മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാര്‍വതി. നാടക രംഗത്ത് നിന്നും മലയാള സിനിമയില്‍ എത്തിയ താരം തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് കഴിഞ്ഞു. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ 2007 ലാണ് പാര്‍വതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നടി വേഷമിട്ടു.
തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും മാല പാര്‍വതി കാട്ടാറില്ല. ഇതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണവും നടി നേരിടേണ്ടതായി വന്നിട്ടുണ്ട്. സി-ഡിറ്റില്‍ ഉദ്യോഗസ്ഥനായ ബി.സതീശനാണ് മാലാ പാര്‍വതിയുടെ ഭര്‍ത്താവ്. കഴിഞ്ഞ ദിവസമാണ് ഇരുവരും ദാമ്പത്യ ജീവിതത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിച്ചത്. പാര്‍വതി തന്നെയാണ് വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഇരുവര്‍ക്കും അനന്ദകൃഷ്ണന് എന്നൊരു മകനാണ് ഉള്ളത്. എല്ലാ തവണയും വിവാഹ വാര്‍ഷികം തന്റെ സുഹൃത്തുക്കളെ മാത്രം പങ്കെടുപ്പിച്ചാണ് നടത്തിയിരുന്നതെന്നും ഇത്തവണ ഭര്‍ത്താവിന്റെ സുഹൃത്തുക്കളെ കൂടി ഉള്‍പ്പെടുത്തണമെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മാലാ പാര്‍വതി പറഞ്ഞു.
’30 വര്‍ഷത്തില്‍ എനിക്ക്…. സതീശന് നല്കാന് കഴിഞ്ഞ ഒരു സമ്മാനം…. അതിരില്ലാത്ത… അളക്കാനാവാത്ത… ഉപാധികളില്ലാതെ തരുന്ന കരുതലിന്… ഒരു കുഞ്ഞു സമ്മാനം… സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും മുപ്പത് വര്‍ഷം. ഞാന്‍ അദ്ദേഹത്തെ കൂടുതല്‍ അറിയുന്തോറും ഞാന്‍ അദ്ദേഹവുമായി കൂടുതല്‍ പ്രണയത്തിലാകുന്നു. നിങ്ങള്‍ നിങ്ങളായി തുടരുന്നതിന് നന്ദി…’ ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്ന് പാര്‍വതി കുറിച്ചു.
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…