entertainment

ഐവിഎഫ് ചികിത്സ പലതവണ പരാജയപ്പെട്ടു, മകള്‍ പിറന്നത് അവസാന ശ്രമത്തില്‍, അപരിചിതനിലെ നായികയുടെ ജീവിതം

മമ്മൂട്ടിയും കാവ്യ മാധവനും മുഖ്യ വേഷത്തില്‍ എത്തിയ അപരിചിതന്‍ എന്ന ഹൊറര്‍ ത്രില്ലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടി മഹി വിജും ചിത്രത്തില്‍ തിളങ്ങി. പ്രേതമായി മാറുന്ന വെള്ളാരം കണ്ണുള്ള സുന്ദരിയായ കല്യാണി എന്ന ആദിവാസി കുട്ടിയുടെ കഥാപാത്രത്തെയാണ് മഹി അവതരിപ്പിച്ചത്. ഹിന്ദി സീരിയല്‍ നടി ആയിരുന്നു മഹി വിജ്. സിനിമയില്‍ വളരെ കുറച്ച് സീനുകളില്‍ മാത്രം വന്നുപോകുന്നു എങ്കിലും മഹിയുടെ മനോഹരമായ കണ്ണുകളും വ്യത്യസ്തമായ അഭിനയവും ശ്രദ്ധ നേടിയിരുന്നു. പതിനേഴാം വയസില്‍ മോഡലിംഗ് രംഗത്ത് എത്തിയ മഹി ഒട്ടേറെ മ്യൂസിക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയിരുന്നു.

അപരിചിതന് ശേഷം ഒട്ടേറെ സീരിയലുകളില്‍ മഹി അഭിനയിച്ചു. എങ്കിലും ലാഗി തുജ്സെ ലഗന്‍ എന്ന സീരിയലിലെ നകുശ എന്ന കഥാപാത്രമാണ് മഹിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് എന്‍കൗണ്ടര്‍, ലാല്‍ ഇഷ്‌ക് എന്നീ സീരിയലുകള്‍ക്ക് പുറമെ ഭര്‍ത്താവ് ജയ് ഭാനുശാലിക്കൊപ്പം ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലും മഹി പങ്കെടുത്തിരുന്നു.

ഹിന്ദിയിലെ തിരക്കേറിയ സീരിയല്‍ നടനാണ് മഹിയുടെ ഭര്‍ത്താവ് ജയ്യും. ഹിന്ദി ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ വളെയേറെ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹമായിരുന്നു ഇവരുടേത്. 2011ല്‍ രണ്ടുപേരും വിവാഹം കഴിക്കുകയും പിന്നീട് ഇവര്‍ രണ്ട് കുട്ടികളെ ദത്തെടുക്കുകയും ചെയ്തിരുന്നു. ശേഷം ഐവിഎഫ് ചികിത്സയിലൂടെ മഹിക്കും ജയ്ക്കും ഒരു പെണ്‍കുഞ്ഞും പിറന്നിരുന്നു. താര എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ മൂന്ന് കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ് മഹിയും ജയ്യും.

ഐവിഎഫ് ചികിത്സയെ കുറിച്ചും ഗര്‍ഭകാലത്തെ കുറിച്ചും മഹി അടുത്തിടെ ഒരു ചാറ്റ് ഷോയില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘ഞങ്ങള്‍ ഒരു കുഞ്ഞിനായി പലതവണ ശ്രമിച്ചു. ഒന്നും ഫലം കണ്ടില്ല. അതിനാല്‍ ഞങ്ങള്‍ മനസമാധാനത്തിനും മറ്റുമായി യാത്രകള്‍ പോയി. ഞങ്ങള്‍ രണ്ടുപേരും യാത്ര ഇഷ്ടപ്പെടുന്നതിനാല്‍ ലണ്ടനിലേക്ക് പോകാന്‍ ഞങ്ങള്‍ പദ്ധതിയിട്ടു. താര ഞങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അവളുടെ വരവ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. അവളൊരു ഐവിഎഫ് ചികിത്സയിലൂടെ പിറന്ന കുഞ്ഞാണ്. പലതവണ ഐവിഎഫ് പരാജയപ്പെട്ട വ്യക്തിയാണ് ഞാന്‍. താരയ്ക്ക് വേണ്ടി നടത്തിയ ഐവിഎഫ് എന്റെ അവസാനത്തെ ശ്രമമായിരുന്നു. പ്രതീക്ഷ വളരെ കുറവായിരുന്നു അവളുടെ കാര്യത്തില്‍ താര വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ അമ്ബലത്തിലേക്ക് ആണ് ആദ്യം ഓടിയത്’ മഹിയും ജയ്യും പറഞ്ഞു.

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

7 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

19 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

53 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago