Premium

കാശ്മീരിൽ മഹാരാഷ്ട്രഭവൻ ;മോദിയുടെ വിജയം

കാശ്മീരിൽ മഹാരാഷ്ട്രഭവൻ ഒരുങ്ങുന്നു ഇതോടെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ സ്ഥലം വാങ്ങുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമായി മഹാരാഷ്‌ട്ര. സംസ്ഥാനത്തെ ജനങ്ങൾക്ക് വിനോദസഞ്ചാരത്തിനായി സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ജമ്മു കശ്മീരിൽ ഭൂമി വാങ്ങുന്നത്. സെൻട്രൽ കശ്മീരിലെ ബുദ്ഗാമിൽ ‘മഹാരാഷ്‌ട്ര ഭവൻ’ നിർമ്മിക്കുമെന്നാണ് റിപ്പോർട്ട്. താഴ്‌വരയിൽ ആദ്യമായൊരുങ്ങുന്ന സംസ്ഥാന ഭവൻ ആയിരിക്കും ഇത്‌.ശ്രീനഗർ വിമാനത്താവളത്തിന് സമീപം ഇച്ച്ഗാമിൽ 2.5 ഏക്കർ ഭൂമിയിലാണ് മഹാരാഷ്‌ട്ര ഭവൻ വരുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ 8.16 കോടി രൂപയ്‌ക്ക് മഹാരാഷ്‌ട്ര സർക്കാരിന് ഭൂമി കൈമാറാൻ ജമ്മു കശ്മീർ ഭരണകൂടം അനുമതി നൽകി. കഴിഞ്ഞ വർഷം ജൂണിൽ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കശ്മീർ സന്ദർശിച്ച് ലെഫ്. ഗവർണർ മനോജ് സിൻഹയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടർന്നാണ് ഭൂമി വാങ്ങാനുള്ള നടപടികൾ ആരംഭിച്ചത്.

രാജ്യത്ത് ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ്, ജമ്മു കശ്മീരിലെ സ്ഥിര താമസക്കാർക്ക് മാത്രമേ അവിടെ ഭൂമി വാങ്ങാൻ കഴിയുമായിരുന്നുള്ളൂ. വ്യവസായ ആവശ്യങ്ങൾക്കും മറ്റുമാണെങ്കിൽ 99 വർഷം വരെ ഭൂമി പാട്ടത്തിന് നൽകാനുള്ള വ്യവസ്ഥ മാത്രമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്.ശ്രീനഗറിലും അയോദ്ധ്യയിലുമെത്തുന്ന വിനോദസഞ്ചാരികൾക്കും ഭക്തർക്കുമായി മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുമെന്നും ഇതിനായി രണ്ടിടത്തും മഹാരാഷ്‌ട്ര ഭവനുകൾ നിർമ്മിക്കുമെന്നും അടുത്തിടെ നടന്ന ബജറ്റ് പ്രസംഗത്തിലായിരുന്നു മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അറിയിച്ചത്. രണ്ട് മഹാരാഷ്‌ട്ര ഭവനങ്ങൾക്കുമായി 77 കോടി രൂപ സംസ്ഥാന സർക്കാർ വകയിരുത്തിയിട്ടുണ്ട്.

2019 ഓഗസ്റ്റ് 5-നാണ് കേന്ദ്ര സര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. എന്തായിരുന്നു അതിനു മുമ്പ് വരെ കാശ്മീരിലെ അവസ്ഥ എന്ന് നമ്മൾ ഒന്നുകൂടി അറിയണം. കാശ്മീരിൽ പോയി നമുക്ക് ഭൂമി വാങ്ങാൻ ആകില്ല. കാശ്മീരിൽ താമസിക്കാൻ ആകില്ല. കാശ്മീരിൽ ബിസിനസ് നടത്താനും ആകില്ല. കാശ്മീരിലെ ആളുകൾക്ക് ഇന്ത്യൻ പീനൽ കോടും ഐ.പി.സിയും ബാധകമല്ല. ഇന്ത്യൻ പതാകയ്ക്ക് പകരം അവിടെ ഉയർത്തുന്നത് കാശ്മീരിന്റെ പതാക. സ്വാതന്ത്ര്യ ദിനാഘോഷം പോലും ഇല്ല. കാശ്മീർ സംസ്ഥാന സർക്കാർ പാസാക്കുന്ന നിയമങ്ങൾ കേന്ദ്ര സർക്കാരിനു ചോദ്യം ചെയ്യാൻ ആകില്ല. കേന്ദ്ര സർക്കാർ പാസാക്കുന്ന നിയമങ്ങൾ കാശ്മീർ നിയമ സഭയുടെ കൂടി അനുമതി വേണം..അങ്ങിനെ പോകുന്നു

വീണ്ടും പറയാം..സ്വാതന്ത്ര്യം കിട്ടി 75 കൊല്ലം കഴിഞ്ഞ് മഹാനായ എന്ന് തന്നെ പറയാം നരേന്ദ്ര മോദിയാണ്‌ ജമ്മു കാശ്മീരിനെ ശരിക്കും ഇന്ത്യ‍ാട് കൂട്ടി ചേർത്ത് വിളക്കി ഒന്നാക്കിയതും. കാശ്മീർ എന്നും ഇന്ത്യൻ മുക്ഝ്യ ധാരയിൽ നിന്നും എണ്ണയും വെള്ളവും പോലെ 75 കൊല്ലം കിടന്നു. എന്നാൽ നരേന്ദ്ര മോദി ഇത് തുടച്ച് നീക്കി കാശ്മീരിനു ഒരു പ്രത്യേക പദവിയും ആനുകൂല്യവും മോദി നല്കിയില്ല. ധീരമായ ചുവട് വയ്പ്പിൽ രാജ്യം കണ്ട ഏറ്റവും വലിയ നീക്കം. ഇങ്ങിനെ ഒക്കെ കാശ്മീരിൽ ചരിത്രം തിരുത്തിയ നരേന്ദ്ര മോദിയെ നമുക്ക് മഹാൻ എന്നല്ലാതെ മറ്റൊരുന്നും വിളിക്കാൻ ആകില്ല. എല്ലാ ഇന്ത്യക്കാർക്കും കാശ്മീരിലേക്ക് എത്താനും എല്ലാം ചെയ്യാനും സ്വാതന്ത്ര്യം നേടി തന്നത് നരേന്ദ്ര മോദിയാണ്‌. നമുക്കും കാശ്മീരിൽ അവകാശം നേടി തന്നത് നരേന്ദ്ര മോദിയാണ്‌..കാശ്മീരിലെ പ്രത്യേക അവകാശം എടുത്ത് മാറ്റിയപ്പോൾ നീട്ടി കരഞ്ഞവരാണ്‌ ഇറ്റത് പക്ഷവും കോൺഗ്രസും മുസ്ളീം സംഘടനകളും. ഈ മുതല കണ്ണീർ ഇപ്പോൾ സുപ്രീം കോടതി എടുത്ത് ചവറ്റു കുട്ടയിലുട്ടു. കരഞ്ഞവരുടെ കരണകുറ്റിക്ക് കൊടുത്ത അടിയാണ്‌ ഈ വിധി

കാശ്മീരിലെ നയം രാജ്യത്തേ ഒന്നാക്കുന്ന നയമാണ്‌,.,അതിനെതിരേ സബ്ദമുയർത്തിയ കോൺഗ്രസും ഇടത് പാർട്ടികളും ദേശീയ മുഖ്യ ധാരക്ക് എതിരേ ആയിരുന്നു നില നിന്നത്. കോൺഗസും ഇടതും ഉന്നയിച്ചത് ദേശ വിരുദ്ധമായ കാര്യങ്ങൾ ആയിരുന്നു എന്ന് പകൽ പോലെ അടിവരയിടുകയാണ്‌ ഇന്നത്തേ സുപ്രീം കോടതി വിധി. ഇത് ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിച്ച് വിധിയായിരുന്നു.കാശ്മീരിന്റെ അധികാരം എടുത്ത് കളഞ്ഞപ്പോൾ അവിടെ കലാപം വരും. എന്ന് ചിലർ പറഞ്ഞു. പാക്കിസ്ഥാൻ പറഞ്ഞു..നിങ്ങൾ പാക്കിസ്ഥാന്റെ ഭാഗമാകൂ എന്ന്. അതേ…… കോൺഗ്രസിന്റെയും ഇടതിന്റെയും ഭാഗത്ത് നിന്ന് ഉയർന്ന എതിർപ്പുകളുടെ സമാന ശബ്ദം അന്ന് പാക്കിസ്ഥാനിൽ നിന്നും ഉയർന്നിരുന്നു.

Karma News Network

Recent Posts

വെള്ളം ചേർത്ത് ഡീസൽ വില്പന, സുരേഷ് ഗോപിയുടെ സർജിക്കൽ സ്ട്രൈക്ക് എല്ലാ പമ്പും പൂട്ടിക്കും, ജയിംസ് വടക്കൻ

വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…

19 mins ago

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ’, ഒവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യം, രാഷ്ട്രപതിക്ക് കത്ത്

പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…

40 mins ago

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

2 hours ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago