entertainment

പുറത്ത് പോവുമ്പോള്‍ ഭാര്യയെ ഒന്ന് കെട്ടിപിടിച്ച് ഉമ്മ വയ്ക്കാം, അവളത് ചോദിക്കാറുണ്ട്- മേജര്‍ രവി

പട്ടാള സിനിമകൾ സംവിധാനം ചെയ്ത് ജനശ്രദ്ധ നേടിയ മേജർ രവി അഭിനയത്തിലും സാന്നിധ്യമറിയിയിക്കുന്നുണ്ട്. അഭിപ്രായങ്ങൾ തുറന്നടിച്ച് പറയാൻ മടിയില്ലാത്ത മേജർ രവി പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. 1988 ലാണ് മേജർ രവിയും ഭാര്യ അനിതയും വിവാഹിതരായത്.

മേജര്‍ രവി എന്നാല്‍ വളരെ സീരിയസ് ആയിട്ടുള്ള, തൊട്ടാല്‍ ദേഷ്യം വരുന്ന ഒരു ഗൗരവക്കാരനായിട്ടാണ് പലരും ധരിച്ചു വച്ചിരിയ്ക്കുന്നത്. എന്നാല്‍ അടിസ്ഥാനപരമായി വളരെ ഇമോഷണല്‍ ആയിട്ടുള്ള ഫാമിലി മാന്‍ ആണെന്ന് അടുപ്പമുള്ളവര്‍ക്കറിയാം. ഞാന്‍ അത്ര ക്രൂരനല്ല, എനിക്ക് ദേഷ്യം വരും, ദേഷ്യം വരുമ്പോള്‍ പലതും പറഞ്ഞേക്കാം. പക്ഷെ അത് കഴിഞ്ഞ് ഞാനവരോട് സോറി ചോദിയ്ക്കും. എന്നാല്‍ ആ സോറി പറച്ചില്‍ ആരും കാണില്ല. അതുകൊണ്ട് കാഴ്ചക്കാര്‍ക്ക് ഞാനൊരു ദേഷ്യക്കാരനായി തോന്നുന്നതാണ് എന്ന് മേജര്‍ രവി പറയുന്നു.

എനിക്ക് ഷുഗര്‍ കോട്ട് ഇട്ട് സംസാരിക്കാന്‍ അറിയില്ല. ദേഷ്യം വന്നാല്‍ ഞാനത് പ്രകടിപ്പിക്കും. അതുപോലെ സ്‌നേഹിക്കുകയും ചെയ്യും. എന്റെ പട്ടി മരിച്ചപ്പോള്‍ ഏഴ് ദിവസം ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അത്രയും വിഷമത്തില്‍ ഞാന്‍ തകര്‍ന്നു പോയിരുന്നു. ആ ഇമോഷന്‍ എനിക്ക് മനുഷ്യരോടും ഉണ്ട്. എന്നാല്‍ ചിലരോട് ദേഷ്യം തോന്നാറുണ്ട് എന്നത് സത്യമാണെന്ന് മേജര്‍ രവി സമ്മതിക്കുന്നു.

എവിടെയെങ്കിലും പുറത്തേക്ക് പോകുമ്പോള്‍ ഭാര്യയെ കെട്ടിപ്പിടിച്ച് ഒന്ന് ഉമ്മ വച്ച് യാത്ര പറയുന്നതൊക്കെ നല്ലതാണ്. പലരോടും ഞാന്‍ പറയാറുണ്ട്. പക്ഷെ എന്റെ ഭാര്യയോട് ചെയ്യാറില്ല. അവളത് ചോദിക്കാറുണ്ട്. എനിക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല

ഇപ്പോള്‍ എനിക്ക് കുഞ്ഞുങ്ങളെ കാണുമ്പോള്‍ വല്ലാത്ത വാത്സല്യമാണ്. അവരുടെ ആ പഞ്ഞു പോലുള്ള ശരീരവും, പാല്‍ മണക്കുന്ന മുഖവും എല്ലാം എനിക്ക് ഒരുപാടിഷ്ടമാണ്. അതെന്തുകൊണ്ടാണ് എന്ന് ചോദിച്ചാല്‍, എന്റെ മകന്‍ കുഞ്ഞായിരിക്കുമ്പോള്‍ എനിക്കത് ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ ജോലി അത്തരത്തിലായിരുന്നു. ഇപ്പോള്‍ അവന് മുപ്പത് കഴിഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ല

അന്ന് വീട്ടില്‍ വന്ന് തിരിച്ചു പോകുമ്പോള്‍ അവന്‍ ഉറങ്ങുകയാണെങ്കില്‍ കവിളില്‍ ഉമ്മ കൊടുത്തിട്ട് പോകും. ഉണര്‍ന്നിരിക്കുകയാണെങ്കില്‍, ഓകെ അര്‍ജ്ജുന്‍ ബൈ എന്ന് പറഞ്ഞിട്ട് പോകും. പോയിട്ട് തിരിച്ചുവരുമോ എന്നറിയില്ലല്ലോ, ഞാനുമായി മകന്‍ ഒരുപാട് അറ്റാച്ച് ആയിക്കഴിഞ്ഞാല്‍, എന്നിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവനത് വലിയ ഷോക്കായിരിക്കും എന്ന ചിന്തയായിരുന്നു അപ്പോള്‍- മേജര്‍ രവി പറഞ്ഞു.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

33 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

56 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

1 hour ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago