national

മദ്രസയിൽ രാമനെയാണ് പഠിക്കേണ്ടത് ,ഔറഗസേബിനെയല്ല ,വഖഫ് ബോർഡ് ചെയർ‌മാൻ ഷദാബ് ഷംസ്

മദ്രസകളിൽ ഇനി ശ്രീരാമനും നിറയും . കുട്ടികളെ പഠിപ്പിക്കേണ്ടത് ശ്രീരാമന്റെ കഥകളാണ് എന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർ‌മാൻ ഷദാബ് ഷംസ്. ശ്രീരാമനെ കുറിച്ച് എല്ലാവരും പഠിക്കണം അത് മതമോ വിശ്വാസമോ ഒന്നും ബാധിക്കുന്നതാകരുത് അച്ഛനോടുള്ള പ്രതിബദ്ധത പാലിക്കാൻ സിംഹാസനം ഉപേക്ഷിച്ച് കാട്ടിലേക്ക് പോയ ഒരാൾ! ശ്രീരാമനെപ്പോലൊരു മകനെ ആരാണ് ആഗ്രഹിക്കാത്തത്. വനത്തിലേക്ക് പോകവെ രാമനെ അനുഗമിച്ച ലക്ഷ്മണനും സീതാദേവിയും അത്യധികം പ്രചോദനകരമാണ്. ശ്രീരാമനെ കുറിച്ചല്ലെങ്കിൽ മറ്റാരെ കുറിച്ചാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. സ്വന്തം പിതാവിനെ തടവിലാക്കി സ്വന്തം സഹോദരന്മാരെ കഴുത്തറുത്ത് കൊന്ന ഒരു രാജാവിന്റെ കഥയാണോ നാം കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് ഔറംഗസേബിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം ചോ​ദിച്ചു.

വഖഫ് ബോർഡുമായി ബന്ധപ്പെട്ട മദ്രസകളിൽ പുതിയ സിലബസിന്റെ ഭാഗമായി ഭ​ഗവാൻ ശ്രീരാമന്റെ കഥ പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർ‌മാൻ ഷദാബ് ഷംസ്. വഖഫ് ബോർഡിന് കീഴിൽ 117 മദ്രസകളുണ്ട്. ഡെറാഡൂൺ, ഹരിദ്വാർ, ഉധംസിംഗ് നഗർ, നൈനിറ്റാൾ ജില്ലകളിലെ മദ്രസകളിൽ ആദ്യം പുതിയ സിലബസ് അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയുടെ ജീവിതത്തോടൊപ്പം ശ്രീരാമന്റെ ജീവിതകഥയും മദ്രസ വിദ്യാർഥികളെ പഠിപ്പിക്കും.

ശ്രീരാമൻ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ മതമോ വിശ്വാസമോ പരിഗണിക്കാതെ എല്ലാവരും പിന്തുടരേണ്ടതാണ്. മുസ്ലീം പുരോഹിതർ നിർദ്ദേശത്തിന് അംഗീകാരം നൽകിയിട്ടുണ്ട് ഞങ്ങൾ അറബികളോ മംഗോളിയന്മാരോ അഫ്ഗാനികളോ അല്ല. ഞങ്ങൾ ഹിന്ദുസ്ഥാനിലെ മുസ്ലീങ്ങളാണ്. ഉയർന്ന ധാർമ്മിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ കഴിയുന്ന നമ്മുടെ സ്വന്തം സാംസ്കാരിക ബിംബങ്ങളെക്കുറിച്ച് ഞങ്ങൾ കുട്ടികളെ പഠിപ്പിക്കും. ശ്രീരാമന്റെ അസ്തിത്വത്തിൽ ഹിന്ദുസ്ഥാൻ അഭിമാനിക്കുന്നു, ജനങ്ങൾ അദ്ദേഹത്തെ നേതാവായി കണക്കാക്കുന്നു എന്നാണ് ഇരുപതാം നൂറ്റാണ്ടിലെ മുസ്ലീം തത്ത്വചിന്തകനായ അല്ലാമ ഇഖ്ബാൽ പറഞ്ഞതെന്നും ഷംസ് പറഞ്ഞു. മദ്രസകളിൽ എൻസിഇആർടി പുസ്തകങ്ങൾ അവതരിപ്പിക്കും ഇത് ഹിന്ദു പക്ഷത്തിനും ഹൈൻഡ്സ് വിശ്വാസങ്ങൾക്കും ഉള്ള പിന്തുണയായാണ് വിലയിരുത്തപ്പെടുന്നത്

