topnews

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ ആരാധാനാലയങ്ങളില്‍ പ്രവേശനം അനുവദിക്കും

മഹാരാഷ്ട്രയില്‍ കോവിഡിനെത്തുടര്‍ന്ന് മാര്‍ച്ച് മാസം മുതല്‍ അടച്ചിട്ടിരുന്ന ആരാധാനാലയങ്ങളില്‍ തിങ്കളാഴ്ച മുതല്‍ പ്രവേശനം അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. പ്രവേശനം നടത്തുന്നത് സംബന്ധിച്ച് പാലിക്കേണ്ട കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷമായ ബി.ജെ.പി. രംഗത്തെത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ബിജെപി പ്രചരണവും നടത്തിയിരുന്നു.

ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. ആരാധാനാലയങ്ങള്‍ ഉടന്‍ തുറക്കുമെന്ന് ഉദ്ധവ് താക്കറെ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കൂടാതെ, ദീപാവലിക്കു ശേഷം 9, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് മാത്രമായി സ്‌കൂളുകള്‍ തുറക്കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ 4,132 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 87,73,479 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 44684 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ 520 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 1,29,188 ആയി ഉയര്‍ന്നു. നിലവില്‍ 4,80,719 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്നലെ 47,992 പേര്‍ രോഗ മുക്തരായതോടെ ആകെ രോഗ മുക്തരായവരുടെ എണ്ണം 81,63,572 ആയി.

രാജ്യത്ത് ഇന്നലെ പത്തുലക്ഷത്തില്‍ താഴെ സാംപിളുകളാണ് പരിശോധിച്ചത്. 9,29,491 സാപിളുകളാണ് ഇന്നലെ പരിശോധിച്ചത്. ദില്ലിയിലാണ് രാജ്യത്തേറ്റവും കൂടുതല്‍ പ്രതിദിന രോഗ ബാധ. ഇന്നലെ 7802 പേര്‍ക്ക് പുതിയതായി രോഗം ബോധിച്ചു. മഹാരാഷ്ട്രയില്‍ 4,132, പശ്ചിമ ബംഗാള്‍ 3,835, രാജസ്ഥാന്‍ 2144, കര്‍ണാടക 2016, ആന്ധ്ര 1593, എന്നിങ്ങനെയാണ് പ്രധാന സംസ്ഥാനങ്ങളിലെ പ്രതിദിന രോഗ ബാധ.

Karma News Editorial

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago