kerala

ആര്‍ഷോ പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലം തിരുത്തി മഹാരാജാസ് കോളേജ്

കൊച്ചി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരീക്ഷ ഫലം മഹാരാജാസ് കോളേജ് തിരുത്തി. ഫലം വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു. പരീക്ഷയെഴുതാതെ ജയിച്ചെന്ന ഫലമാണ് പിന്‍വലിച്ചത്. അതേസമയം എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷപോലും താന്‍ എഴുതിയിട്ടില്ലെന്ന് ആര്‍ഷോ പറഞ്ഞു. പരീക്ഷ നടന്ന ദിവസം താന്‍ എറണാകുളം ജില്ലയിലില്ല.

തനിക്കെതിരെ ഉണ്ടായിരുന്ന കേസ് മൂലം എറണാകുളം ജില്ലയില്‍ പ്രവേശിക്കുവാന്‍ സാധിക്കുമായിരുന്നില്ല. എന്നാല്‍ പരീക്ഷയില്‍ ജയിച്ചുവെന്ന സംഭവം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നുംമ ആര്‍ഷോ പറയുന്നു. സംഭവിച്ചത് സാങ്കേതിക പിഴവാണോ എന്ന് പരിശോധിക്കണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടു. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ പി എം ആര്‍ഷോക്ക് മാര്‍ക്ക് ഒന്നും രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും ലിസ്റ്റില്‍ പരീക്ഷ പാസായവരുടെ കൂട്ടത്തിലാണ് പി എം അര്‍ഷോ.

മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും പി എം ആര്‍ഷോക്ക് മാര്‍ക്ക് കാണിച്ചിട്ടില്ല. എന്നാല്‍ പാസ്സായി എന്നാണ് ലിസ്റ്റില്‍ പറഞ്ഞിട്ടുള്ളത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പരീക്ഷയുടെ റിസള്‍ട്ട് പുത്ത് വരുന്നത്. വിഷയത്തില്‍ പ്രതിഷേധിച്ച് മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ ഉപരോധസമരം നടത്തിയിരിക്കുകയാണ്.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

3 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

9 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

35 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago