kerala

മധു ക്രൂരമായി കൊലചെയ്യപ്പെട്ട കേസ് സർക്കാർ അട്ടിമറിക്കുന്നു- കെ സുരേന്ദ്രൻ

അട്ടപ്പാടിയിലെ മധു ക്രൂരമായി കൊല്ലപ്പെട്ട കേസ് സർക്കാർ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മധുവിന്റെ കേസിലൂടെ സംസ്ഥാന സർക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമാവുന്നു. സർക്കാർ സ്‌പോൺസർ ചെയ്താണ് കേസിലെ സാക്ഷികളെ കൂറുമാറ്റുന്നത്. നേരത്തെ കേസിലെ പ്രതിക്ക് സിപിഎം പാർട്ടി ചുമതല നൽകി മലയാളികളെ മുഴുവൻ വെല്ലുവിളിച്ചിരുന്നു. ഇതിന്റെ തുടർച്ച തന്നെയാണ് കേസ് അട്ടിമറിയിൽ വരെ ഇപ്പോൾ എത്തിയിരിക്കുന്നത്.

കേരളത്തിലെ ആദിവാസി വിഭാഗം സംഘടിത വോട്ട്ബാങ്ക് അല്ലാത്തതിനാലാണ് പിണറായി സർക്കാർ മധുവിന് നീതിനിഷേധിക്കുന്നത്. വാളായറിന് സമാനമായ രീതിയിലാണ് മധു കേസും സർക്കാർ അട്ടിമറിക്കുന്നത്. അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന് നീതി ലഭിക്കാതിരിക്കാൻ ആസൂത്രിതമായ ഗൂഢാലോചനയാണ് സിപിഎം നടത്തുന്നത്.

മധുവധകേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെ എന്തുവില കൊടുത്തും ബിജെപി പ്രതിരോധിക്കും. ഈ വിഷയം ബിജെപി പ്രതിനിധി സംഘം കേന്ദ്ര പട്ടികവർഗ വകുപ്പ് മന്ത്രി അർജുൻ മുണ്ടെയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രപട്ടികവർഗ വകുപ്പിന്റെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും കെ.സുരേന്ദ്രൻ പറയുകയുണ്ടായി.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

7 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

34 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago