ന്യൂഡല്‍ഹി. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പട്ടികയില്‍ മൂന്ന് കേന്ദ്രമന്ത്രിമാരും ഉണ്ട്. രണ്ടാം ഘട്ടത്തില്‍ 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഭോപ്പാലില്‍ ബിജെപി പ്രവര്‍ത്തകരുടെ റാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടത്.
കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി പ്രഗ്ളാദ് പട്ടേല്‍, സഹമന്ത്രിയായ ഭഗന് സിങ് കുലസ്തെ എന്നിവര്‍ ഉള്‍പ്പെട്ട പട്ടികയാണ് പുറത്തുവന്നത്. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് വ്യക്തതവന്നിട്ടില്ല. കേന്ദ്രകമന്ത്രിമാര്ക്ക് പുറമെ മൂന്ന് എംപിമാരും മത്സരിക്കും.
ഈ വര്‍ഷം അവനസാനത്തോടെയാണ് മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. 2018ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 109 സീറ്റും കോണ്‍ഗ്രസിന് 114 സീറ്റുമാണ് ലഭിച്ചത്. എന്നാല്‍ 2020ല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…