topnews

മാഹി സെൻ്റ് തെരേസാ തീർഥാടന കേന്ദ്രം, ബസിലിക്ക പ്രഖ്യാപനവും സമർപ്പണവും 23, 24,25 തീയ്യതികളിൽ

മാഹി സെൻ്റ് തെരേസാ തീർഥാടന കേന്ദ്രം – ബസിലിക്ക പ്രഖ്യാപനവും, സമർപ്പണവും, തുടർന്നുള്ള ആഘോഷ പരിപാടികളും 23, 24,25 തീയ്യതികളിൽ നടക്കുമെന്ന് ഇടവക വികാരി റവ.ഡോ. വിൻസെൻ്റ് പുളിക്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 23 ന് ഉച്ചയ്ക്ക് 12ന് കോഴിക്കോട് രൂപതാ മെത്രാൻ അൾത്താരയിൽ സൂക്ഷിച്ച വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം ദേവാലയത്തിനകത്ത് പ്രതിഷ്ഠിക്കുന്നതോടെ ആഘോഷ പരിപാടികൾക്ക് തുടക്കമാവുമെന്ന് ഇടവക വികാരി പറഞ്ഞു.

തുടർന്ന് വൈകുന്നേരം 5 ന് ബിഷപ്പിൻ്റെ കാർമികത്വത്തിൽ സാഘോഷ ജാഗര ദിവ്യബലി നടക്കും.24 ന് ശനിയാഴ്ച പകൽ 3 ന് വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിലിൻ്റെ കാർമികത്വത്തിൽ സാഘോഷ പൊന്തിഫിക്കൽ ദിവ്യബലി നടക്കും.
തുടർന്ന് മാഹി ബസിലിക്കയുടെ പ്രഖ്യാപനവും, സമർപ്പണവും കോഴിക്കോട് രൂപത മെത്രാൻ റവ.ഡോ.വർഗീസ് ചക്കാലക്കൽ നിർവ്വഹിക്കും. പ്രഖ്യാപനത്തിന് ശേഷം തലശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത റവ.ഡോ.ജോസഫ് പാംപ്ലാനിൻ്റെ കാർമികത്വത്തിൽ വചന പ്രഘോഷണം ഉണ്ടാകും.

വൈകുന്നേരം 5 ന് നടക്കുന്ന പൊതുസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസാമി ഉദ്ഘാടനം ചെയ്യും.കേരള നിയമ സഭാ സ്പീക്കർ എ.എൻ.ഷംസീർ മുഖ്യ പ്രഭാഷണം നടത്തും -ഡോ.വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും. മാഹി എം എൽ എ രമേഷ് പറമ്പത്ത്, ഇടവക വികാരി ആൻ്റ് റെക്ടർ ഡോ.വിൻസെൻ്റ് പുളിക്കൽ ,റവ.ഡോ.സ്റ്റീഫൻ ആലത്തറ, മാഹി റീജയണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, സാഹിത്യകാരൻ എം.മുകുന്ദൻ, സിസ്റ്റർ ഫിലോ, മാഹി പോലീസ് സൂപ്രണ്ട് രാജശേഖർ വെള്ളാട്ട്, പാരീഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ, കോഴിക്കോട് രൂപതാ വികാരി റവ.മോൺ ജൻസൺ പുത്തൻ വീട്ടിൽ എന്നിവർ സംസാരിക്കും

25 ന് സമാപന ദിവസം വൈകുന്നേരം 4 ന് കണ്ണൂർ രൂപത മെത്രാൻ റവ.ഡോ.അലക്സ് വടക്കുംതലയുടെ കാർമ്മികത്വത്തിൽ കൃതജ്ഞതാ ദിവ്യബലി നടക്കും. തുടർന്ന് 6 മണിക്ക് ഇടവക സമൂഹത്തിൻ്റെ കലാപരിപാടികൾ അരങ്ങേറുമെന്നും വികാരി അറിയിച്ചു. പീറ്റേഴ്‌സിൻ്റേയും, പൗലോസിൻ്റേയും താക്കോലുകളായ പെയ്പ്പിൾ സിംമ്പിൾ അടയാളങ്ങൾ വരച്ച ബോർഡ് പള്ളി വരാന്തയിൽ സ്ഥാപിച്ചതായി വികാരി അറിയിച്ചു. ബസിലിക്ക ആയതോടെ ഇടവക വികാരി റെക്ടർ എന്ന പേരിലാണറിയപ്പെടുകയെന്നും വികാരി പറഞ്ഞു.

ബസലിക്ക പ്രഖ്യാപനത്തോടെ ആത്മീയ കാര്യങ്ങളിൽ കൂടുതൽ ഊന്നലുണ്ടാവും. വർഷത്തിൽ ആറ് ദിവസങ്ങളിലായി ദണ്ഡ വിമോചനം ദേവാലയത്തിൽ നടക്കും.ചെയ്തു പോയ പാപങ്ങൾക്ക് ദൈവം ക്ഷമിക്കപ്പെടും -ശിക്ഷയിൽ നിന്ന് ഇളവ് ലഭിക്കും.അതിനുള്ള ശുദ്ധീകരണ തീർഥാടന കേന്ദ്രമായി ബസലിക്ക പള്ളി മാറും.എല്ലാ വർഷവും ഡിസംബർ ഒന്ന്, ഫിബ്രവരി 24, ജൂൺ 29, നവമ്പർ 21, ഒക്ടോബർ 15 എന്നീ ദിവസങ്ങളിലാണ് ഈ കർമ്മങ്ങൾ നടക്കും.ഈ 5 ദിവസത്തിന് പുറമെ വിശ്വാസികൾക്ക് സ്വന്തമായി തീരുമാനമെടുത്തും തിരുകർമ്മങ്ങൾ നടത്താമെന്ന് വികാരി അറിയിച്ചു. വിശ്വാസ പ്രമാണം ചൊല്ലണം

ബസിലിക്ക യായി റോമിൽ നിന്ന് മാർപ്പാപ്പ നവംമ്പർ 21 നാണ് പ്രഖ്യാപിച്ചത്. ആരാധന ക്യത്യമായി കൊണ്ടു പോകുന്നതും, അൾത്താരയിലെ ക്രമീകരണങ്ങൾ തെറ്റില്ലാതെ പാലിക്കുക, പള്ളിയുടെ വാസ്തു എന്നിവയെല്ലാം പരിശോധിച്ചാണ് ഒരു ആരാധനലയം ബസിലിക്കയായി ഉയർത്തുന്നതെന്ന് വികാരി പറഞ്ഞു.പുതുച്ചേരി സംസ്ഥാനത്തെ രണ്ടാമത്തെ ബസിലിക്കയും, കേരളത്തിൽ തൃശൂർ ജില്ലയ്ക്ക് ശേഷമുള്ള ഏക ബസിലിക്കയാണ് ഇനി മാഹി പള്ളി. മൂന്ന് ദിവസങ്ങളിലായി വരുന്ന തീർഥാടകർക്ക് മാഹി മൈതാനിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സഹവികാരി ഡിലു റഫേൽ ,പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിഡിൽവ, ജോയിൻ്റ് സെക്രട്ടറി ഇ.എക്സ് – അഗസ്റ്റിൻ, ജോസ് പുളിക്കൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Karma News Network

Recent Posts

മോദി ഇന്ന് റഷ്യയിലേക്ക്, മൂന്നാം തവണ അധികാരത്തിലേറിയ ശേഷം ആദ്യ വിദേശ യാത്ര

ന്യൂഡൽഹി: മൂന്നാമതും അധികാരത്തിലേറിയ ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര. റഷ്യന് സന്ദർശനത്തിനായി ഞായറാഴ്ച രാവിലെ യാത്ര തിരിക്കും.…

20 mins ago

കഴിഞ്ഞ തിങ്കളാഴ്ച പമ്പാ നദിയിലേക്ക് ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി

പരുമല പന്നായി പാലത്തിൽ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ…

53 mins ago

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തീവ്ര മഴ വിട്ടുനിൽക്കുകയാണെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ എല്ലാ ജില്ലകളിലും തുടരുകയാണ്.…

1 hour ago

സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍, യുവാവിനെ അറസ്റ്റ് ചെയ്ത് നീക്കി

ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…

10 hours ago

ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…

11 hours ago

ഹത്രാസ് അപകടം , മുഖ്യപ്രതി മധുകറിന്റെ പണമിടപാട്, ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചു, രാഷ്ട്രീയ ബന്ധങ്ങളും ഗൂഢാലോചനയും അന്വേഷിക്കും

ലഖ്‌നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ​ഗൂഢാലോചനയും അന്വേഷിക്കാൻ യു…

11 hours ago