ഒരു കാലത്ത് കടുത്ത മോദി വിമർശകയായിരുന്ന ഷെഹ്‌ല റാഷിദ് ജ്ഞാൻവാപി കേസിൽ ഹിന്ദുപക്ഷത്തിന് പരോക്ഷ പിന്തുണയുമായി രംഗത്ത് വന്നതും വളരെ പോസറ്റീവ് ആയ ഒരു സൂചനയാണ് . വിപണി വിലയ്‌ക്ക് ഭൂമി ഏറ്റെടുക്കാത്തിടത്ത് നമസ്‌കാരം സാധുവല്ലെന്ന് മുസ്ലീങ്ങൾക്ക് അറിയാമെന്നാണ് ഷെഹ്‌ല റാഷിദ് പറയുന്നത്.തെളിവുകൾ നിരവധി ആണെന്നത് കൊണ്ടു തന്നെ മുസ്ലീം ഭാഗത്ത് നിന്ന് കാശിയിലും മഥുരയിലും സ്വമേധയാ അനുരഞ്ജനത്തിന് തയ്യാറാകണമെന്നും ഷെഹ്‌ല റാഷിദ് പറയുന്നു.വിപണി വിലയ്‌ക്ക് ഭൂമി ഏറ്റെടുക്കാത്തിടത്ത് നമസ്‌കാരം സാധുവല്ലെന്ന് ഞങ്ങൾ മുസ്ലീങ്ങൾക്ക് അറിയാം. തെളിവുകളുടെ അഭാവമാണ് അയോദ്ധ്യാ കേസിന്റെ പോരാട്ടത്തിന് കാരണമെങ്കിൽ, കാശിയിലെ മഥുരയിലെ തെളിവുകളുടെ ബാഹുല്യമല്ലേ സ്വമേധയാ അടിസ്ഥാനമാക്കേണ്ടത്. അനുരഞ്ജനം എന്നാണ് ഷെഹ്‌ല റാഷിദിന്റെ കുറിപ്പ്.

അതെ സമയം ജ്ഞാൻവാപി തർക്ക പ്രദേശവുമായി ബന്ധപ്പെട്ട നിർണായക വിവരം പുറത്തു വന്നിരുന്നു . മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രം നിലനിന്നിരുന്നതായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. കേസിലെ പരാതിക്കാരുടെ അഭിഭാഷകനായ വിഷ്ണു ശങ്കറാണ് ഇക്കാര്യം അറിയിച്ചത്. സർവേ റിപ്പോർട്ടിന്റെ കോപ്പി കൈവശം ലഭിച്ചതിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഭിഭാഷകൻ. ക്ഷേത്രത്തിന്റെ തന്നെ തൂണുകളും മറ്റും ചെറിയ മാറ്റങ്ങൾ വരുത്തി മസ്ജിദിനുവേണ്ടി ഉപയോഗിക്കുകയായിരുന്നെന്നും സർവേയിൽ പറയുന്നുണ്ടെന്ന് അഭിഭാഷകൻ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ഇരുവിഭാഗങ്ങൾക്കും റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ വാരണസി ജില്ലാ കോടതി ഉത്തരവിട്ടത്

നിലവിലുള്ള നിർമിതി മുമ്പുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചാണ് നിർമിച്ചത്. തൂണുകൾ ഉൾപ്പെടെ പല ഭാഗങ്ങളും പഴയ ക്ഷേത്രത്തിന്റെ ഭാഗമാണ്. ദേവനാഗിരി, തെലുങ്ക്, കന്നട ലിപികളിലാണ് ശിലാലിഖിതങ്ങൾ കണ്ടെത്തിയത്. പള്ളിയുടെ പടിഞ്ഞാറെ ചുമര് ഹിന്ദു ക്ഷേത്രത്തിന്റെ ഭാഗമാണെന്നും സർവേ റിപ്പോർട്ടിൽ പറയുന്നു. ഗ്യാൻവാപിയിൽ നിലനിൽക്കുന്ന മസ്ജിദിന്റെ തൂണുകളും മറ്റും സംബന്ധിച്ച് ആർക്കിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ ശാസ്ത്രീയ പഠനം നടത്തിയിരുന്നു.

Karma News Network

Recent Posts

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന്‍ മരിച്ചത് ബര്‍ത്ത് പൊട്ടിവീണിട്ടാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റെയില്‍വേ. ബര്‍ത്ത് പൊട്ടി വീണല്ല…

8 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

35 mins ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

58 mins ago

അടിയന്തരാവസ്ഥ നടപ്പാക്കിയവർക്കു ഭരണഘടനയെക്കുറിച്ചു പറയാൻ അവകാശമില്ല, സെപ്റ്റംബർ 6ന് എല്ലാം വെളിപ്പെടും, കങ്കണ

ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്‌സഭാംഗവുമായ കങ്കണ…

1 hour ago

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു, കുട്ടികളടക്കം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…

1 hour ago

മലപ്പുറത്ത് പിതാവിനെയും, ഒരു വയസുള്ള മകളെയും കാണാനില്ലെന്ന് പരാതി

മലപ്പുറം വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…

1 hour ago