topnews

മാഹിയിൽ മദ്യക്കട കുത്തിത്തുറന്ന് കൊള്ളയടി, പ്രതികളെ കേരളത്തിലെത്തി പിടിച്ചുകൂടി സി ഐയും സംഘവും

മദ്യക്കട കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ച സംഭവത്തിലെ മുഖ്യപ്രതി മാഹി പോലീസിൻ്റെ പിടിയിൽ. കേസിലെ മുഖ്യപ്രതി വളയം സ്വദേശി അജ്മൽ ചാമയെ ആണ് മാഹി സി ഐ.പി.എം.മനോജും സംഘവും അറസ്റ്റ് ചെയ്തത്. മാഹി എസ്.പി.രാജശേഖര വള്ളാട്ടിൻ്റെ നിർദേശ പ്രകാരം, സി.ഐ. പി എം മനോജും ക്രൈം സ്ക്വാഡും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വലയിലാക്കിയത്.
ഇക്കഴിഞ്ഞ ജൂൺ 9-ാം തീയതിയാണ് പള്ളൂരിലെ ജോളി വൈൻസിൽ മോഷണം നടന്നത്.

കടയുടെ വടക്കുവശത്തെ ഷെൽട്ടർ കുത്തി തുറന്നു 35 ഇന്ത്യൻ നിർമ്മിത ബ്രാണ്ടിയും 19 എണ്ണം ബിയർ ബോട്ടിലും കമ്പ്യൂട്ടറിന്റെ സിപിയുമടക്കം ഏകദേശം ഇരുപത്തൊന്നായിരം രൂപയുടെ വസ്തുക്കൾ മോഷണം പോയിരുന്നു. കേസിൽ നേരത്തെ കല്ലാച്ചി ജാതിയേരിയിലെ അടുക്ക പൈനക്കാട്ടിൽ ഹൗസിലെ വളയം അബ്ദുൽ ശരീഫ് എ പി എന്ന ശരീഫ് , കല്ലാച്ചി വളയത്തെ ചെക്കേട്ട റോഡ് എടിയേരി കണ്ടിയിലെ അമീർ പി വി എന്ന മോട്ട അമീർ എന്നിവർ അറസ്റ്റിലായിരുന്നു.

കാറിൽ എത്തിയാണ് സംഘം മോഷണം നടത്തിയത് ഇവരിൽ നിന്നും മോഷണമുതൽ പോലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. പള്ളൂർ എസ് ഐ അജയകുമാർ കെ സി , എ എസ് ഐമാരായ സോമൻ ടി, കിഷോർ കുമാർ , സുനിൽ കുമാർ , ഹെഡ് കോൺസ്റ്റബിൾ ശ്രീജേഷ് തുടങ്ങിയവരും അമ്പേഷണ സംഘത്തിൽ ഉണ്ടായിരുന്നു. മാഹി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

karma News Network

Recent Posts

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

11 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

44 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

45 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

2 hours ago