കഴിഞ്ഞ ദിവസമാണ് മഞ്ജു വാര്യര്‍ നായികയായ ലളിതം സുന്ദരം പുറത്തെത്തിയത്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ പുറത്തെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മഞ്ജുവിന് വേണ്ടി എഴുതിയ സിനിമയായിരുന്നില്ല ലളിതം സുന്ദരമെന്നും പിന്നീട് മഞ്ജു സിനിമയിലേക്ക് എത്തുകയായിരുന്നുവെന്നും മധു വാര്യര്‍ പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി മധു വാര്യരും മഞ്ജുവും സ്റ്റാര്‍ സിങര്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇരുവരും കുട്ടിക്കാല അനുഭവങ്ങളും പങ്കുവെച്ചിരുന്നു. കുട്ടിക്കാലത്ത് മഞ്ജു തനിക്ക് വലിയ പാരയായിരുന്നുവെന്ന് മധു വാര്യര്‍ പറഞ്ഞു.
‘സുഖമുള്ളൊരു ഭാരമായിരുന്നു നിര്‍മാതാവാകുക എന്നത്. സന്തോഷത്തോടെയാണ് ഞാന്‍ അതേറ്റെടുത്തത്. പല കാരണങ്ങളാലും എനിക്കേറെ സ്പെഷലാണ് ലളിതം സുന്ദരം. ചേട്ടന്റെ ആദ്യ സംവിധാന സംരംഭമാണ്. അതേപോലെ തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷമായാണ് ബിജു ചേട്ടനോടൊപ്പം അഭിനയിക്കുന്നത്. അതേ പോലെ തന്നെ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നതും. ശരിക്കും ഇതെന്റെ കുടുംബചിത്രമാണ്’ മഞ്ജു വാര്യര്‍ പറയുന്നു. ‘ടെന്‍ഷന്‍ കാരണമാണ് എന്റെ താടി നരച്ചത്. പലരുടേയും ധാരണ ഞാന്‍ മഞ്ജുവിന്റെ അനിയനാണെന്നാണ്. ഞാന്‍ അത് തിരുത്താനും പോവാറില്ല. നമ്മുടെ വീട്ടിലൊക്കെ നടക്കുന്ന ചില കാര്യങ്ങളും രസകരമായ നിമിഷങ്ങളുമാണ് ലളിതം സുന്ദരം ചിത്രത്തിലുള്ളത്. കഥ ആദ്യമായിട്ട് പറഞ്ഞത് ബിജുവേട്ടനോടാണ്. അതിന് ശേഷമായാണ് മഞ്ജുവിനോട് പറഞ്ഞത്. ഫൈനല്‍ സ്ക്രിപ്റ്റ് വായിച്ചപ്പോഴാണ് ഞാനിത് നിര്മ്മിച്ചോട്ടെയെന്ന് മഞ്ജു ചോദിച്ചത്’ മധു വാര്യര്‍ പറയുന്നു.
‘മഞ്ജുവിനെന്ന് കരുതി ഒരിക്കല്‍ മഞ്ജരിക്ക് മെസേജ് അയച്ചു. ഊണ് കഴിക്കാന്‍ ഞാനുമുണ്ടാവുമെന്നായിരുന്നു മെസേജ്. വന്നോളൂയെന്ന് എനിക്ക് മറുപടിയും കിട്ടി. മഞ്ജുവിന്റെ വീട്ടില്‍ പോയപ്പോള്‍ എനിക്ക് ചോറില്ല. ഞാന്‍ മെസേജ് അയച്ചിരുന്നല്ലോയെന്ന് പറഞ്ഞപ്പോള്‍ എനിക്കൊന്നും കിട്ടിയില്ലെന്നായിരുന്നു പറഞ്ഞത്. ഞങ്ങള്‍ക്കിടയില്‍ ഏറ്റവും വലിയ പാര ആരാണെന്ന് ചോദിച്ചല് ഉത്തരം മഞ്ജുവെന്നെ പറയാന്‍ കഴിയൂ. കുട്ടിക്കാലത്ത് മഞ്ജു എനിക്ക് നല്ല പാരയായിരുന്നു. കൊന്ന് കളയുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. എല്ലാവരും നില്ക്കുമ്പോള് അത് പറയട്ടെ… ഇത് പറയട്ടെ എന്നൊക്കെ ചോദിക്കുമായിരുന്നു’ മധു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…