entertainment

നിരപരാധിയാണെന്നുള്ള തെളിവ് കൈയ്യിലുണ്ട്, തെളിയിക്കാനാവാത്ത അവസ്ഥയാണെന്നും മജ്‌സിയ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളാണ് മജ്‌സിയ ഭാനുവും ലക്ഷ്മി ജയനും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ലക്ഷ്മി ആദ്യം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ബിഗ്‌ബോസ് ഷോയില്‍ നിന്നും ആദ്യം പുറത്താകുന്നതും ലക്ഷ്മിയാണ്. മജ്‌സിയയും ബിഗോസിലൂടെയാണ് ശ്രദ്ധേയയാത്. ബിഗ്‌ബോസില്‍ നിന്നും പുറത്തെത്തിയ ശേഷമാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ ലോകത്ത് വൈറലാണ്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു്.

ബിഗ് ബോസില്‍ നിന്നും ഞാനാണ് ആദ്യം ഔട്ട് ആയി പോയത്, തന്നെ നോമിനേറ്റ് ചെയ്ത ആളായിരുന്നു ബാനു. ബിഗ് ബോസില്‍ അവസാനമായാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്. നോമിനേഷനില്‍ ചില പാളിച്ചകള്‍ സംഭവിച്ചു.-ലക്ഷ്മി പറഞ്ഞു ഷോ അവസാനിച്ചതിന് ശേഷമായാണ് ഞങ്ങളുടെ സൗഹൃദം തുടങ്ങിയതെന്ന് മജ്‌സിയയും പറഞ്ഞു. തിക്ക് ഫ്രണ്ട്സാണിപ്പോള്‍. ഞങ്ങള്‍ രണ്ടുപേരും മാത്രമായി ഒരു ഷോയില്‍ പങ്കെടുക്കുന്നത് ഇതാദ്യമായാണ്. പുറത്ത് പോവുമ്‌ബോഴെല്ലാം ഞങ്ങള്‍ ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിയാറുണ്ടെന്നും ഇരുവരും പറയുന്നു.

ബിഗ് ബോസ് വിശേഷങ്ങള്‍ക്കൊപ്പം തന്നെ തന്റെ പേരില്‍ പ്രചരിച്ച വള മോഷണത്തെക്കുറിച്ചും എംജി ചോദിച്ചു. അതെന്താണെന്ന് എനിക്കറിയില്ല, കുറച്ച് ഫാമിലി ഇഷ്യൂസുണ്ട്. കുറേ കേസ് കൊടുത്തിട്ടുണ്ട്. ഞാന്‍ നിരപരാധിയാണെന്നുള്ള തെളിവ് എന്റെ കൈയ്യിലുണ്ട്. പക്ഷേ, അത് തെളിയിക്കാനാവില്ല, അങ്ങനത്തെ അവസ്ഥയാണ്. വീട്ടിലാണോ വള മോഷണം പോയതെന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ല, സ്റ്റോറി എന്താണെന്ന് അറിയില്ല. -മജ്‌സിയ പറഞ്ഞു.

ഇടയ്ക്ക് ഞാന്‍ വളയൊക്കെ വെക്കുമ്പോള്‍ ഇതേക്കുറിച്ച് പറയും. അപ്പോള്‍ വളയൊക്കെ മാറ്റിവെച്ചോയെന്നാണ് ഇവള്‍ പറയാറുള്ളതെന്ന് മജ്‌സിയ പറഞ്ഞു. ഞാന്‍ വന്നതൊരു മുസ്ലീം കമ്യൂണിറ്റിയില്‍ നിന്നാണ്. ഒരു മുസ്ലീം പെണ്‍കുട്ടിയുടെ ഉയര്‍ച്ച അതെങ്ങനെ തളര്‍ത്താമെന്ന് നോക്കുന്ന കുറേ പേര്‍ എനിക്ക് പിന്നാലെയുണ്ട്. എന്റെ ഉമ്മ വേറെ വിവാഹം കഴിച്ചിട്ടുണ്ട്. ഞാനറിയാത്ത വേറെ മക്കളുണ്ട്. അങ്ങനെയൊക്കെയാണ് അവരുടെ കഥകള്‍ എന്നായിരുന്നു ബാനുവിന്റെ വാക്കുകള്‍. ഞാനെന്ത് വാങ്ങിക്കുമ്പോഴും ഒരു പെയര്‍ ലക്ഷ്മിക്കായി വാങ്ങിക്കാറുണ്ട്. ബിഗ് ബോസില്‍ നിന്നിറങ്ങിയ സമയത്ത് എനിക്കങ്ങനെ ബാനുവുമായി സൗഹൃദമൊന്നുമുണ്ടായിരുന്നില്ല. ഷോ കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ ആ വീടും ബാനുവിന്റെ തട്ടമിട്ട മുഖവുമായിരുന്നു മനസിലുണ്ടായിരുന്നത്. പറയാനാണെങ്കില്‍ ഒരുപാട് പറയാനുണ്ടെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

16 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

43 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago