entertainment

അധികം അടുത്തിടപഴകിയുള്ള സീനുകളില്‍ അഭിനയിക്കാന്‍ ഞാനില്ല, മഡോണ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഡോണ സെബാസ്റ്റ്യന്‍.അന്യാഭാഷാ ചിത്രങ്ങളിലും നടി തിളങ്ങി നില്‍ക്കുകയാണ്.അല്‍ഫോണ്‍സ് പുത്രന്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ പ്രേമം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്.ചിത്രം ഹിറ്റാവുകയും മഡോണയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.ഇപ്പോള്‍ അഭിനയ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി.’പ്രേമം’സിനിമയുടെ ഹാങ് ഓവര്‍ പ്രേക്ഷകരില്‍ നില നിന്നത് കൊണ്ട് ഒരു നടിയെന്ന നിലയില്‍ തനിക്കാണ് ഏറ്റവും ഗുണം ചെയ്തതെന്ന് മഡോണ പറയുന്നു.മലയാളത്തിലും തമിഴിലും സിനിമകളുണ്ട്.സിനിമയില്‍ തനിക്ക് റൊമാന്‍സ് ചെയ്യാന്‍ മടിയാണെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മഡോണ പറഞ്ഞു.

‘പ്രേമം’ഹിറ്റായപ്പോള്‍ നിറയെ അവസരങ്ങള്‍ കിട്ടി.വിജയ് സേതുപതിക്കൊപ്പം മൂന്ന് സിനിമകള്‍.ധനുഷിനൊപ്പം’പവര്‍പാണ്ടി’യിലും അഭിനയിക്കാന്‍ സാധിച്ചു.ഇപ്പോള്‍ തമിഴിലും,മലയാളത്തിലുമായി ഓരോ സിനിമ തുടങ്ങാനുണ്ട്.ഒരു കന്നഡ സിനിമയുടെ വര്‍ക്കും കഴിഞ്ഞു.ഭാഷ അറിയാത്തതുകൊണ്ട് ആദ്യമൊക്കെ ബുദ്ധിമുട്ടിയിരുന്നു.പക്ഷേ കൂടെ അഭിനയിക്കുന്നവര്‍ നല്ല സപ്പോര്‍ട്ടായിരുന്നു.മലയാളികളായ ആര്‍ട്ടിസ്റ്റുമാരോട് അവര്‍ക്ക് ഭയങ്കര ബഹുമാനമാണ്.ഏതു ഭാഷയിലായാലും സംവിധായകര്‍ കഥ പറയുമ്പോള്‍ ഇന്റിമേറ്റ് സീനുകള്‍ പറ്റില്ലെന്ന് ആദ്യമേ ഞാന്‍ പറയും.ഇപ്പോഴത്തെ എന്റെ നിലപാടാണിത്.നാളെ മാറിക്കൂടാ എന്നില്ല.എനിക്ക് റൊമാന്‍സ് ചെയ്യാന്‍ കുറച്ച് പാടാണ്.അതിപ്പോഴും എന്റെ പ്രൈവറ്റ് ആയിട്ടുള്ള ഏരിയയാണ്.അത് പ്രൊഫഷണലായി കണ്‍വേര്‍ട്ട് ചെയ്യാന്‍ കുറച്ച് സമയമെടുക്കും’.

നേരത്തെ സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാത്തതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഡോണ രംഗത്ത് എത്തിയിരുന്നു.ഒരിക്കലും ഭയം കൊണ്ടല്ല സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാത്തതെന്നുംപ്രശ്‌നങ്ങളെ കുറിച്ചൊക്കെ പറയാന്‍ താന്‍ ആളായിട്ടില്ല.അല്ലെങ്കില്‍ പറയാനുളള കൃത്യമായ സന്ദര്‍ഭം ഉണ്ടാകണം.അതില്ലെങ്കില്‍ പറയാതിരിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു മഡോണ പറഞ്ഞത്.ഇത്തരം പ്രശ്‌നങ്ങള്‍ ഞാനും ചിന്തിക്കാറുണ്ട്.നമുക്ക് ഒരുപാട് കാര്യങ്ങള്‍ പറയണമെന്നും ഇത് ഇങ്ങനെ ആള്‍ക്കാര്‍ക്ക് മനസിലായിരുന്നെങ്കില്‍ എന്നൊക്കെ ആലോചിക്കാറുണ്ട്.അതൊരുപക്ഷേ ഒരു പോസ്റ്റ് ഇട്ടതുകൊണ്ടോ വീഡിയോയില്‍ പറഞ്ഞതുകൊണ്ടോ ഒന്നും ആര്‍ക്കും മനസിലാവണമെന്നില്ല.അത് വലിയ റിസ്‌ക് ആണ്.ഈ പ്രശ്‌നങ്ങളെക്കുറിച്ച് പറയാന്‍ മാത്രം ഞാന്‍ ആളായിട്ടില്ല.അല്ലെങ്കില്‍ പറയാനുളള കൃത്യമായ സന്ദര്‍ഭം ഉണ്ടാവണം.അതില്ലെങ്കില്‍ പറയാതിരിക്കുന്നതല്ലേ നല്ലത്.അല്ലാതെ ഭയമുളളത് കൊണ്ടല്ല.-മഡോണ പറഞ്ഞിരുന്നു.

പാര്‍വതിയെ പോലുളളവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണങ്ങള്‍ നമുക്ക് കിട്ടുന്നുണ്ട്.അതുകൊണ്ട് അവരോടും നന്ദിയും ബഹുമാനവുമുണ്ട്.കൂടാതെ പുരുഷന്മാരുടെ പ്രശ്‌നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ല.എന്നെ സംബന്ധിച്ച് കിട്ടുന്ന റോളുകള്‍ മാക്‌സിമം നന്നായി ചെയ്യണമെന്നേ ശ്രദ്ധിക്കാറുളളൂ.മറ്റ് കാര്യങ്ങളില്‍ ഫോക്കസ് ചെയ്താല്‍ അത് നെഗറ്റീവായി ബാധിക്കും.നമ്മളെല്ലാം സെന്‍സിറ്റീവ് ആള്‍ക്കാരല്ലേ പക്ഷേ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞാല്‍ ഇടപെടുക തന്നെ ചെയ്യും.സ്റ്റേജ് ഷോകളില്‍ വരാത്തത് പേടി കൊണ്ടാണ്.സിനിമയില്‍ വന്നതിന് ശേഷം അതിനെക്കുറിച്ച് ബോധവതിയാണ്.കുറച്ച് കഴിയുമ്പോള്‍ മാറുമായിരിക്കും.ആള്‍ക്കൂട്ടത്തിന് ഇടയില്‍ ഇറങ്ങുന്നത് കംഫര്‍ട്ടബിളായിട്ടുളള കാര്യമല്ല.പറ്റുമെങ്കില്‍ ആരും ഇല്ലാത്ത ഇടത്ത് നില്‍ക്കുന്നതാണ് ഇഷ്ടം.-മഡോണ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

57 mins ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

60 mins ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

1 hour ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

2 hours ago