topnews

ആശംസകളുമായി മോദിയും അമിത് ഷായും ; ജനവികാരം നടപ്പാക്കിയെന്ന് ബിജെപി

മുംബൈ : മഹാരാഷ്ട്രയില്‍ നടന്ന വന്‍ നാടകീയ നീക്കത്തില്‍ എന്‍സിപിയെ കൂട്ടുപിടിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് രാഷ്ട്രീയനേതാക്കള്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കി. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി ത്രികക്ഷി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച അന്തിമഘട്ടത്തിലെത്തി നില്‍ക്കുന്ന വേളയിലായിരുന്നു ബിജെപിയുടെ പൂഴിക്കടകന്‍ പ്രയോഗം. സഖ്യനീക്കത്തില്‍ മുമ്ബിലുണ്ടായിരുന്ന എന്‍സിപിയെ തന്നെ കൂടെചേര്‍ത്താണ് മഹാരാഷ്ട്രയില്‍ ബിജെപി തുടര്‍ഭരണം ഉറപ്പാക്കിയത്.

രാവിലെ എട്ടുമണിയോടെയായിരുന്നു ഏവരെയും അമ്ബരപ്പിച്ച് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി നേതാവും ശരദ് പവാറിന്റെ അനന്തരവനുമായ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ബിജെപി ചെയ്തതെന്ന് ഫഡ്നാവിസ് പറഞ്ഞു. ജനം കിച്ചടി സര്‍ക്കാരിനെയല്ല ആഗ്രഹിച്ചത്. ജനവികാരം അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തി. കര്‍ഷകതാല്‍പ്പര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ബിജെപി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ പുതിയ ബിജെപി സര്‍ക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആശംസകള്‍ അറിയിച്ചു.

ആദ്യം ശിവസേനയുമായി സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം സമ്മതിച്ചിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സ്വീകരിച്ചത് ശ്രദ്ധേയമായ ശക്തമായ നിലപാടായിരുന്നു. എ.കെ ആന്റണി, കെ.സി വേണുഗോപാല്‍ തുടങ്ങി കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും ശിവസേനയുമായി യോജിച്ച് പ്രവര്‍ത്തിക്കേണ്ടെന്ന നിലപാടില്‍ തന്നെയായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം അയയുകയായിരുന്നു.

ജനങ്ങളെയും രാഷ്ട്രീയ നിരീക്ഷകരെയും ഞെട്ടിപ്പിച്ചുകൊണ്ട് അവസാനം ദേവേന്ദ്ര ഫട്നാവിസ് തന്നെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍.സി.പി-ബി.ജെ.പി സഖ്യത്തിലാണ് മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം ഇവിടെ നിലവില്‍ വരും എന്നാണ് കരുതപ്പെട്ടിരുന്നത്. ഒടുവില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് മഹാരാഷ്ട്ര രാഷ്ട്രീയം മലക്കം മറിയുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ അല്‍പ്പം മുന്‍പാണ് രാജ്ഭവനില്‍ നടന്നത്. മുഖ്യമന്ത്രിയാകുന്നത് എന്‍.സി.പിയുടെ ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ മകന്‍ അജിത് പവാറാണ്. ഫഡ്‌നാവിസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

ശിവസേന തലവന്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് എന്‍സിപി മറുകണ്ടം ചാടി ബിജെപിയെ പിന്തുണച്ചത്. കഴിഞ്ഞദിവസം എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മഹാരാഷ്ട്രയില്‍ എന്‍സിപി ശിവസേന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. അഞ്ച് വര്‍ഷവും ശിവസേനയുടെ മുഖ്യമന്ത്രി തന്നെ ഭരിക്കുമെന്ന് ശിവസേന ആവര്‍ത്തിച്ചു പറയുന്നതിനിടെയാണ് ബിജെപിയുടെ അപ്രതീക്ഷിത നീക്കമുണ്ടായത്. ആര്‍എസ്എസിന്റെ അടക്കം നിര്‍ദ്ദേശം മറികടന്നാണ് ബിജെപി അധികാരത്തില്‍ എത്തിയത്. ശിവസേനക്കൊപ്പം അല്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കണമെന്നായിരുന്നു ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവത് നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് പുതിയ സര്‍ക്കാര്‍ രൂപീകരണം. ശരദ് പവാറും അറിഞ്ഞെടുത്ത തീരുമാനമെന്ന് കോണ്‍ഗ്രസ്.ശരദ് പവാര്‍ മോദിയെ കണ്ടപ്പോള്‍ സംശയം തോന്നിയിരുന്നുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

മഹാരാഷ്ട്രയില്‍ ബിജെപിയുമായി സഖ്യത്തിലായത് കേരളത്തില്‍ ഇപ്പോള്‍ പിണറായി വിജയന്റെ വലം കൈയ്യായ മന്ത്രി ശശീന്ദ്രന്റെ പാര്‍ട്ടിയാണ്. ബിജെപി സഖ്യ കക്ഷിയാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ബിജെപിയുടെ സഖ്യ കക്ഷിയാണ് ഇപ്പോള്‍ ഇടത് ഭരണത്തിലെ ഒരു കക്ഷി. വീണ്ടും വ്യക്തമാക്കാം..എന്‍.സി.പി എന്ന ബിജെപിയുടെ സഖ്യ കക്ഷി അതായത് എന്‍.ഡി.എ യിലെ ഒരു പാര്‍ട്ടിയാണ് കേരളത്തിലെ എ.സി.പി. രാഷ്ട്രീയ ആദര്‍ശവും പറയുന്നതിലൊ അല്പ്പം ആത്മാര്‍ഥതയും ഉണ്ടേല്‍ ഈ കക്ഷിയേ പിണറായി മന്ത്രി സഭയില്‍ നിന്നും പുറത്താക്കുമോ. കേരലത്തില്‍ എന്‍.സി.പിയെ ഇടത് മുന്നണിയില്‍ നിന്നും പുറത്താക്കുമോ. നിലവില്‍ എന്‍.ഡി.എയുടെ ഭാഗമാണ് കേരലത്തിലെ അടക്കം എന്‍.സി.പി. ആ പാര്‍ട്ടി ഇപ്പോള്‍ ഇടത് മന്ത്രിസഭയില്‍ ഇരിക്കുന്നതില്‍ വലിയ രാഷ്ട്രീയ സ്വഭാവികതയുണ്ട്. ശരിക്കും എ.സി.പി നേതാക്കള്‍ കേരലത്തില്‍ ഇരിക്കേണ്ടതും പോകേണ്ടതും ഇനി ബിജെപി ഓഫീസില്‍ ആണ്. ഇപ്പോള്‍ മുഖ്യമന്ത്രിയുമായി ജപ്പാനിലും, കൊറിയയിലും കറങ്ങുന്ന എന്‍.സി.പി മന്ത്രി ശശീന്ദ്രന്‍ ഇത് വല്ലതും അറിയുന്നുണ്ടോ എന്നു പോലും വ്യക്തമല്ല

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago