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago