entertainment

കുടിലിനു മുന്നിൽ നിന്ന് ദേശീയപതാക ഉയർത്തി, കുടുംബത്തിന് സഹായഹസ്തവുമായി മേജർ രവി

സൈനിക സേവനത്തിന് ശേഷമാണ് മേജർ രവി സിനിമ രംഗത്ത് എത്തുന്നത്. 1990കളുടെ അവസാനത്തോടെയാണ് അദ്ദേഹം സിനിമയിൽ പ്രവർത്തനം ആരംഭിച്ചത്. പ്രിയദർശൻ, മണിരത്‌നം, കമൽഹസൻ തുടങ്ങിയവർക്ക് ഒപ്പം മേജർ രവി പ്രവർത്തിച്ചിട്ടുണ്ട്. പുനർജനിയാണ് മേജർ രവി ആദ്യമായി സംവിധാനം ചെയ്ത ചിത്രം.

റിപ്പബ്ലിക് ദിനത്തിൽ ടാർപോളിൻ കൊണ്ടുനിർമ്മിച്ച തങ്ങളുടെ കുടിലിനു മുന്നിൽ നിന്ന് ദേശീയപതാക ഉയർത്തിയ കുടുംബത്തിന് സഹായഹസ്തവുമായി മേജർ രവി. ചേർപ്പ് ചെറുചേനം വെള്ളുന്നപറമ്പിൽ അമ്മിണിയും പേരമക്കളുമാണ് റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് ചെയ്തത്. റിപ്പബ്ലിക് ദിനത്തിൽ വീടുകളിൽ ദേശീയപതാക ഉയർത്താൻ സിഎൻഎൻ സ്‌കൂളിലെ പ്രധാനാധ്യാപകൻ എ ആർ പ്രവീൺകുമാർ, വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി വിവേകിന്റെ ആവശ്യപ്രകാരം അമ്മൂമ്മയും പേരമക്കളും കൂടി പതാകയുയർത്തിയത്.

ഈ ദൃശ്യം കൊച്ചുമകൾ ഫോൺവീഡിയോയിൽ പകർത്തി അധ്യാപിക ആവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്തു. ഈ വീഡിയോ സോഷ്യൽമീഡിയയിൽ തരംഗമായി. ഇതിനു പിന്നാലെ സംവിധായകൻ മേജർ രവി ഉൾപ്പെടെ ഒട്ടേറെ പേരാണ് സഹായഹസ്തം നീട്ടിയത്. വീട് പുതുക്കിപ്പണിതു നൽകാമെന്ന് മേജർ രവി ഉറപ്പു നൽകി.കൊച്ചുകുടിലിന്റെ ചിത്രം വീഡിയോയിൽ കണ്ടവർ പലരും സഹായവുമായി സമീപിച്ചു.

2006ൽ പുറത്തിറങ്ങിയ കീർത്തിചക്രയിലൂടെയാണ് സംവിധായകൻ എന്ന നിലയിൽ മേജർ രവി ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന് മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അതിനുശേഷം മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. മേഘം, ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസൻസ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Karma News Network

Recent Posts

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

3 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

32 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

41 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

54 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

1 hour ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

1 hour ago