entertainment

പുരുഷ വിരോധിയല്ല, സിനിമ കഴിഞ്ഞാല്‍ ആവശ്യമില്ലാത്ത ബന്ധങ്ങള്‍ സൂക്ഷിക്കാറില്ല- മഹിമ നമ്പ്യാര്‍

ആര്‍ഡിഎക്സ് എന്ന 2023ലെ വമ്പന്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍. കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ ദിലീപിന്‍റെ അനുജത്തിയായി എത്തിയ മഹിമ തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധേയായത്. ആര്‍ഡിഎക്സ് തീര്‍ത്ത ഓളം മഹിമ നമ്പ്യാര്‍ക്കും വലിയ ഫാന്‍ ബേസാണ് യൂത്തിനിടയില്‍ സൃഷ്ടിച്ചത്. മിനി എന്ന കഥാപാത്രം വളരെ മനോഹരമായാണ് താരം അവതരിപ്പിച്ചത്. സിനിമയിലെ ഷെയ്ന്‍ നീഗമിനൊപ്പമുള്ള നീലനിലവേ എന്ന ഗാനരംഗം ഹിറ്റായി മാറിയിരുന്നു. ഉണ്ണി മുകുന്ദനൊപ്പം ജയ് ​ഗണേഷിലും എത്തിയിരുന്നു.

മഹിമയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ലിറ്റില്‍ ഹാര്‍ട്ട്‌സ് ആണ്. ചിത്രത്തിന്റെ പ്രമോഷനിടെ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഒരു സിനിമ കഴിയുമ്പോള്‍ പൊതുവേ ആളുകളുമായി ഡിറ്റാച്ച്ഡ് ആവുന്ന സ്വഭാവമുണ്ട്. കാണുമ്പോള്‍ ഭയങ്കര സൗഹൃദത്തില്‍ ഒക്കെ സംസാരിക്കുമെങ്കിലും ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സഹൃദങ്ങള്‍ ഒന്നും കാത്ത് സൂക്ഷിക്കാറില്ല. അത് പ്രത്യേകിച്ചും ആരെയും മാറ്റി നിര്‍ത്തുന്നതല്ല, തനിക്ക് പൊതുവെ അങ്ങനെ ഒരു സ്വഭാവമുണ്ട്.

അതില്‍ ആണ്‍-പെണ്‍ വ്യത്യാസമൊന്നുമില്ല. എനിക്ക് ആവശ്യമില്ലാത്ത കോണ്‍ടാക്ട്‌സ് ഞാന്‍ പൊതുവെ മെയിന്റെയ്ന്‍ ചെയ്യാറില്ല. സിനിമയില്‍ ആള്‍ക്കാരുമായി സൗഹൃദം വേണം എന്ന് നിര്‍ബന്ധമുണ്ടോ എന്നും മഹിമ നമ്പ്യാര്‍ ചോദിക്കുന്നു. താന്‍ ആരോടും ബഹളം വെക്കുകയോ മുഖം ചുളിച്ച് സംസാരിക്കുകയോ അല്ലെങ്കില്‍ ആരോടെങ്കിലും ദേഷ്യപ്പെട്ട് സംസാരിക്കുകയോ ഒന്നും ചെയ്യാറില്ല.

അത്രയും പോരെ? അല്ലാതെ എന്തിനാണ് നമ്മള്‍ ഒരാളോട് ഭയങ്കര ഫ്രണ്ട്ഷിപ്പ് ഒക്കെ കാണിച്ച് നില്‍ക്കുന്നത്? ആ സമയത്ത് നമ്മള്‍ അവരെ വേദനിപ്പിക്കാതെ വിഷമിപ്പിക്കാതെ നിര്‍ത്തിയാല്‍ പോരെ? എന്തിനാണ് അവര്‍ക്ക് നമ്മുടെ കാര്യങ്ങളിലേക്ക് ഓവര്‍ ആയി ഇടപെടാന്‍ ഒരു സ്‌പേസ് കൊടുക്കുകയും വേദനിപ്പിക്കാനുള്ള ഒരു സാഹചര്യം നമ്മള്‍ ആയിട്ട് ഉണ്ടാക്കുകയും ചെയ്യുന്നത് . അതിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ?

ഓവര്‍ ആയിട്ട് ആള്‍ക്കാര്‍ നമ്മുടെ പേഴ്‌സണല്‍ സ്‌പേസില്‍ വന്ന് ഇടപെടുമ്പോള്‍ എന്റെ സമാധാനമാണ് പോകുന്നത്. എന്നെ ഞാന്‍ മനസിലാക്കിയിടത്തോളം എന്നെ ഞാന്‍ സന്തോഷിപ്പിക്കുന്നടിത്തോളം വേറെ ഒരാള്‍ക്കും എന്നെ സന്തോഷിപ്പിക്കാന്‍ സാധിക്കില്ല. ഞാന്‍ ഒരു കാര്യത്തിന് രോളോട് അഭിപ്രായം ചോദിക്കുക, അവര് അതിന് ഒരു അഭിപ്രായം പറയുക, അത് അവരുടെതാണ്. എന്റെ അഭിപ്രായമല്ല.

എനിക്ക് എന്താണോ ശരി എന്നുള്ളത്, എന്നെക്കാള്‍ നന്നായി എന്നോട് ഒരാള്‍ക്ക് പറഞ്ഞു തരാന്‍ പറ്റില്ല. അങ്ങനത്തെ ബന്ധങ്ങള്‍ എനിക്ക് ആവശ്യമില്ല. എന്നുവെച്ച് ഞാന്‍ ആരോടും മിണ്ടില്ല എന്നോ നന്നായി പെരുമാറില്ല എന്നോ അല്ല. എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. പക്ഷെ ഒരു ലിമിറ്റ് കഴിഞ്ഞിട്ട് ആരെയും എന്റെ സ്‌പേസിലേക്ക് ഇടപെടാന്‍ അനുവദിക്കാറില്ല. ഇമോഷണലി ഒരാളോട് അറ്റാച്ച്ഡ് ആവുന്ന കാര്യത്തിലാണ് ഞാന്‍ ഇത് പറയുന്നത്.

ഭാവിയില്‍ കല്യാണം കഴിക്കില്ലെന്നോ ഒന്നും അല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം. നാളെ ചിലപ്പോള്‍ കുട്ടികളും വേണമായിരിക്കും. അതൊക്കെ ആ സമയത്തിനനുസരിച്ച് ചെയ്യാം. ഞാന്‍ പുരുഷ വിരോധിയോ ഇതൊക്കെ വേണ്ട എന്ന് പറയുന്ന ആളൊന്നുമല്ല.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

1 hour ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

2 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

2 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

3 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

3 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

3 hours ago