topnews

മാഹി പാലം എപ്പോൾ വേണേലും വീഴാം ദുരന്ത ശേഷം കരഞ്ഞിട്ട് കാര്യമില്ല

ഒരു നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള മാഹി പാലം പൊട്ടിത്തകർന്ന് അതി ഭീകരമായ അവസ്ഥയിൽ. കേരളവും മാഹിയും അതിരു പങ്കിടുന്ന സുപ്രധാനമായ ഈ പാലം കോഴിക്കോട് – കണ്ണൂർ- മംഗലാപുരം ദേശീയപാതയിലാണ്‌. കേരളം നന്നാക്കട്ടേ എന്ന് പോണ്ടിച്ചേരിയും, പോണ്ടിച്ചേരിക്കാർ ചെയ്യട്ടേ എന്ന് കേരളത്തിലെ അധികാരികളും പാലത്തിൽ വടം വലി നറ്റത്തുന്നു എന്നും നാട്ടുകാരു പറയുന്നു.പാലത്തിൻ്റെ ജോയിൻ്റിലെ സ്റ്റീൽ ചാനലുകളും കോൺക്രീറ്റുകളും തകർന്ന് താഴ്ന്ന് വലിയ ദ്വാരം.

ദ്വാരത്തിലൂടെ താഴെ പുഴ കാണാവുന്നതാണ്.കുഴികളുടെ എണ്ണം എടുക്കാൻ പോലും സാധിക്കില്ല.അത്രയും അധികം കുഴികൾ. ഇരു ചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നു.

പാലം അതീവ അപകടാവസ്ഥയിൽ ആണെന്നും പാലം അടച്ചിട്ട് അറ്റകുറ്റ പണി വേണം എന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ട് 3 കൊല്ലം കഴിഞ്ഞു. അപ്പോൾ അറിയാമല്ലോ ജനത്തിന്റെ ജീവനു എന്തു വില എന്ന്. റോഡ് ടാക്സ് വാങ്ങുന്ന സർക്കാരുകൾ ഇത്തരത്തിൽ വീഴാറായ പാലത്തിലൂടെ 3 കൊല്ലമായി വാഹനങ്ങൾ വിടുന്നു. ഡസൻ കണക്കിനു ടൺ ഭാരമുള്ള ലോറികൾ, ട്രയിലറുകൾ എല്ലാം ദേശീയപാതയിൽ ഈ പാലം വഴിയാണ്‌ ഇപ്പോഴും പോകുന്നത്. വലിയ വാഹനം കയറുമ്പോൾ പാലം ഇളകുകയും കുലുക്കവും ഉണ്ട്.പാല പുഴയിൽ വീണ്‌ മഹാ ദുരന്തം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. മഹാ ദുരന്തം ഉണ്ടായിട്ടേ അധികൃതർ കണ്ണു തുറക്കുകയുള്ളോ?

മാഹി പാലം അത്രമാത്രം ഗുരുതര അവസ്ഥയിലാണ്‌. ഈ പാലത്തിന് അഞ്ച് സ്ലാബുകളാണുള്ളത്. ഈ സ്ലാബുകൾക്കിടയിലെ വിടവുകൾ വലുതായിരിക്കുന്നു. എക്സ്പാൻഷൻ ജോയിൻ്റുകളിലെ വിള്ളലുകളും സ്റ്റീൽ ചാനലുകൾ (ലിറ്റിങ്ങ് പ്ലേറ്റ്) മുറിഞ്ഞ് ഒടിഞ്ഞും കിടക്കുന്നതും പാലത്തിൻ്റെ തകർച്ചയെ കൂടുതൽ അപകടത്തിലാക്കുമെന്നാണ് ആശങ്ക. അഞ്ച് സ്ലാബുകൾക്കിടയിലെ നാല് ജോയിൻ്റുകളിലും സ്റ്റീൽ ചാനൽ മുറിഞ്ഞ് കിടക്കുകയാണ്. ജോയിൻ്റുകളുടെ ഇരുഭാഗത്തും ടാർ ചെയ്ത ഭാഗവും സ്ലാബുകളുടെ കോൺക്രീറ്റുകളും തകർന്ന് താഴ്ന്നത് താർ മിശ്രിതം ഒഴിച്ച് മറച്ച് വെക്കുകയാണ്. ഇതിനുപുറമെ മിക്ക സ്ഥലത്തും ടാർ പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടതിനാൽ പാലത്തിലൂടെ വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് പോകുന്നത്. ഇത് കാരണം മിക്ക സമയങ്ങളിലും ന്യൂമാഹിയിലും മാഹിയിലും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു.

2019 നവംബറിലാണ് 11.60 ലക്ഷം രൂപ ചെലവിട്ട് ചെലവിട്ട് കേരള സർക്കാർ അറ്റകുറ്റപ്പണി നടത്തിയത്. എന്നാൽ വർഷമൊന്ന് തികയുന്നതിന് മുമ്പ് തന്നെ മുടക്കിയ 11 ലക്ഷവും വെള്ളത്തിൽ പോയി എല്ലാം പൊളിഞ്ഞു.1971-ൽ ഈ പാലം തകർച്ചയുടെ വക്കിൽ ആയതാണ്‌. അന്ന് തൂണുകൾക്ക് ബലക്ഷയം ഉണ്ടായി. 1971-ൽ തൂണുകൾ നില നിർത്തി മേൽഭാഗം പൂർണ്ണമായും പുതുക്കിപ്പണിതു. 2003-ലും 2005-ലും അറ്റകുറ്റപ്പണി നടത്തി. 2016-ൽ രണ്ടാഴ്ചയാളം പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നു.ഇനി ഈ പാലം ഇടിച്ച് പൊളിച്ച് കളഞ്ഞ് പുത്തൽ പാലമാണ്‌ ആവശ്യം.

ദിവസം ലക്ഷത്തിലധികം ആളുകളാണ്‌ ഈ പാലത്തിലൂടെ പോകുന്നത്. ഏത് സമയത്തും തകരാവുന്ന ഈ പതിയിരിക്കുന്ന ദുരന്തം കേരളത്തിലേയും പോണ്ടീച്ചേരിയിലെയും മന്ത്രിമാരും ജനപ്രതിനിധികളും ഇത് കാണണം എന്നും ജനങ്ങളുടെ ക്ഷമയെ ഇനിയും പരീക്ഷിക്കരുത് എന്നും മുന്നറിയിപ്പ് ഉണ്ടാകുന്നു.കുണ്ടും കുഴികളും നിറഞ്ഞ് വാഹനങ്ങൾ ഇഴഞ്ഞിഴഞ്ഞാണ് പോകുന്നത്. ന്യൂമാഹി ടൌണിൽ നിന്ന് പാലത്തിലേക്ക് കയറുമ്പോൾ ആദ്യം കാണുന്ന ജോയിൻ്റ് പൊട്ടിത്തകർന്ന് താഴ്ന്ന് അപകടകരമായ ഭയാശങ്കകൾ ഉണ്ടാക്കുന്ന കാഴ്ചയായി. ജോയിൻ്റിലെ ഇരുഭാഗത്തുമുള്ള സ്റ്റീൽ ചാനലുകൾ പൂർണ്ണമായും പൊട്ടിത്ത തകർന്നു ഒടിഞ്ഞു താഴ്ന്നാണ് ഉള്ളത്. കോൺക്രീറ്റുകൾ വലിയ തോതിൽ തകർന്ന് കുറെ പാലത്തിനടിയിലേക്ക് പോയി. കുറച്ച് ഭാഗം അടർന്ന് പാലത്തിന് മുകളിൽ ഉയർന്നു നിൽക്കുന്നു. കോൺക്രീറ്റ് അടർന്നതിനാൽ ഉള്ളിലുള്ള ഇരുമ്പ് കമ്പികൾ വെളിയിൽ കാണാം.

കുറച്ച് കാലമായി താത്കാലിക കുഴിയടക്കൽ മാത്രമാണ്‌ നടക്കുന്നത്. ഈ മഴക്കാലം തുടങ്ങിയതോടെ പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ട് ഗതാഗത പ്രശ്നം രൂക്ഷമായപ്പോൾ വീണ്ടും ജല്ലി മിശ്രിതം നിറച്ച് താത്കാലിക പരിഹാരമുണ്ടാക്കി.ഇതിനിടെ ജോയിൻ്റുകൾ പൊട്ടിപ്പൊളിഞ്ഞ് കോൺക്രീറ്റ് ഉൾപ്പെടെ തകർന്ന് താഴ്ന്ന് രൂപപ്പെട്ട കുഴിയിലൂടെ പാലത്തിൻ്റെ താഴെ ഭാഗം കാണുന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കുന്നു. വലിയ ഭാരം വഹിച്ചുള്ള വാഹനങ്ങൾ കടന്നു പോകുമ്പോൾ വലിയ കുലുക്കമാണ് അനുഭവപ്പെടുന്നുണ്ട്. ഈ കുലുക്കം കാരണമാണ് പാലത്തിൻ്റെ ജോയിൻ്റുകളിലടക്കം പൊട്ടിപ്പൊളിഞ്ഞ് വൻ ഗർത്തങ്ങൾ രൂപപ്പെട്ടത്.

ഏതാനും വർഷങ്ങളായി മാഹി പാലത്തോട് അധികൃതർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. കേന്ദ്ര എൻ.എച്ച്.അധികൃതർക്കാണ് പാലത്തിൻ്റെ ചുമതല. എന്നാൽ അധികൃതർ ഗുരുതരമായ അനാസ്ഥയാണ് പാലത്തോട് കാണിക്കുന്നത്.മാഹി പാലം അപകടാവസ്ഥയിലായിട്ട് കാലമേറെയായി. പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തി പാലത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും നടപടിയില്ലൊന്നുമുണ്ടായിട്ടില്ല.

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

28 mins ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

32 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

39 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

52 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

1 hour ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

1 hour ago