topnews

മഹാരാഷ്ട്രയിൽ ബിജെപി തേരോട്ടം, തകർന്നടിഞ്ഞ് കോൺഗ്രസ്

മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം. മഹാരാഷ്ട്രയിലെ മുൻ ഭരണ കക്ഷിയായ കോൺഗ്രസ് തകർന്നടിഞ്ഞു.സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി ഏറ്റവും അധികം സീറ്റുകൾ കരസ്ഥമാക്കി ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു. മഹാരാഷ്ട്രയിൽ ബിജെപി കക്ഷിയായി ഉയർന്നുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രസ്താവിച്ചു. അതോടൊപ്പം ഉദ്ധവ് താക്കറേയും ശിവസേനയും ശരദ് പവാറിന്റെ എൻ സി പിയും ദയനീയ പരാജയം ഏറ്റുവാങ്ങുകയായിരുന്നു

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഉള്ള ശിവ സേന ബിജെപിക്കൊപ്പം മികച്ച പ്രകടനവും നടത്തി.മഹാരാഷ്ട്രയിലെ 62 താലൂക്കുകളിലെ 271 ഗ്രാമപഞ്ചായത്തുകളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ആകെ 28,813 ഗ്രാമപഞ്ചായത്തുകളാണുള്ളത്.സംസ്ഥാനത്തെ 271 ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളുടെ ഫലപ്രഖ്യാപനത്തിന് ശേഷം, ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകളിൽ വിജയിച്ച ഒറ്റ കക്ഷിയും ബിജെപിയാണ്‌.ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഈ ഘട്ടത്തിൽ വളരെ നിർണായകമാണ്, കാരണം സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിക്ക് ആഴ്ചകൾക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പ് ഫലം ജനഹിതം വ്യക്തമാക്കുന്നു.ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം ശിവസേന എംഎൽഎമാർ പാർട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയതിനെ തുടർന്ന് രണ്ടര വർഷം പഴക്കമുള്ള മഹാ വികാസ് അഘാഡി സർക്കാർ നിലം പൊത്തുകയായിരുന്നു. തുറ്റർന്നാണ്‌ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ വന്നത്. ഈ അധികാര മാറ്റം ജനം അംഗീകരിക്കുന്നതാണ്‌ തിരഞ്ഞെടുപ്പ് ഫലം.

ശിവസേനയുടെ കോട്ടയായ ഔറംഗാബാദിലെ 15 ഗ്രാമപഞ്ചായത്തുകളിൽ 10 എണ്ണവും വിജയിച്ച് ഷിൻഡെ പക്ഷം കരുത്തുകാട്ടി. അതേസമയം പൂനെ ജില്ലയിൽ 19 ഗ്രാമപഞ്ചായത്തുകളിൽ 11ലും എൻസിപി വിജയിച്ചു. ഫലത്തെക്കുറിച്ച് അഭിപ്രായപ്പെട്ട മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, സംസ്ഥാന ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിനും പാർട്ടി പ്രവർത്തകർക്കും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്‌ക്കും നന്ദി പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഫലത്തിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ വിഭാഗം ഔറംഗബാദിലെ ഉദ്ധവ് താക്കറെ ക്യാമ്പിന് കൂടുതൽ ആഘാതമുണ്ടാക്കി.ഉദ്ധവ് ക്യാമ്പിന്റെ കോട്ടയായ ഔറംഗബാദിൽ 15 ഗ്രാമപഞ്ചായത്തുകളിൽ 10 എണ്ണം ഷിൻഡെ ഗ്രൂപ്പിന്റെ കൈയ്യിലായി.എല്ലാ ജില്ലകളിലും, ഔറംഗബാദിലെ താലൂക്കുകളിലും ബിജെപി ശിവ സേനാ സഖ്യം മുന്നിട്ട് നില്ക്കുന്നു.എൻ സി.പിക്ക് ഏക ആശ്രയം ആയത് പൂനൈ ജില്ലയാണ്‌.പൂനെ ജില്ലയിൽ 19 ജിപികളിൽ 11 എണ്ണത്തിൽ വിജയിച്ച് നാഷണൽ കോൺഗ്രസ് പാർട്ടി എൻ.സി.പി വ്യക്തമായ ആധിപത്യം പുലർത്തി, ഇവിടെ ബിജെപിക്ക് രണ്ടെണ്ണം മാത്രമേയുള്ളൂ. അതുപോലെ, നാസിക്കിലെയും സോലാപൂരിലെയും നടപടികളിൽ ബിജെപി ആധിപത്യം പുലർത്തി,

ഇന്ത്യയുടെ ബിസിനസ് ഹബ്ബ് കൂടിയായ മഹാ രാഷ്ട്രയിലെ രാഷ്ട്രീയം രാജ്യത്തിന്റെ ഗതി വിഗതികളിൽ നിർണ്ണായകമാണ്‌. മാത്രമല്ല ദേശീയ തലത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരേ ഇ ഡി എടുത്ത ക പണം വെളുപ്പിക്കൽ കേസും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും നിലനില്ക്കെ തന്നെയാണ്‌ മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിനു കാര്യമായ ഒരു മെച്ചവും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കാൻ ആയില്ലെന്ന് മാത്രമല്ല വൻ തിരിച്ചടിയും കൂടി കിട്ടി.

മുമ്പ് മഹാരാഷ്ട്ര അടക്കി ഭരിച്ച പാർട്ടിയാണ്‌ കോൺഗ്രസ്. ഒറ്റക്ക് ഭരിച്ചു പിന്നെ കൂട്ടു കക്ഷി ഭരണത്തിൽ പങ്കാളിയായി. ഒരു കാലത്ത് കോൺഗ്രസ് വർഗീയ സക്തി എന്നും മത ഭ്രാന്തൻ എന്നും ഒക്കെ വിശേഷിപ്പിച്ച് ബാൽ താക്കറേയും ശിവസേനയുമായി പോലും അധികാരം പങ്കിടുകയായിരുന്നു. കോൺഗ്രസിനും എൻ സി പിക്കും ഏല്ക്കുന്ന തിരിച്ചടി ദേശീയ തലത്തിൽ പ്രതിപക്ഷം വീണ്ടും ശിഥിലമാകുന്ന കാഴ്ച്ചയാണ്‌ കാണുന്നത്. പ്രതിപക്ഷത്തേ നയിക്കാൻ ഇനിയും കരുത്തരായ ആളുകളും നേതൃത്വവും ഇന്ത്യയിൽ ഇല്ല.

Karma News Network

Recent Posts

ഗൃഹനാഥന്റെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…

3 hours ago

കുട്ടികൾ ഉൾപ്പടെ എട്ടുപേരെ കടിച്ച നായ ചത്തു, പേവിഷബാധയെന്ന് സംശയം

കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…

3 hours ago

കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമം, മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…

4 hours ago

ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി, പരിശോധന ശക്തമാക്കി പോലീസ്

ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…

4 hours ago

പാക് അധീന കശ്മീരിൽ ജനരോഷം ആളിക്കത്തുന്നു, ജനവും പൊലീസും ഏറ്റുമുട്ടി, സർക്കാരിനെതിരെ വൻ പ്രതിഷേധം

ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…

5 hours ago

ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ ചുവരെഴുത്ത്, അന്വേഷണം ആരംഭിച്ച് പോലീസ്

ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…

5 hours ago