topnews

താലിബാൻ പിടിച്ചടക്കൽ തുടരുന്നു: അഫ്ഗാൻ ധനകാര്യമന്ത്രി രാജ്യം വിട്ടു

അഫ്ഗാനിൽ നിന്നും അമേരിക്ക പിൻവാങ്ങിയതോടെ താലിബാൻ ഭീകരർ കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുന്ന സാഹചര്യത്തിൽ ഉന്നത നേതാക്കൾ രാജ്യത്ത് നിന്നും പലായനം ചെയ്യുന്നതായി റിപ്പോർട്ട്. മന്ത്രി സ്ഥാനം രാജിവെച്ച ശേഷ൦ അഫ്ഗാൻ ധനമന്ത്രി ഖാലിദ് പയേന്ദയാണ് രാജ്യം വിട്ടത്. രാജ്യത്തെ സുരക്ഷാ സ്ഥിതി മോശമായ സാഹചര്യത്തിലാണ് ധനമന്ത്രി രാജ്യം വിട്ടത് എന്ന് ധനകാര്യമന്ത്രാലയം അറിയിച്ചു. കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുന്ന താലിബാൻ 90 ദിവസത്തിനുള്ളിൽ കാബൂൾ കീഴ്‌പ്പെടുത്തും എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. നിലവിൽ അഫ്ഗാനിലെ പ്രമുഖ പ്രദേശങ്ങൾ താലിബാൻ ഭീകരർ പിടിച്ചടുക്കുകയാണ്.

അതേസമയം പ്രാദേശിക സായുധ സംഘങ്ങളെ ഉപയോഗിച്ച് താലിബാനെ നേരിടാൻ തന്ത്രം മെനയുന്ന അഫ്ഗാൻ പ്രസിഡന്റ് അഷറഫ് ഖാനി സൈനികർക്ക് ആവേശം പകരാൻ യുദ്ധമേഖലയിലെത്തിയിരിക്കുകയാണ്. താലിബാൻ ഭീകരരുടെ അടുത്ത ലക്ഷ്യമായ മസർ ഇ ഷെരീഫിലെത്തിയ പ്രസിഡന്റ് ഉന്നത നേതാക്കളുമായി യോഗം നടത്തി. മസർ ഇ ഷെരീഫിൽ സുരക്ഷ ശക്തമാക്കാനും താലിബാൻ ആക്രമണം പ്രതിരോധിക്കാനുള്ള നിർണായക നീക്കങ്ങൾ യോഗത്തിൽ ചർച്ചയായി എന്നാണ് വിവരം.

Karma News Editorial

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago