entertainment

ദിലിപിനെ ദിലീപ് തന്നെയോ അദ്ദേഹത്തിന്റെ വക്കീല്‍ തന്നെയോ രക്ഷിച്ച് എടുത്തേ മതിയാവു, മഹേഷ് പറയുന്നു

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ നടന്‍ ദിലീപിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ ആണ് നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്ന് ദിലീപ് പറയുന്നുണ്ടെങ്കില്‍ അതിന് ന്യായമില്ലേയെന്ന് ചോദിക്കുകയാണ് നടന്‍ മഹേഷ്. കേസ് അന്വേഷണത്തില്‍ എന്തുകൊണ്ട് അദ്ദേഹത്തിന് അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വസിച്ചുകൂടായെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്, എന്നാല്‍ എന്ത് അടിസ്ഥാനത്തില്‍ അദ്ദേഹം വിശ്വസിക്കും. വിശ്വസിക്കാന്‍ കഴിയുന്ന കാര്യങ്ങളാണോ അദ്ദേഹത്തിന് അവരുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നും ദിലീപിന്റെ തടി ഇപ്പോള്‍ രക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ തന്നെ ആവശ്യമായി മാറിയിരിക്കുകയാണെന്നും മഹേഷ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെ പറഞ്ഞു.

മഹേഷിന്റെ വാക്കുകള്‍ ഇങ്ങനെ, ഒരു ചാനല്‍ ചര്‍ച്ച കഴിഞ്ഞ് ഞാനും സംവിധായകന്‍ ശാന്തിവിള ദിനേശും തമ്മില്‍ അല്‍പനേരം സംസാരിച്ചു. അപ്പോഴാണ്, നെയ്യാറ്റിന്‍കരയില്‍ നിന്നും തന്നെ ഒരാള്‍ വിളിച്ച കാര്യം അദ്ദേഹം പറയുന്നത്. അന്ന് ദിലീപ് ജയിലില്‍ കഴിയുകയാണ്. ജാമ്യാപേക്ഷ നിരന്തരം കോടതി നിരസിക്കുകയാണ്. എന്നാല്‍ നെയ്യാറ്റിന്‍കര ബിഷപ്പുമായി വളരെ അടുത്ത ബന്ധമുള്ള ആള്‍കൂടിയാണ് ജഡ്ജ്. അതുകൊണ്ട് പിതാവിനോട് കാര്യം പറഞ്ഞ് അദ്ദേഹം പോയി കണ്ടാല്‍ ജാമ്യം ലഭിക്കും. 2 കോടിയും ബെന്‍സ് പോലത്തെ ഒരു കാറും കൊടുക്കണം എന്നും ഫോണില്‍ വിളിച്ച ആള്‍ തന്നോട് പറഞ്ഞെന്നായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്. ആരാണ് ഇത് പറഞ്ഞതെന്ന് അന്ന് ഞാന്‍ ദിനേശിനോട് ചോദിച്ചെങ്കിലും പേര് വെളിപ്പെടുത്താന്‍ അന്ന് അദ്ദേഹം തയ്യാറായില്ല. ഒരു മൂന്ന് ദിവസം മുന്‍പ് ഞാന്‍ ദിനേശിനെ കണ്ടപ്പോള്‍ ഇക്കാര്യം വീണ്ടും ഞാന്‍ ചോദിച്ചു. ഈ പറയുന്ന ബാലചന്ദ്ര കുമാറാണോ ആ ആള്‍ എന്ന് ചോദിച്ചപ്പോള്‍ 100 ശതമാനം അയാള്‍ തന്നെയാണെന്നായിരുന്നു ശാന്തിവിളി ദിനേശിന്റെ മറുപടി.

