മാഹിയിൽ കോൺഗ്രസിൽ തുറന്ന പോര്.കോൺഗ്രസ് സംഘടനയായ പ്രിയദർശിനി യുവകേന്ദ്ര ഇന്ന് പള്ളൂരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ MLA ആയ രമേശ് പറമ്പത്ത് പങ്കെടുക്കാത്തത് മാഹിയിലെ കോൺഗ്രസിൽ വൻ പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. MLA സ്ഥലത്ത് ഉണ്ടായിട്ടും എന്ത് കൊണ്ട് പങ്കെടുക്കുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്.
സംഘാടകർ പരിപാടിക്ക് ക്ഷണിക്കാൻ MLA യുടെ അടുത്ത് പോയെങ്കിലും പ്രിയദർശിനിയുടെ പരിപാടിക്ക് വരില്ലെന്ന് തുറന്നടിക്കുകയും ചെയ്തു. പരിപാടി ഉദ്ഘാടനം ചെയ്യുന്നത് മുൻ മന്ത്രി ഇ.വത്സരാജ് ആണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും മാഹിയിൽ കോൺഗ്രസിൽ ഗ്രൂപ്പിസം ഉയർന്നിരുന്നു.ഇരുഗ്രൂപ്പുക്കാരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് വാർത്താ സമ്മേളനങ്ങൾ വരെ നടത്തിയിരുന്നു.ഇത് മുതിർന്ന നേതാവ് ഇടപ്പെട്ടാണ് പരിഹരിച്ചത്.
ഹൈക്കമാൻറിൻ്റെ ലിസ്റ്റിലുള്ള ആളെ ഒഴിവാക്കിയാണ് ഇപ്പോഴത്തെ MLA ക്ക് സീറ്റ് നല്‍കിയത്. ഇത് പേയ്ഡ് സീറ്റാണെന്ന് അന്ന് കോൺഗ്രസ് നേതാക്കൾ ഉൾടെ തുറന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് വീണ്ടും മാഹി കോൺഗ്രസിൽ ഗ്രൂപ്പിസം ഉയരുന്നത്.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…