entertainment

മഞ്ജുവിനെ ഒരുക്കുമ്പോള്‍ സങ്കടവും സന്തോഷവും കലര്‍ന്ന ഒരു മാനസികാവസ്ഥയായിരുന്നു; വിവാഹത്തിന് മഞ്ജുവിനെ ഒരുക്കിയ അനില പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്. ദീലീപും ആയുള്ള മഞ്ജുവിന്റെ വിവാഹവും വേര്‍പിരിയലും ഒക്കെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ മഞ്ജു വാര്യരുടെ വിവാഹ ദിനത്തിലെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. മഞ്ജുവിനെ വിവാഹ ദിനത്തില്‍ ഒരുക്കിയ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ അനില ജോസഫ് ആണ് ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. വര്‍ഷങ്ങളുടെ പഴക്കമുള്ള ചിത്രങ്ങള്‍ ആണെങ്കിലും ഇവയെല്ലാം തന്റെ ശേഖരണത്തില്‍ ഉള്ളതാണെന്നും അനില പറയുന്നു. മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കൊണ്ടാണ് അനില ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അനില പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

‘മഞ്ജു വാര്യരെ ആദ്യമായി കണ്ടത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് എനിക്കിപ്പോഴും അതോര്‍മ്മയുണ്ട്. എന്റെ സുഹൃത്തും കീരിടം ഉണ്ണിയുടെ ഭാര്യയുമായ സര്‍സിജയാണ് മഞ്ജുവിനെ ഒരുക്കാന്‍ എന്നെ വിളിച്ചത്. അന്ന് മുതല്‍ വിലമതിക്കുന്ന സൗഹൃദം ഞങ്ങള്‍ തമ്മില്‍ ആരംഭിച്ചു. അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് മഞ്ജു. വളരെയധികം സത്യസന്ധതയും ആത്മാര്‍ഥതയും ഉള്ള ഒരു കുട്ടിയാണ്.

മഞ്ജുവിന് വേണ്ടി വിവാഹ വിരുന്നിന്റെ മേക്കപ്പ് ചെയ്ത ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. തിരുവനന്തപുരത്ത് ഒന്‍പത് വധുക്കളെ ഒരുക്കിയതിന് ശേഷമാണ് ഞാന്‍ മഞ്ജുവിനെ ഒരുക്കാന്‍ കൊച്ചിയിലെത്തിയത്. കൃത്യ സമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കാന്‍ കഴിഞ്ഞു. സാധാരണയായി ഒരു വധുവിനെ ഒരുക്കി കഴിയുമ്പോള്‍ മനസ്സില്‍ എനിക്ക് വലിയ സന്തോഷം തോന്നും. പക്ഷേ മഞ്ജുവിനെ ഒരുക്കുമ്പോള്‍ സങ്കടവും സന്തോഷവും കലര്‍ന്ന ഒരു മാനസികാവസ്ഥയായിരുന്നു. കാരണം മലയാള സിനിമയ്ക്ക് നല്ലൊരു നടിയെ കൂടി നഷ്ടപ്പെടാന്‍ പോവുകയാണെന്ന് എന്ന് എനിക്കറിയാമായിരുന്നു. ഞാനുമായിട്ടുള്ള സൗഹൃദത്തിന് മഞ്ജുവിനോട് നന്ദി പറയുകയാണ്. നീ എനിക്ക് എന്നും പ്രത്യേകതയുള്ളവളായിരിക്കും.’

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

5 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

6 hours ago