topnews

13കാരിയെ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, മദ്രസ അധ്യാപകന്‍ പിടിയില്‍

എറണാകുളം: പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ മദ്രസ്സ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റം കുമ്മനോട്, തയ്യില്‍ വീട്ടില്‍ ഷറഫുദീന്‍ എന്ന 27കാരനാണ് അറസ്റ്റിലായത്. 13കാരിയെ മദ്യസ്സയോട് ചേര്‍ന്നുള്ള മുറിയില്‍ വെച്ച് ഇയാള്‍ നിരന്തരം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

തടിയിട്ടപറമ്പ് പോലീസ്സാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍ വി.എം കേഴ്‌സന്റെ നേതൃത്വത്തില്‍ എസ്.ഐ. സുബൈര്‍, എ.എസ്.ഐ.മാരായ ഇബ്രാഹിം കുട്ടി, എസ്. അബു, സി.പി.ഒ.മാരായ ഷമീര്‍, അന്‍വര്‍ സാദത്ത്, എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേസമയം മറ്റൊരു സംഭവത്തില്‍ പത്തനംതിട്ടയില്‍ എട്ട് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഉസ്താദിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി മുറിഞ്ഞകല്‍ മുസ്ലീം പള്ളിയിലെ ഉസ്താദായ കലഞ്ഞൂര്‍ ഇടത്തറ സക്കീനത്തു മന്‍സിലില്‍ അബ്ദുല്‍ സമദി(40)നെയാണ് കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പഠിക്കാനായി എട്ട് വയസ്സുകാരന്‍ മദ്രസ്സയില്‍ എത്തുന്ന സമയമായിരുന്നു പീഡനം നടന്നത്. കുട്ടിയെ പ്രലോഭിപ്പിച്ച് വശത്താക്കിയായിരുന്നു പീഡനം. കഴിഞ്ഞ നവംബര്‍ മാസം മുതല്‍ ഇയാള്‍ ഒന്നില്‍ അധികം തവണ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് സംഭവം പുറത്ത് ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ഭീഷണിപ്പെടുത്തി ഇയാള്‍ പിന്നീടും പീഡനം തുടര്‍ന്നു.

ഇതിനിടയില്‍ കുട്ടി ഇടയ്ക്കിടെ പനിയും ശരീരവേദന ഉള്‍പ്പടെ ഉള്ള പല അസ്വസ്ഥതകളും കാണിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം കുട്ടി അസ്വസ്ഥത കാണിച്ചതോടെ വീട്ടുകാര്‍ കുട്ടിയെ കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. േ്രരാഗങ്ങള്‍ ഒന്നും കണ്ടെത്താന്‍ ഡോക്ടര്‍ക്ക് സാധിച്ചില്ല. എന്നാല്‍ കുട്ടി എന്തിനേയോ ഭയങ്കരമായി പേടിക്കുന്നതായി മനസ്സിലാക്കിയ ഡോക്ടര്‍ പതുക്കെ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കുട്ടി പീഡനകഥ ഡോക്ടറോട് വിവരിക്കുന്നത്. മാനസികമായും ശാരീരികമായും തകര്‍ന്ന അവസ്ഥയിലായിരുന്നു കുട്ടി. സംഭവം ഉടന്‍ തന്നെ ഡോക്ടര്‍ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. കുട്ടിക്ക് ഒരു കൗണ്‍സിലിങ്ങ് ഏര്‍പ്പെടുത്താനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുന്നത്.

Karma News Network

Recent Posts

വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞു, 13പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ വിവാഹാഘോഷത്തിനിടെ ട്രാക്ടര്‍ മറിഞ്ഞ് 13 പേര്‍ക്ക് ദാരുണാന്ത്യം. രാജ്ഗഢിലെ പിപ്ലോദിയിലാണ് സംഭവം. 15 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച…

19 mins ago

വിമാനത്താവളത്തിൽ കരുണാസിൽ നിന്ന് 40 വെടിയുണ്ടകൾ പിടിച്ചെടുത്തു

ചെന്നൈ: നടനും മുൻ എം.എൽ.എ.യുമായ കരുണാസിൽനിന്ന് 40 വെടിയുണ്ടകൾ പിടിച്ചെടുത്തു. ചെന്നൈ വിമാനത്താവളത്തിൽ നിന്നുമാണ് ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് വെടിയുണ്ടകൾ…

36 mins ago

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും, പ്രവേശനോത്സവം എറണാകുളത്ത്

തിരുവനന്തപുരം : അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകരാന്‍…

56 mins ago

കുട്ടികൾക്കടക്കം പരിക്ക്, എന്ത് നടപടിയെടുത്തു? സന്ദേശ്ഖാലിയിലെ ആക്രമണങ്ങളിൽ മമതയ്‌ക്കെതിരെ സിവി ആനന്ദ ബോസ്

കൊൽക്കത്ത : ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗവർണർ സിവി ആനന്ദ ബോസ്. ആക്രമണങ്ങൾ…

1 hour ago

വാക്കുതർക്കം, ഭാര്യയും മകനെയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. ചെമ്മരുതി ആശാൻമുക്കിന് സമീപം…

2 hours ago

ഈ ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി

കോട്ടയം : ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് (ജൂൺ 3) അവധി പ്രഖ്യാപിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ…

2 hours ago