ജഹാംഖിര്‍പുരിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ രാമനവമിയുമായി ബന്ധപ്പെട്ട് അരങ്ങേറിയ സംഭവവികാസങ്ങളില്‍ പ്രതികരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഇര്ഫാന് പത്താന് രൂക്ഷമായ മറുപടിയുമായി മേജര്‍ രവി. താങ്കളെയോര്‍ത്ത് ലജ്ജിക്കുന്നു എന്ന തലവാചകത്തോടെയാണ് മേജര്‍ രവി ഇര്ഫാന് മറുപടി നല്‍കിയത്.’എന്റെ രാജ്യം, എന്റെ സുന്ദര രാജ്യത്തിന് ഭൂമിയിലെ ഏറ്റവും മഹത്തായ രാജ്യമാവാന്‍ ശേഷിയുണ്ട്.. പക്ഷേ…’ എന്നാണ് പത്താന് ട്വിറ്ററില്‍ കുറിച്ചത്.
ട്വീറ്റിന് മേജര്‍ രവി നല്കിയ മറുപടി ഇങ്ങനെയായിരുന്നു ‘എന്ത് പക്ഷേ.. ഞാനൊരു സൈനികനാണ്. എന്റെ സുഹൃത്ത് ജവാദ് ഹുസൈന്റെ മകന് പെട്ടെന്ന് രോഗം ഭേദമായി തിരിച്ചെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ഞാനിപ്പോഴും. ഇതാണെന്റെ രാജ്യം.. നിങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു. കളിക്കാരനെന്ന നിലയില്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു.. അതിനപ്പുറമൊന്നുമില്ല.. ജയ്ഹിന്ദ്’
ഇര്ഫാന് പത്താന്റെ ട്വീറ്റിന് മുന്‍ ഇന്ത്യന്‍ താരമായ അമിത് മിശ്ര മറുപടി നല്‍കിയത് ഇങ്ങനെ ‘നമ്മുടെ രാജ്യത്തിന് ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാവാന്‍ ശേഷിയുണ്ട്. രാജ്യത്തെ ചിലയാളുകള്‍ക്ക് ഭരണഘടനയാണ് പിന്തുടരേണ്ട ആദ്യ പുസ്തകം എന്ന് ബോധ്യമാവുന്നത് മുതല്‍’
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…