കഴിഞ്ഞ ആഴ്ചയായിരുന്നു ചക്കപ്പഴം താരം റാഫിയുടെ വിവാഹം. കൊല്ലം കടിക്കൽ പള്ളിമുക്കിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. പൊന്നിൽ കുളിച്ചാണ് മറീന എത്തിയത്, മാസ് ലുക്കിലായിരുന്നു റാഫി വിവാഹത്തിനെത്തിയത്. ചക്കപ്പഴം സഹതാരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
‘ഞങ്ങളുടെ സ്വർഗ്ഗത്തിലേക്ക് പുതിയ അതിഥി എത്തി’ എന്ന കാപ്ഷനോടെയുള്ള മഹീനയുടെ പുതിയ വീഡിയോയാണ് വൈറലാവുന്നത്. വിവാഹ ശേഷമുള്ള മഹീനയുടെ ആദ്യത്തെ വീഡിയോ മറ്റൊന്നിനെ കുറിച്ചുമല്ല, റാഫി പുതിയ കാർ വാങ്ങി. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഒരു കാർ എന്നാണ് റാഫി പറയുന്നത്. അനിയനൊപ്പം പോയാണ് കാർ എടുത്തിട്ട് വന്നത്. കാറിനെ തലങ്ങും വിലങ്ങും വീഡിയോ എടുത്ത് മഹീന വ്ളോഗിൽ പങ്കുവച്ചു.
ഒന്നര വർഷത്തോളം പ്രണയിച്ച ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ടിക്ക് ടോക്കിലൂടെയാണ് റാഫിയുടെ അരങ്ങേറ്റം. തുടർന്ന് ചക്കപ്പഴത്തിലൂടെ കരിയർ ബ്രേക്ക് ലഭിച്ചു കൗതുകം എന്താണെന്ന് വച്ചാൽ, സീരിയലിൽ റാഫി അവതരിപ്പിയ്ക്കുന്ന സുമേഷ് എന്ന കഥാപാത്രത്തിന്റെ വിവാഹം നടന്നതിന് തൊട്ട് പിന്നാലെയാണ് റിയൽ ലൈഫിലും വിവാഹം നടന്നത്
ചക്കപ്പഴത്തിൽ എത്തും മുൻപേ സിനിമയിലാണ് റാഫി എത്തപെടുന്നത്. പിന്നീടാണ് ടെലിവിഷൻ മേഖലയിലേക്ക് എത്തുന്നത്. സംവിധായകൻ ഉണ്ണികൃഷ്ണൻ കണ്ട് അദ്ദേഹത്തിന് ഇഷ്ടപെട്ടിട്ടാണ് ഓഡിഷൻ വഴി റാഫി ചക്കപ്പഴത്തിലേക്ക് എത്തിയത്. ചക്കപ്പഴത്തിലെ സുമേഷുമായി ചെറിയ രീതിയിൽ ഒക്കെ സാമ്യം ഉണ്ട് എന്ന് മുൻപൊരിക്കൽ റാഫി വ്യക്തമാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…