എന്തുകൊണ്ട് ഇത് ദിലീപിന്റെ സഹോദരന്‍ അനൂപിനോടോ, സഹോദരി ഭര്‍ത്താവ് സൂരാജിനോടോ പറഞ്ഞില്ല എന്ന് ശാന്തിവിള ദിനേശ് ചോദിച്ചപ്പോള്‍ ‘ അവര്‍ക്കിപ്പോഴും ആഗ്രഹം ദിലീപ് അകത്ത് കിടക്കുന്നതാണ്. എന്നാല്‍ മാത്രമല്ലേ അവര്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സാധിച്ചെടുക്കാന്‍ കഴിയുള്ളു’ എന്നായിരുന്നു അന്ന് ബാലചന്ദ്രകുമാര്‍ നല്‍കിയ വിശദീകരണം. എനിക്ക് നേരിട്ടുള്ള അനുഭവം അല്ല ഇത്. ശാന്തിവിള ദിനേശ് പറഞ്ഞ് അറിയുന്ന കാര്യങ്ങളാണ്. അദ്ദേഹം പറയുന്നത് ശരിയാണെങ്കില്‍ ഈ ബാലചന്ദ്രകുമാറിനെ എങ്ങനെ വിശ്വസിക്കും. ചര്‍ച്ചയില്‍ തന്നെ നേരത്തെ ഒരാള്‍ പറഞ്ഞ കാര്യമുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇത്തരത്തിലൊരു ദൃശ്യം വന്നുവെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് പൊലീസ് അത് അന്വേഷിക്കുന്നില്ല. അതും അന്വേഷണ പരിധിയില്‍ വരേണ്ട കാര്യമല്ലേ. അത്രവലിയൊരു വെളിപ്പെടുത്തല്‍ അല്ലേ അത്. എന്നാല്‍ പൊലീസുകാര്‍ അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ മാത്രമാണ് ബാലചന്ദ്രകുമാറില്‍ നിന്ന് അവര്‍ എടുക്കുന്നത്.

ദിലിപിനെ ദിലീപ് തന്നെയോ അദ്ദേഹത്തിന്റെ വക്കീല്‍ തന്നെയോ രക്ഷിച്ച് എടുത്തേ മതിയാവു എന്ന രീതിയിലാണ് ഓരോ കാര്യങ്ങളും മുന്നോട്ട് പോവുന്നത്. ബാലചന്ദ്രകുമാറിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നുവങ്കില്‍ ഈ ആലപ്പുഴയിലെ വാക്കുകളും വിശ്വാസത്തിലെടുക്കേണ്ടതല്ലേ. മാപ്പ് സാക്ഷി എന്ന സബ്രദായം തന്നെ എടുത്ത് കളയണം എന്നാണ് എനിക്ക് പറയാനുള്ളത്. ബാലചന്ദ്ര കുമാര്‍ പറയുന്നത് മുഴുവന്‍ സത്യമാണെന്ന് തന്നെയിരിക്കട്ടെ, അങ്ങനെയെങ്കില്‍ 2017 മുതല്‍ ദിലീപിന്റെ ഒരോ ചലനങ്ങളും അറിയാവുന്ന ആളാണ് അദ്ദേഹം. അപ്പോള്‍ തീര്‍ച്ചയായും ഈ ഗൂഡാലോചനയുടെ ഒരു ഭാഗം തന്നെയാണ് അദ്ദേഹം. ആ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിനെ അറസ്റ്റ് ചെയ്ത് തന്നെ പൊലീസ് ചോദ്യം ചെയ്യണം. എന്തുകൊണ്ട് അദ്ദേഹത്തെ പുറത്ത് വിട്ട് മാപ്പ് സാക്ഷി എന്ന് രീതിയില്‍ കൊണ്ടുപോവണം. അതിന് മാത്രം എന്ത് മാപ്പാണ് അദ്ദേഹം അര്‍ഹിക്കുന്നത്.

