crime

വയനാട്ടിൽ എത്തി ബഹളം, മാഹി പോലീസിനെ എടുത്തിട്ടലക്കി നാട്ടുകാർ- എസ് ഐ റീനക്കെതിരേ നടപടി

ഡ്യൂട്ടി സമയത്ത് വയനാട്ടിലേക്ക് ടൂർ പോയി റിസോട്ടിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ പോലീസുകാരേ നാട്ടുകാർ എടുത്തിട്ട് പൂശി. മാഹി പോലീസുകാരാണ്‌ ഡ്യൂട്ടി സമയത്ത് സ്വകാര്യ വാഹനത്തിൽ പോലീസ് സ്റ്റിക്കറും ഒട്ടിച്ച് ഉല്ലസിക്കാൻ വയനാട്ടിൽ എത്തിയത്. മഫ്ടിയിൽ ആയിരുന്ന പോലീസുകാർക്ക് നാട്ടുകാരുടെ തല്ലും നന്നായി കിട്ടി. സംഭവത്തിൽ വനിതാ പോലീസ് എസ് ഐ ആയ റീനക്കെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റി.5അംഗ മാഹി പോലീസ് സംഘം വയനാട്ടിലേക്ക് പോയപ്പോൾ ഒരു പോലീസുകാരനൊഴികെ ബാക്കി 4 ഉദ്യോഗസ്ഥരും ഓൺ ഡ്യൂട്ടിയിൽ ആയിരുന്നു.

മദ്യം വിലകുറച്ചും സുലഭമായും കിട്ടുന്ന മാഹിയിൽ നിന്നും വയനാട്ടിലേക്ക് മദ്യ കുപ്പികളും ആയി ഇന്നോവാ കാറിൽ പോലീസ് സ്റ്റിക്കർ ഒട്ടിച്ച് വയനാട്ടിൽ പോയത് ഉല്ലസിക്കാൻ സുരക്ഷിത താവളവും മാഹി ഒഴിവാക്കാനും ആയിരുന്നു. പോലീസുകാർ മാഹിയിൽ നിന്നും വന്ന കാറിൽ മാഹി നിർമ്മിത വിദേശ മദ്യകുപ്പികളും ഉണ്ടായിരുന്നു.

മാഹിയിൽ നിന്നും ഒരു മദ്യ മുതലാളിയുടെ ഇന്നോവാ കാർ പോലീസുകാർ എടുത്ത് അതിലായിരുന്നു വയനാട്ടിലേക്ക് പോയത്. കെ എൽ 63 ഡി 3030 എന്ന നമ്പർ ഇന്നോവ കാർ തലശേരിയിൽ ആണ്‌ രജിസ്ട്രേഷൻ ചെയ്തിരിക്കുന്നത്. ഇൻഷുറൻസ് പോലും അടക്കാത്ത കാറിൽ നിയമം ലംഘിച്ചായിരുന്നു പോലിസ്സ് സംഘത്തിന്റെ യാത്ര.

28- 02-2022ൽ അതായത് ഒന്നര വർഷം മുമ്പ് ഈ ഇന്നോവ കാറിന്റെ ഇൻഷുറൻസ് തീർന്നതാണ്‌. ഈ കാറിൽ വയനാട്ടിലേക്ക് കേസ് അന്വേഷണം എന്ന് പറഞ്ഞ് ലീവിലുള്ള ഒരു പോലീസുകാരനും ഡ്യൂട്ടിയിലുള്ള 4 പേരും ചേർന്ന് പോവുകയായിരുന്നു. മാഹി എസ് ഐ റീനയായിരുന്നു ഇവർക്കൊപ്പം ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥ.  

ഇപ്പോൾ വയനാട്ടിലെ നാട്ടുകാരിൽ നിന്നും നാടൻ തല്ല് വാങ്ങിയതിനു പുറമേ പോലീസുകാർ അന്വേഷണവും നേരിടുകയാണ്‌. മാഹിയിൽ ഇപ്പോൾ തല്ലു വാങ്ങി വന്ന പോലീസുകാർക്കെതിരെ നിറയേ പോസ്റ്ററുകളാണ്‌ ഒട്ടിച്ചിരിക്കുന്നത്.വയനാട്ടിൽ എസ് ഐയും സംഘവും മദ്യപിച്ച് ബഹളം ഉണ്ടാക്കി മയ്യഴിക്കാർക്ക് കേരളത്തിൽ നാണക്കേട് ഉണ്ടാക്കി എന്ന് പോസ്റ്ററിൽ ഉണ്ട്. കേരളത്തിൽ ബ്ളാക്ക് ലിസ്റ്റിൽ പെടുത്തി ഇൻഷുറൻസ് ഇല്ലാത്ത മദ്യ മുതലാളിയുടെ ഇന്നോവ കാറിൽ വയനാട്ടിൽ ഉല്ലസിക്കാൻ പോയ കാര്യത്തിനു ഹാമി പോലീസ് സൂപ്രണ്ട് ഉത്തരം പറയണം എന്നും പോസ്റ്ററിൽ ഉണ്ട്.സർക്കാർ ചിലവിൽ ഉല്ലാസത്തിനു പോയി വയനാടൻ തല്ല് വാങ്ങിയ മാഹി പോലീസുകാർക്കെതിരെ നടപടി എടുക്കുക എന്നും ഉണ്ട്

സുൽത്താൻ ബത്തേരിയിൽ എത്തിയ പോലീസുകാർ പൂക്കോട്ടിൽ റസിഡൻസി എന്ന ഹോട്ടലിൽ മദ്യപിക്കാനായി മുറി എടുത്തു. എന്നാൽ സാധാരണ ദിവസങ്ങളിൽ 2500 രൂപ ആണെന്നും ഇന്ന് ശനിയാഴ്ച്ച ആയതിനാൽ 1000 രൂപ കൂടുതൽ ആണെന്നും ഹോട്ടലുകാർ പറഞ്ഞു. എന്നാൽ പോലീസുകാർ ആണെന്നും ഫ്രീയായി റൂം വേണം എന്നും ആയി പോലീസ് സംഘം. ഒടുവിൽ ചെറിയ പൈസ തരാം റൂം തന്നേ പറ്റൂ എന്നായി പോലീസുകാർ. തുടർന്ന് വാകേറ്റവും ബഹളവും ആയി. നാട്ടുകാർ കൂടി മഫ്ടിയിൽ ആയിരുന്ന പോലീസുകാരേ എടുത്തിട്ട് അടിച്ചു എന്നാണറിയുന്നത്. 2 പോലീസ്കാർക്ക് നന്നായി തല്ലു കിട്ടി അവശരായി എന്നും നാട്ടുകാർ പറയുന്നു

വിവരം പുറത്തറിഞ്ഞതോടെ പോലീസുകാർക്കെതിരേ നടപടി എടുക്കാനും അന്വേഷണം നടത്താനും പോണ്ടിച്ചേരി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ഉത്തരവിട്ടു.തുടർന്ന് മാഹി എസ്.പി യുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങുകയും എസ് ഐ റീനയേ സ്ഥലം മാറ്റുകയും ആയിരുന്നു. എസ്.ഐ റീനയേ അടിയന്തിരമായി കോസ്റ്റർ സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്‌. മാഹി കോസ്റ്റൽ സി ഐ / പി.എം മനോജാണ്‌ പോലീസുകാർക്കെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ. വയനാട്ടിൽ മാഹി പോലീസുകാർ ചെന്ന് തല്ലു കൂടിയ വിഷയം സമാന്തിരമായി കേരളാ പോലീസും അന്വേഷിക്കുന്നുണ്ട്.

 

 

Main Desk

Recent Posts

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

12 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

21 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

35 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

55 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

1 hour ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

1 hour ago