entertainment

കുറ്റം തെളിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളിയാകുന്നുള്ളൂ, അതുവരെ കുറ്റാരോപിതനാണ്, വിജയ് ബാബു വിഷയത്തില്‍ മാലാ പാര്‍വതി

നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് എതിരെ കോഴിക്കോട് സ്വദേശിയായ യുവനടി ബലാത്സംഗ പരാതിയുമായി എത്തിയതോടെ നടന്‍ മുങ്ങിയിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യ ഹര്‍ജിക്കും നീക്കം നടക്കുന്നുണ്ട്. ഇപ്പോള്‍ വിജയ് ബാബുവിന് എതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാര്‍വതി. വിജയ് ബാബുവിനെതിരെ രണ്ടാം മീറ്റു ആരോപണത്തില്‍ പരാതി നല്‍കാതിരിക്കുമ്പോള്‍ അത് വെറും ആരോപണമാണ്. അത് ഗൗരവമായി കാണുന്നില്ല. ഇത്തരം ആരോപണങ്ങളുടെ പേരില്‍ വ്യക്തിയെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുകയോ അവരെ ആക്ഷേപിക്കുകയോ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും മാലാ പാര്‍വ്വതി പറഞ്ഞു.

വിജയ് ബാബുവിന് എതിരെയുളള ആരോപണത്തിന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചതിനോട് തനിക്ക് യോജിപ്പുണ്ട്, പക്ഷേ പെണ്‍കുട്ടിയുടെ പേര് പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. അത് നിയമത്തിന്റെ മേലുള്ള വെല്ലുവിളിയാണ്. വിജയ് വിചാരണയ്ക്ക് വിധേയനാകണം. പെണ്‍കുട്ടികള്‍ക്ക് പരാതി നല്‍കാം എന്ന സാഹചര്യം ഇന്ന് കേരളത്തില്‍ ഉള്ളത്‌കൊണ്ടാണ് ഇപ്പോള്‍ പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നത്. വിജയ് ബാബുവിന്റെ കേസില്‍ ജനങ്ങളുടെ പ്രതികരണത്തില്‍ വളരെയധികം ആശങ്കയുണ്ട്. പൊലീസിന് പരാതി നല്‍കാതെ കാര്യങ്ങള്‍ ഞാന്‍ ഗൗരവമായി കാണുന്നില്ല. അത് ആരോപണം മാത്രമാണ്.

ഇത്തരം കാര്യങ്ങളില്‍ വ്യക്തികളെ ജോലിയില്‍ നിന്നും മറ്റ് കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താറുണ്ട്. അവരെ ആക്ഷേപിക്കുകയും ചെയ്യന്നതിനോട് വിയോജിപ്പുണ്ട്. പരാതിയുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കണം. പരാതി നല്‍കി അന്വേഷണം ഉണ്ടാകുമ്പോള്‍ പരാതിക്കാരനും ആരോപിതനും രണ്ട് പേര്‍ക്കും ഒരു പോലെ നീതി കിട്ടാന്‍ അവസരം കൂടുതലാണ്. അത്‌കൊണ്ട് പരാതികള്‍ ഉണ്ടാകട്ടെ.

ഈ വിഷയം വളരെ ഗൗരവകരമായി ചര്‍ച്ച ചെയ്യേണ്ടതാണ്. കണ്‍സന്റ് എന്താണ്, സ്ത്രീകള്‍ക്ക് ഒരു ദിവസം കൂട്ടായിരിക്കുന്നയാള്‍ക്കെതിരെ പിന്നെ പരാതി കൊടുക്കുമോ എന്നിങ്ങനെയുള്ള സംസാരമാണ് സമൂഹത്തില്‍ നടക്കുന്നത്. യഥാര്‍ത്ഥ വിഷയങ്ങള്‍ സംസാരിക്കാവുന്ന കാലഘട്ടം വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ എല്ലാവരും ചോദിക്കുന്ന കാര്യമാണ് സ്ത്രീകള്‍ക്ക് മാത്രമാണോ നിയമം, പുരുഷന്‍മാര്‍ക്ക് ഇല്ലേ, ഈ നാട്ടില്‍ അവരെ അംഗീകരിക്കേണ്ടേ എന്ന്. കുറ്റം തെളിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളിയാകുന്നുള്ളൂ. അതുവരെ കുറ്റാരോപിതനാണ്. മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Karma News Network

Recent Posts

ഗബ്രിയെ കിട്ടിയതിൽ ഭാ​ഗ്യവതി, ഞങ്ങളുടേത് കോമ്പോ അല്ല, പരിശുദ്ധമായ സ്നേഹമാണ്- ജാസ്മിൻ

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ആരംഭിച്ചത് മുതൽ ഷോയ്ക്ക് ഏറ്റവും കൂടുതൽ കണ്ടന്റുകൾ നൽകിയിട്ടുള്ളതും ഊർജ്വസ്വലതയോടെ കളിച്ചിട്ടുള്ളതുമായ മത്സരാർത്ഥിയാണ്…

12 mins ago

ന്യൂനപക്ഷ ഭീഷണിക്കു വഴങ്ങില്ല, രക്തസാക്ഷിയാകാനും തയ്യാർ- വെള്ളാപ്പള്ളി

കേരളത്തിലെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരില്‍ രക്തസാക്ഷിയാകാനും തയാറെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍.…

45 mins ago

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, 4 പേർക്ക് പരിക്ക്, 2 പേരുടെ നില ​ഗുരുതരം

കൊല്ലം എംസി റോഡിൽ പന്തളം മാന്തുകയിൽ വാഹനാപകടത്തിൽ 4 പേർക്ക് പരിക്ക്. ചെങ്ങന്നൂർ ബുധനൂർ സ്വദേശി പ്രസന്നനും കുടുംബവും സഞ്ചരിച്ചിരുന്ന…

1 hour ago

കുവൈറ്റ് തീപിടിത്തം, സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിൻ ടി എബ്രഹാം, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു…

2 hours ago

വയനാടോ റായ്ബറേലിയോ? ഏത് മണ്ഡലം നിലനിർത്തുമെന്ന് തീരുമാനിക്കാൻ രാഹുൽ ഗാന്ധിക്ക് ഇനി ഒരു ദിനം കൂടി

കോൺഗ്രസ് നേതാവ് രാഹുൽ​ ഗാന്ധി വയനാട് മണ്ഡലമാണോ റായ്ബറേലിയാണോ നിലനിർത്തുക എന്നതിൽ തീരുമാനം ഉടനുണ്ടാകും. വയനാട് ഒഴിയുകയും റായ്ബറേലി നിലനിർത്തുകയും…

2 hours ago

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ഇന്ന് ബലി പെരുന്നാൾ

ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ ഇസ്‍ലാംമത വിശ്വാസികള്‍ക്ക് ഇന്ന് ബലിപെരുന്നാള്‍. ബലികര്‍മമുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കൊപ്പം കുടുംബ സന്ദര്‍ശനവും സൗഹൃദം പുതുക്കലുമായി വിശ്വാസികള്‍ ആഘോഷ…

3 hours ago