എന്റെ ഒരു വീക്ഷണ കോണില്‍ നോക്കുകയാണെങ്കില്‍ കൂടെ നടന്ന് പുറകില്‍ കുത്തുകയും, കൂടെ നടന്ന് പാലം വലിക്കുകയും ചെയ്ത ഒരു വ്യക്തിയെ നമ്മള്‍ എത്രത്തോളം വിശ്വാസത്തിലെടുക്കണം എന്നാണ് എന്റെ ചോദ്യം. പറയുന്നത് ശരിയാണെങ്കില്‍ അദ്ദേഹവും ഗൂഡാലോചനയില്‍ പങ്കാളിയായ ആള്‍ തന്നെയാണല്ലോ. എന്ത് ആനുകൂല്യമാണ് അദ്ദേഹത്തിന് നല്‍കേണ്ടത്. ഇവിടെ രണ്ട് നീതിയാണ് ഉള്ളത്. ഇവിടെ ഒരു നേതാവിന്റെ മകനെതിരെ ആരോപണം വന്നിട്ട് ഡിഎന്‍എ പരിശോധന നടത്താന്‍ സാമ്ബിള്‍ കൊടുത്തയച്ചിട്ട് ഏതാണ്ട് രണ്ട് വര്‍ഷമാവുന്നു. ഇതുവരെ അതിന്റെ റിസല്‍ട്ട് വന്നോ. അതാണ് പറയുന്നത് ഇവിടെ രണ്ട് നീതിയുണ്ടെന്ന്. അത് ശരിയല്ല. ആകെ 10 ലക്ഷത്തിന് താഴെ മാത്രം കളക്ഷന്‍ നേടിയിട്ടുള്ള ഒരു സിനിമയുടെ സംവിധായകന് കഥയുടെ പേര് പറഞ്ഞുകൊണ്ട് മാത്രം 50 ലക്ഷം രൂപ ഓഫര്‍ ചെയ്യണമെങ്കില്‍ ശരിക്കും ദിലീപിന് മാനസികമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടാകണം. അയാള്‍ എന്ത് കഴിവ് തെളിയിച്ചിട്ടാണ് ഇത്തരം പണം കൊടുക്കേണ്ടത്. ഇവിടെ പ്രമുഖരായ പല സംവിധായകര്‍ പോലും അത്രയും കാശ് വാങ്ങിക്കുന്നുണ്ടോയെന്ന് കണ്ട് തന്നെ അറിയണം. ആദ്യം സച്ചിയുടേയും പിന്നീട് റാഫിയുടേയും അടുത്തെത്തിയെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അങ്ങനെയുള്ള ഒരാള്‍ക്ക് എങ്ങനെ 50 ലക്ഷം രൂപ ഓഫര്‍ ചെയ്യും.

പണം കൊടുത്തു എന്നതിന് തെളിവുണ്ട്. അതിപ്പോള്‍ എന്തിന് വേണ്ടിയും ആവാമല്ലോ. വേറെ ഒരു വലിയ ആരോപണം ഞാന്‍ കേട്ടു, അത് സത്യമാണോ എന്ന് എനിക്ക് അറിയില്ല. രവീന്ദ്രമാഷിന്റെ ഫൌണ്ടേഷന്‍ തുടങ്ങാന്‍ വെച്ച പൈസ പോലും ഒരു സിനിമ ചെയ്യാനെന്ന് പേരില്‍ ഇദ്ദേഹം വകമാറ്റി ചിലവഴിച്ചു. ആ ഫൌണ്ടേഷന്‍ നടക്കാതെ പോയി. രവീന്ദ്രന്‍ മാഷ് മരണപ്പെട്ട് പോയെങ്കിലും അദ്ദേഹത്തിന്റെ മക്കള്‍ ജീവിച്ചിരിപ്പുണ്ട്, അവരോട് ചോദിച്ചാല്‍ അത് സത്യമാണോ അല്ലയോ എന്ന് അറിയാമെന്നും മഹേഷ് അഭിപ്രായപ്പെട്ടു.

Karma News Network

Recent Posts

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

4 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

12 mins ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

40 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

41 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago